Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓരോ മണിക്കൂറിലും കോടികളും നഷ്ടം! ഇടുക്കി അണക്കെട്ട് തുറക്കുന്പോൾ കെഎസ്ഇബിയ്ക്ക് സംഭവിക്കുന്നത്

തൊടുപുഴ: അണക്കെട്ട് നിറഞ്ഞാല്‍, അത് നിയന്ത്രിതമായ രീതിയില്‍ തുറന്നുവിടുക എന്നത് മാത്രമാണ് പോംവഴി. ഏത് അണക്കെട്ടായാലും അങ്ങനെ തന്നെയാണ്. ഇതില്‍ വീഴ്ച വരുമ്പോള്‍ ആണ് പലയിടത്തും അത് വന്‍ ദുരന്തങ്ങളില്‍ കലാശിച്ചിട്ടുള്ളത്.

വൈദ്യുതി ഉത്പാദനം ലക്ഷ്യമിട്ട് നിര്‍മിച്ച അണക്കെട്ടാണ് ഇടുക്കി അണക്കെട്ട്. കേരളത്തിന്റെ പ്രധാന വൈദ്യുത സ്രോതസ്സും അത് തന്നെയാണ്. എന്നാല്‍ ജലനിരപ്പ് അനിയന്ത്രിതമായി ഉയരുമ്പോള്‍, വൈദ്യുതി ഉത്പാദനത്തേക്കാള്‍ പ്രാധാന്യം നല്‍കുക അണക്കെട്ടിന്റെ സുരക്ഷയ്ക്കും അതുവഴി ജനങ്ങളുടെ സുരക്ഷയ്ക്കും തന്നെയാണ്. ഇടുക്കി അണക്കെട്ട് തുറക്കുമ്പോള്‍ സെക്കന്‍ഡ് വച്ചാണ് കെഎസ്ഇബിയുടെ നഷ്ടക്കണക്കുകള്‍ ഉയരുക. ആ കണക്കുകള്‍ പരിശോധിക്കാം...

1

ഇടുക്കി ജലസംഭരണയിലെ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളാണ് തുറന്നത്. ആദ്യം മൂന്നാമത്തെ ഷട്ടര്‍ 35 സെന്റീമീറ്റര്‍ ഉയരത്തില്‍ തുറന്നു. സെക്കന്റില്‍ മുപ്പത്തി അയ്യായിരത്തോളം ലിറ്റര്‍ വെള്ളം ആയിരുന്നു ഇതുവഴി പുറത്തേക്കൊഴുകിയത്. പിന്നീട് രണ്ടാമത്തേയും നാലാമത്തേയും ഷട്ടറുകള്‍ കൂടി സമാനമായ രീതിയില്‍ 35 സെന്റീമീറ്റര്‍ വീതം തുറന്നു. ഇതോടെ, ഇടുക്കി ജലസംഭരണയില്‍ നിന്ന് പുറത്തേക്കൊഴുകുന്നത് സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ്.

ഓരോ വീഴ്ചയ്ക്ക് ശേഷവും ഉയര്‍ച്ചയുണ്ടാകുമെന്ന് അമേയ, പൊളി ഫോട്ടോഷൂട്ടെന്ന് ആരാധകര്‍

2

വൈദ്യുതി ഉത്പാദനം ലക്ഷ്യം വച്ച് നിര്‍മിച്ചതാണ് ഇടുക്കി അണക്കെട്ട് എന്ന് നേരത്തേ വ്യക്തമാക്കിയതാണല്ലോ. കെഎസ്ഇബിയ്ക്കാണ് അണക്കെട്ടിന്റെ ഉടമസ്ഥാവകാശം. ജലസംഭരണിയിലെ വെള്ളം ഇത്തരത്തില്‍ തുറന്നുവിടുമ്പോള്‍ കെഎസ്ഇബിയ്ക്ക് സംഭവിക്കുന്ന വലിയ നഷ്ടമാണ്. വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന ജലം പുറത്തു വിടുന്നു എന്നതാണ് നഷ്ടം. അത്രയും വെള്ളം ഉപയോഗിച്ച് എത്ര വൈദ്യുതി ഉത്പാദിപ്പിക്കാം എന്ന് നോക്കിയാണ് ഈ നഷ്ടം കണക്കാക്കുന്നത്.

