Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീപാവലി ദിനത്തിൽ വ്യാജ മദ്യം കഴിച്ച് 9 പേർ മരിച്ചു; 7 പേരുടെ ആരോഗ്യനില ഗുരുതരം

ദീപാവലി ദിനത്തിൽ വ്യാജ മദ്യം കഴിച്ച് 9 പേർ മരിച്ചു; 7 പേരുടെ ആരോഗ്യനില ഗുരുതരം

ദീപാവലി ദിനത്തിൽ വ്യാജ മദ്യം കഴിച്ച് 9 പേർ മരിച്ചു. ബീഹാറിലെ ഗോപാൽ ഗഞ്ച് ജില്ലയിലാണ് സംഭവം. 7 പേരുടെ ആരോഗ്യനില ഗുരുതരമായി ആശുപത്രിയിൽ തുടരുകയാണ്. ജില്ലാ മജിസ്‌ട്രേറ്റ് ഡോ നവൽ കിഷോർ ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.

liquor

ഇന്നലെ രാത്രിയാണ് ഇവർ വിഷ മദ്യം കഴിച്ചത്. മദ്യം കഴിച്ചതിന് ശേഷം ഇവർ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ തെട്ട് അടുത്തുളള ആശുപത്രിയിൽ എത്തിച്ചെങ്കിലും 9 പേർ മരണമടഞ്ഞു. മരണസംഖ്യ ഉയരുമെന്നാണ് വിവരം. തെൽഹുവ ഗ്രാമത്തിൽ നിന്നും ചിലർ നവംബർ 3 ന് വൈകുന്നേരം ചമർതോളി പ്രദേശത്ത് എത്തി മദ്യം കഴിച്ചതായി അവിടുത്തെ താമസക്കാർ പറഞ്ഞു. എന്നാൽ പോലീസ് അധികാരികൾ ഇതുവരെ ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, മരിച്ച എട്ട് പേരെയും തിരിച്ചറിഞ്ഞതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇത് അസ്വാഭാവിക മരണമാണെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നും പോലീസ് സൂപ്രണ്ട് ഉപേന്ദ്ര നാഥ് വർമ മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കി. ഒപ്പം കേസിന്റെ വിശദാംശങ്ങൾ കണ്ടെത്താൻ ജില്ലാ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും പോലീസും ഗ്രാമത്തിൽ ക്യാമ്പ് ചെയ്യുകയാണെന്നും ഉപേന്ദ്ര നാഥ് വർമ കൂട്ടിച്ചേർത്തു.

പരിസരത്തെ ഒരു ഗ്രാമീണൻ പറഞ്ഞത് ഇങ്ങനെ,"കഴിഞ്ഞ ദിവസം മദ്യം കഴിച്ചതിന് ശേഷം ആളുകൾ അസ്വസ്ഥതയെക്കുറിച്ച് പറഞ്ഞ് തുടങ്ങി,ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെയാണ് ഒൻപത് പേരും മരിച്ചത്. മറ്റു ചിലർ നിലവിൽ വിവിധ പ്രാദേശിക ആശുപത്രികളിൽ ചികിത്സയിലാണ്.

കഴിഞ്ഞ മാസം മുസാഫർപൂരിൽ സമാനമായ സംഭവത്തിൽ എട്ട് പേർ മരിച്ചിരുന്നു. കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് ഇത് മൂന്നാമത്തെ വിഷമദ്യദുരന്തമാണിത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഇവരിൽ നിന്ന് വ്യാജമദ്യം പിടിച്ചെടുത്തതായും പൊലീസ് വ്യക്തമാക്കി. സമാനമായ സംഭവം ഉത്തര്‍പ്രദേശിലെ അലിഗഡില്‍ കുറച്ച് മാസങ്ങൾക്ക് മുൻപ് ഉണ്ടായി. അന്ന് വ്യാജ മദ്യം കഴിച്ചതിനെത്തുടർന്ന് എട്ടു പേര്‍ മരിച്ചിരുന്നു.

Recommended Video

cmsvideo
    നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

    അതേസമയം, 2016 ഏപ്രിൽ അഞ്ചിന് ബീഹാർ സംസ്ഥാനത്ത് മദ്യ നിരോധനം ഏർപ്പെടുത്തി. മദ്യത്തിന്റെ നിർമ്മാണം, വ്യാപാരം, സംഭരണം, ഗതാഗതം, വിൽപ്പന, ഉപഭോഗം എന്നിവയാണ് സർക്കാരിന്റെ അനുമതിയോടെ നിരോധിച്ചിരുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+