Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ സൗദി അറേബ്യയുടെ വഴിയില്‍; തിരിച്ചടി ഖത്തറിനും യുഎസിനും, ബഹ്‌റൈനിലും ഖനനം

ക്രൂഡ് ഓയില്‍ ഖനനത്തിന് പുതിയ വഴികള്‍ കണ്ടെത്തുകയാണ് കൂടുതല്‍ രാജ്യങ്ങള്‍. ഷെയ്ല്‍ എണ്ണയും വാതകവുമാണ് യുഎഇ ഖനനം ചെയ്യാന്‍ ശ്രമിക്കുന്നത്. സൗദി അറേബ്യ ഈ പദ്ധതി തുടങ്ങി എന്ന വാര്‍ത്തകള്‍ വന്ന പിന്നാലെയാണ് യുഎഇയില്‍ നിന്നുള്ള വിവരം. അമേരിക്കയിലെ പ്രമുഖ ഷെയ്ല്‍ കമ്പനിയായ ഇഒജി റിസോഴ്‌സസ് ആണ് ഇക്കാര്യത്തില്‍ യുഎഇയെ സഹായിക്കുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് അമേരിക്ക. വാതകത്തിന്റെ കാര്യത്തിലും അമേരിക്ക മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. സൗദി അറേബ്യയിലും മറ്റു ജിസിസി രാജ്യങ്ങളിലും ഉള്ളത് പോലെ എണ്ണ ഖനനം ചെയ്‌തെടുക്കുന്നതിന് പകരം ഷെയ്ല്‍ എണ്ണയും വാതകവുമാണ് അമേരിക്ക ഉല്‍പ്പാദിപ്പിക്കുന്നത്. എന്താണ് ഈ ഷെയ്ല്‍ ഇന്ധനം?

uae saudi arabia shale production-

ഭൂമിക്കടിയിലെ പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്ന വാതകവും എണ്ണയും എടുക്കുന്ന രീതിയാണ്. പാറക്കെട്ടുകളിലേക്ക് നിശ്ചിത മര്‍ദ്ദത്തില്‍ വെള്ളവും രാസപദാര്‍ഥങ്ങളും ചേര്‍ന്ന മിശ്രിതം ശക്തിയായി അടിച്ച് കല്ലുപാളികള്‍ പൊട്ടിക്കുകയാണ് ചെയ്യുക. ഇങ്ങനെ ഷെയ്ല്‍ എണ്ണയും വാതവും എടുക്കുന്നതിന് തിരശ്ചീന രീതിയില്‍ കുഴിയെടുക്കുകയാണ് ആദ്യം ചെയ്യുക.

യുഎഇയുടെ എണ്ണ കമ്പനിയായ അഡ്‌നോക് ഇത്തരത്തില്‍ ഷെയ്ല്‍ എണ്ണ പുറത്തെടുത്തു എന്നാണ് ഇഒജി റിസോഴ്‌സസിന്റെ മേധാവി ഇസ്ര യാക്കൂബ് പറയുന്നത്. അല്‍ ദാഫുറ മേഖലയിലായിരുന്നു ഖനനം. ഇവിടെയുള്ള എണ്ണ പര്യവേക്ഷണത്തിനുള്ള കരാര്‍ ഇഒജി റിസോഴ്‌സസിന് ലഭിച്ചിരുന്നു. ഒമ്പത് ലക്ഷം ഏക്കറിലാണ് പരിശോധന നടക്കുന്നത്.

കൂടുതല്‍ രാജ്യങ്ങള്‍ ഷെയ്ല്‍ ഇന്ധനത്തിലേക്ക്

യുഎഇയില്‍ നിന്ന് കൂടുതല്‍ ഷെയ്ല്‍ ഇന്ധനം ഉല്‍പ്പാദിപ്പിക്കാന്‍ ഇഒജി സഹായിക്കും. ബഹ്‌റൈനിലും സമാനമായ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്ന് യാക്കൂബ് പറഞ്ഞു. ബഹ്‌റൈന്റെ എണ്ണ കമ്പനിയായ ബാപ്‌കോയുമായി സഹകരിച്ചാണ് കരാര്‍. അടുത്തിടെ നിരവധി രാജ്യങ്ങളാണ് ഷെയ്ല്‍ എണ്ണ-വാതക ഉല്‍പ്പാദനത്തിലേക്ക് കടന്നിട്ടുള്ളത്.

അമേരിക്കയും കാനഡയും ക്രൂഡ് ഓയില്‍, വാതക രംഗത്ത് മേധാവിത്തം പുലര്‍ത്തുന്ന ഷെയ്ല്‍ ഖനനത്തിലൂടെയാണ്. അടുത്ത കാലത്തായി കൂടുതല്‍ രാജ്യങ്ങള്‍ ഈ മേഖലയില്‍ ശ്രദ്ധിക്കുന്നുണ്ട്. അര്‍ജന്റീന, അള്‍ജീരിയ, ചൈന എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഈ ഖനനം വിജയിക്കുകയാണെങ്കില്‍ അമേരിക്കയുടെ മേധാവിത്തം തകരും. ഇഒജി റിസോഴ്‌സസിന്റെ സഹായത്തോടെ യുഎഇ വൈകാതെ ഷെയ്ല്‍ ഉല്‍പ്പാദകരുടെ ഗ്രൂപ്പിലെത്തുമെന്നാണ് കരുതുന്നത്.

അതേസമയം, ജിസിസിയിലും പശ്ചിമേഷ്യയിലും വാതക ഉല്‍പ്പാദനത്തില്‍ മുന്നിലുള്ളത് ഖത്തറാണ്. ഷെയ്ല്‍ വാതക ഉല്‍പ്പാദനം സജീവമാക്കാനാണ് സൗദിയുടെയും തീരുമാനം. അല്‍ ജാഫൂറ മേഖലയിലാണ് സൗദി ഇതിന് ശ്രമിക്കുന്നത്. ഈ രംഗത്തേക്ക് യുഎഇയും ബഹ്‌റൈനും എത്തിയാല്‍ ഖത്തറിനും തിരിച്ചടിയാകും. മേഖലയില്‍ വലിയ തോതില്‍ വാതക ശേഖരമുള്ള ഇറാന് പക്ഷേ, അമേരിക്കന്‍ ഉപരോധം കാരണം വാതക ഉല്‍പ്പാദനം ശരിയായ രീതിയില്‍ സാധ്യമായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+