3

ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 35 സെന്റീമീറ്റര്‍ ഉയര്‍ത്തിയാല്‍ കെഎസ്ഇബിയ്ക്ക് ഒരു സെക്കന്‍ഡിലെ നഷ്ടം 1,600 രൂപയാണ് എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇത് 50 സെന്റീമീറ്റര്‍ ആണെങ്കില്‍ നഷ്ടത്തിന്റെ കണക്ക് 1,875 രൂപയായി ഉയരും. ഒരു ഷട്ടര്‍ 35 സെന്റീമീറ്റര്‍ ഉയര്‍ത്തി ഒരു മണിക്കൂര്‍ വെള്ളം തുറന്നുവിട്ടാല്‍ കെഎസ്ഇബിയുടെ നഷ്ടം 55 ലക്ഷം രൂപയായിരിക്കും. അമ്പത് സെന്റീമീറ്റര്‍ ആണ് ഉയര്‍ത്തുന്നതെങ്കില്‍ നഷ്ടം 67.5 ലക്ഷം രൂപയാകും.

4

ഇപ്പറഞ്ഞ കണക്കുകള്‍ ഒരു ഷട്ടര്‍ മാത്രം തുറക്കുമ്പോഴത്തേതാണ്. മൂന്ന് ഷട്ടറുകള്‍ ഒരേ സമയം 35 സെന്റീമീറ്റര്‍ ഉയര്‍ത്തിയാല്‍ കെഎസ്ഇബിയുടെ ഒരു മണിക്കൂറിലെ നഷ്ടം ഒന്നര കോടി രൂപയ്ക്കും രണ്ട് കോടി രൂപയ്ക്കും ഇടയില്‍ ആയിരിക്കും. ശരാശരി രണ്ട് കോടി രൂപ കണക്കാക്കിയാല്‍, ഒരു ദിവസത്തെ നഷ്ടം 48 കോടി രൂപ! അഞ്ച് ഷട്ടറുകളും ഒരു മിച്ച് തുറക്കുന്ന സാഹചര്യം ഉണ്ടായാല്‍ നഷ്ടം പിന്നേയും കൂടും.

5

2018 ലെ പ്രളയ കാലത്ത് ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നിരുന്നു. നീണ്ട് 26 വര്‍ഷത്തിന് ശേഷം ആയിരുന്നു അന്ന് ഷട്ടര്‍ തുറന്നത്. കേരളം വലിയ പ്രളയത്തില്‍ അകപ്പെട്ട ആ സമയത്ത് ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നിരുന്നു. ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു അങ്ങനെ ഒരു സംഭവം. മുപ്പത് ദിവസമായിരുന്നു അന്ന് ഷട്ടറുകള്‍ തുറന്നിട്ടത്. മണിക്കൂറില്‍ മൂന്ന് കോടിയോളം രൂപയുടെ നഷ്ടം. ഒരു ദിവസം 72 കോടി. അന്ന് മുപ്പത് ദിവസം ആയിരുന്നു ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തിയിരുന്നത് എന്ന് ആലോചിക്കുമ്പോള്‍ കെഎസ്ഇബിയ്ക്ക് ഉണ്ടായ നഷ്ടം എത്രയെന്ന് ഊഹിക്കാമല്ലോ.

