ഇന്‍സ്റ്റഗ്രാമില്‍ അമ്പതിനായിരം ഫോളോവേഴ്‌സിനെ ആക്കാമെന്ന് 10ാം ക്ലാസുകാരിക്ക് മെസേജ്; പിന്നീട് നടന്നത്
അങ്ങനെ സോഷ്യൽമീഡിയയിൽ എങ്ങനെയെങ്കിലും പോപ്പുലർ ആകാൻ വേണ്ടി ശ്രമിച്ച പത്താം ക്ലാസുകാരി ചെന്ന് പെട്ടത് വൻ തട്ടിപ്പിലും.

ഇപ്പോൾ സോഷ്യൽമീഡിയയിൽ സജീവമാകാനാണ് എല്ലാവർക്കും താല്പര്യം. വീഡിയോ ഇട്ടും റീൽസ് പങ്കിട്ടുമൊക്കെ എങ്ങനെ എങ്കിലും പോപ്പുലർ ആകുക എന്നതാണ് ഇത്തരം ആളുകളുടെ ലക്ഷ്യം.
ഫോളോവേഴ്സിനെ കൂട്ടാൻ ഇവർ എത്ര റിസ്ക് വേണമെങ്കിലും എടുക്കും. അങ്ങനെ സോഷ്യൽമീഡിയയിൽ എങ്ങനെയെങ്കിലും പോപ്പുലർ ആകാൻ വേണ്ടി ശ്രമിച്ച പത്താം ക്ലാസുകാരി ചെന്ന് പെട്ടത് വൻ തട്ടിപ്പിലും.
എന്താണ് സംഭവിച്ചതെന്നോ..

ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടാം ...
ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടിനല്‍കാമെന്ന് പറഞ്ഞ് ആയിരുന്നു തട്ടിപ്പ്. ഇക്കാര്യം പറഞ്ഞ് പത്താംക്ലാസുകാരിയില്‍ നിന്ന് തട്ടിയെടുത്തത് 55,000 രൂപ. മുംബൈയിലെ 16-കാരിയാണ് ഇന്‍സ്റ്റഗ്രാം വഴിയുള്ള തട്ടിപ്പില്‍ വീണത്. പിതാവിന്റെ അക്കൗണ്ടില്‍ നിന്നാണ് ഇത്രയും തുക പെണ്‍കുട്ടി അയച്ചു നല്‍കിയതെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

ആദ്യം വന്നത് ഒരു റിക്വസ്റ്റ്...
പിതാവിന്റെ മൊബൈല്‍ ഫോണിലാണ് 16-കാരി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ചിരുന്നത്. മാര്‍ച്ച് ഒന്നാം തീയതി 'സൊനാലി സിങ്' എന്ന പേരിലുള്ള ഐ.ഡി.യില്‍നിന്ന് പെണ്‍കുട്ടിക്ക് ഫോളോ റിക്വസ്റ്റ് വന്നു. റിക്വസ്റ്റ് സ്വീകരിച്ചതിന് പിന്നാലെ സൊനാലി സിങ്ങില്‍ നിന്ന് സന്ദേശവും വന്നു. താന്‍ സ്‌കൂളിലെ പഴയ സഹപാഠിയാണെന്നാണ് സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ഇതിനുപിന്നാലെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടാന്‍ സഹായിക്കാമെന്ന സന്ദേശവും അയച്ചത്.

പണം തികഞ്ഞില്ല..പിന്നെ ചെയ്തത്...
രണ്ടായിരം രൂപ നല്‍കിയാല്‍ ഒരുമണിക്കൂറിനുള്ളില്‍ ഫോളോവേഴ്‌സിന്റെ എണ്ണം 50,000 ആക്കിനല്‍കാമെന്നായിരുന്നു ആദ്യത്തെ വാഗ്ദാനം. എന്നാല്‍ ആ സമയത്ത് 16-കാരിയുടെ കൈയില്‍ 600 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ പണം അയച്ചുനല്‍കി. തുടര്‍ന്ന് മാര്‍ച്ച് നാലാം തീയതിയാണ് അടുത്ത സന്ദേശം എത്തിയത്. നേരത്തെ അടച്ച പണം മതിയാകില്ല എന്നും നാലായിരം രൂപ കൂടി നല്‍കണമെന്നുമായിരുന്നു പിന്നീട് വന്ന സന്ദേശം. ഇതോടെ പെണ്‍കുട്ടി പിതാവിന്റെ അക്കൗണ്ടില്‍ നിന്ന് ഓണ്‍ലൈന്‍ വഴി പണം അയച്ചു. ഇത്തരത്തില്‍ പലപ്പോളും പണം അയച്ചു. ഇങ്ങനെ 55,000 രൂപയാണ് പെണ്‍കുട്ടിയില്‍ നിന്ന് തട്ടിയെടുത്തത്.

പിടികൂടി കയ്യോടെ . .പിന്നാലെ
ദിവസങ്ങള്‍ക്ക് മുമ്പ് ഫോണിലെ ഡിജിറ്റല്‍ വാലറ്റില്‍ നിന്ന് പണം നഷ്ടപ്പെട്ടത് പിതാവിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഓണ്‍ലൈന്‍ തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് ഇദ്ദേഹം മകളോട് കാര്യം ചോദിച്ചപ്പോൾ പെണ്‍കുട്ടി എല്ലാം തുറന്നുപറയുകയും ഇരുവരും പോലീസിനെ സമീപിക്കുകയുമായിരുന്നു. എന്നാൽ പെൺകുട്ടിക്ക് മെസേജ് അയച്ച ഐഡിയിലെ ഈ പേര് തന്നെ വ്യാജമാണെന്നും സൈബർതട്ടിപ്പ് നടത്തുന്ന ആരോ ആണ് ഇതെന്നുമാണ് വിവരം.












Click it and Unblock the Notifications