6

വൈദ്യുതി ഉത്പാദനത്തിനായി നിര്‍മിച്ച ഇടുക്കി അണക്കെട്ടത് 1976 ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയായിരുന്നു ഉദ്ഘാടനം ചെയ്തത്. 780 മെഗാവാട്ട് വൈദ്യുതി ഉത്പാദനം ലക്ഷ്യമിട്ടാണ് അണക്കെട്ട് നിര്‍മിച്ചത്. മൂലമറ്റത്താണ് വൈദ്യുതി ഉത്പാദന കേന്ദ്രം. നാടുകാണി മലയില്‍ 750 മീറ്റര്‍ താഴ്ചയില്‍ ആണ് മൂലമറ്റത്തെ ഭൂഗര്‍ഭ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്. ഇടുക്കി അണക്കെട്ടില്‍ നിന്ന് ഏതാണ്ട് 43 കീലോമീറ്റര്‍ അകലെ ആയിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഭൂഗര്‍ഭ പവര്‍‌സ്റ്റേഷന്‍ ആണ് മൂലമറ്റത്തേത്. ഭൂമിക്കടിയിലൂടെ വലിയ പൈപ്പുകളിലൂടെ ആണ് ഇടുക്കി ജലസംഭരണിയില്‍ നിന്നും വൈദ്യുതോത്പാദനത്തിന് വേണ്ട വെള്ളം മൂലമറ്റത്തേക്ക് എത്തിക്കുന്നത്. ഇവിടെ 669.2 മീറ്റര്‍ ഉയരത്തില്‍ നിന്ന് വെള്ളം ആറ് ടര്‍ബൈനുകളിലേക്ക് വീഴ്ത്തിയാണ് വൈദ്യുതി നിര്‍മിക്കുന്നത്. ഓരോ ടര്‍ബൈനിന്റേയും ഉത്പാദന ക്ഷമത 130 മെഗാവാട്ട് വീതമാണ്. ആറ് ജനറേറ്ററുകളാണ് ഇവിടെ ഉള്ളത്. വൈദ്യുതി ഉത്പാദിപ്പിച്ചതിന് ശേഷം വെള്ളം തൊടുപുഴ ആറിലേക്കാണ് തുറന്ന് വിടുന്നത്. എല്ലാ കാലത്തും ജലസമൃദ്ധിയുള്ള നദിയായി തൊടുപുഴ ആറ് മാറാനുള്ള കാരണവും ഇത് തന്നെയാണ്.

7

ഇടുക്കി ഡാം എന്ന് മൊത്തത്തില്‍ പറയുമെങ്കിലും ഇടുക്കി ജലവൈദ്യുത പദ്ധതിയില്‍ ഉള്‍പ്പെടുന്നത് മൂന്ന് അണക്കെട്ടുകളാണ്. ഇടുക്കി ആര്‍ച്ച് ഡാം, കുളമാവ് ഡാം, ചെറുതോണി ഡാം. ഇതില്‍ ഇടുക്കി ആര്‍ച്ച് ഡാമിനും കുളമാവ് ഡാമിനും ഷട്ടറുകള്‍ ഇല്ല. ജലനിയന്ത്രണം സാധ്യമാവുക ചെറുതോണി ഡാമിലെ അഞ്ച് ഷട്ടറുകള്‍ മുഖേന മാത്രമാണ്. ചരിത്രത്തില്‍ ഇന്നേവരെ മൂന്ന് വര്‍ഷങ്ങളില്‍ മാത്രമാണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നിട്ടുള്ളത്. 1981 ലും 1992 ലും പിന്നെ 2018 ലും. ഇപ്പോഴിത് നാലാം വര്‍ഷം. ആദ്യമായാണ് ചെറിയ ഇടവേളയില്‍ (മൂന്ന് വര്‍ഷം) ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറക്കേണ്ടി വരുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

8

ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നാല്‍ വെള്ളം ആദ്യം എത്തുക ചെറുതോണി പുഴയിലേക്കാണ് . ചെറുതോണി പുഴയിലൂടെ ഒഴുകുന്ന വെള്ളം, വെള്ളക്കയത്ത് വച്ചാണ് പെരിയാറിലേക്ക് ചേരുക. ചെറുതോണി പാലം കഴിഞ്ഞ തവണ നിറഞ്ഞുകവിഞ്ഞിരുന്നു. ചെറുതോണി ചപ്പാത്തിലും വെള്ളം നിറയാനുള്ള സാധ്യതയുണ്ട്. ചേലച്ചുവട് , കീരിത്തോട് , നേര്യമംഗം, ഇടമലയാര്‍, മലയാറ്റൂര്‍, കാലടി, വഴിയാണ് വെള്ളം ഒഴുകി പോവുക . ലോവർ പെരിയാർ അണക്കെട്ട്, ഭൂതത്താൻകെട്ട് അണക്കെട്ട് എന്നിവിടങ്ങളിലേക്ക് വെള്ളം എത്തും.അവിടെ നിന്ന് പെരുമ്പാവൂർ, കാലടി വഴി ആലുവ പുഴയിലും ഒടുവിൽ അറബിക്കടലിലും എത്തും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+