കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതയെ വിറപ്പിച്ച് വീണ്ടും ബിജെപി: നന്ദിഗ്രാമില്‍ 12 ല്‍ 11 സീറ്റും പിടിച്ചു, ടിഎംസിക്ക് ഒന്ന്

Google Oneindia Malayalam News

കൊല്‍ക്കത്ത: 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ അതിശക്തമായ വെല്ലുവിളിയെ അതിജീവിച്ചുകൊണ്ട് വന്‍ വിജയമായിരുന്നു ബംഗാളില്‍ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേടിയത്. എന്നാല്‍ തിളക്കമാർന്ന വിജയത്തിനൊടുവിലും തൃണമൂല്‍ കോണ്‍ഗ്രസിന് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് നന്ദിഗ്രാമിലായിരുന്നു.

'ബിഗ് ബോസ് നിർത്തിയതിനും കാരണം സൂര്യ, ശപിച്ചു': പ്രപഞ്ച ശക്തിയില്‍ തുറന്ന് പറച്ചിലുമായി സൂര്യ'ബിഗ് ബോസ് നിർത്തിയതിനും കാരണം സൂര്യ, ശപിച്ചു': പ്രപഞ്ച ശക്തിയില്‍ തുറന്ന് പറച്ചിലുമായി സൂര്യ

സുവേന്ദു അധികാരിയുടെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് മമത ബാനർജി നന്ദിഗ്രാമില്‍ മത്സരിക്കാനെത്തിയെങ്കിലും രണ്ടായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബി ജെ പി സ്ഥാനാർത്ഥി ജയിക്കുകയായിരുന്നു. പിന്നീട് സംസ്ഥാനത്ത് ബി ജെ പിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വന്നുവെങ്കിലും നന്ദിഗ്രാമില്‍ ഇപ്പോഴും ബി ജെ പിക്ക് തങ്ങളുടെ ആധിപത്യം നിലനിർത്താന്‍ കഴിയുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

'ക്യാപ്റ്റന് പിന്നാലെ ആസാദും': ഗുലാംനബിയും ബിജെപി പാളയത്തിലേക്ക്? കശ്മീർ പിടിക്കാനുള്ള തന്ത്രമിങ്ങനെ'ക്യാപ്റ്റന് പിന്നാലെ ആസാദും': ഗുലാംനബിയും ബിജെപി പാളയത്തിലേക്ക്? കശ്മീർ പിടിക്കാനുള്ള തന്ത്രമിങ്ങനെ

മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് (ടി എം സി)

മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് (ടി എം സി) ഏറെക്കാലമായി കൈവശം വച്ചിരുന്ന സഹകരണ സ്ഥാപനം പിടിച്ചെടുത്തുകൊണ്ടാണ് ബി ജെ പിയുടെ മുന്നേറ്റം. ഭെകുട്ടിയ സമബായ് ഫാർമേസ് സമിതിയാണ് സംസ്ഥാനത്തെ പ്രതിപക്ഷമായ ബി ജെ പിയുടെ കൈകളിലേക്ക് എത്തിയിരിക്കുന്നത്. ഏറെ സംഘർഷഭരിതമായ അന്തരീക്ഷത്തിലായിരുന്നു ഞായറാഴ്ച സഹകരണ സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്.

ഉച്ചവരേയുള്ള വോട്ടെടുപ്പിന് ശേഷം ഉച്ചക്ക് ശേഷം വോട്ടെണ്ണല്‍

ഉച്ചവരേയുള്ള വോട്ടെടുപ്പിന് ശേഷം ഉച്ചക്ക് ശേഷം വോട്ടെണ്ണല്‍ നടന്നപ്പോള്‍ ആകെയുള്ള 12 സീറ്റുകളില്‍ 11 ലും ബി ജെ പി സ്ഥാനാർത്ഥികള്‍ വിജയിക്കുകയായിരുന്നു. മറുവശത്ത് അധികാരത്തിലിരുന്ന സ്ഥാപനത്തില്‍ ഒരു സീറ്റിലേക്ക് ഒതുങ്ങേണ്ട നാണക്കേടിലുമായി തൃണമൂല്‍ കോണ്‍ഗ്രസ്. അതേസമയം തിരഞ്ഞെടുപ്പിന് പിന്നാലെ ബി ജെ പിക്കെതിരെ വലിയ ആരോപണങ്ങളുമായി ടി എം സി പ്രവർത്തകർ രംഗത്ത് എത്തി.

പുറത്തുനിന്നുള്ളവരെ കൊണ്ടുവന്ന് അക്രമം നടത്തിയാണ്

പുറത്തുനിന്നുള്ളവരെ കൊണ്ടുവന്ന് അക്രമം നടത്തിയാണ് പ്രതിപക്ഷ നേതാവും അദ്ദേഹത്തിന്റെ പാർട്ടിയും സമിതി തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നാണ് ഭരണപക്ഷത്തിന്റെ വാദം. എന്നാൽ ജനങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏകാധിപത്യ പ്രവണതയ്ക്കെതിരായി വിധിയെഴുതിയെന്നും വ്യക്തമായ ജനവിധിയുടെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ അധികാരത്തിലെത്തിയതെന്നുമാണ് ബി ജെ പിയുടെ മറുപടി.

തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് വലിയ പൊലീസ് വിന്യാസവും

തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് വലിയ പൊലീസ് വിന്യാസവും പ്രദേശത്തുണ്ടായിരുന്നു. ഇരുപക്ഷവും പരസ്യമായ ഏറ്റുമുട്ടലിലേക്ക് എത്തിയപ്പോള്‍ ഏറെ പണിപ്പെട്ടാണ് ഇരുവിഭാഗത്തേയും പൊലീസ് പിരിച്ച് വിട്ടത്. വോട്ടെടുപ്പ് ദിവസം തങ്ങളുടെ നേതാവ് സുവേന്ദു അധികാരി സ്ഥലത്തുണ്ടായിരുന്നില്ലെങ്കിലും തൃണമൂൽ നേതാക്കൾ അദ്ദേഹത്തിന്റെ പേര് ഉച്ചരിച്ച് അധിക്ഷേപിച്ചുവെന്നാണ് ബിജെപി ക്യാമ്പിന്റെ വാദം. എന്നാൽ, ഇത്തരം ആരോപണങ്ങൾ തൃണമൂൽ ക്യാമ്പ് നിഷേധിച്ചു

സമാധാനപരമായ രീതിയില്‍ വോട്ടെടുപ്പ് നടത്താൻ

'സമാധാനപരമായ രീതിയില്‍ വോട്ടെടുപ്പ് നടത്താൻ ഞങ്ങൾ ആഗ്രഹിച്ചു. എന്നാൽ പുറത്തുനിന്ന് ആളുകളെ കൊണ്ടുവന്ന് വോട്ട് ചെയ്യാൻ ബി ജെ പി ശ്രമിച്ചപ്പോൾ പ്രദേശത്തെ ജനങ്ങൾ പ്രതിഷേധവുമായി എത്തിയെന്നും നന്ദിഗ്രാം തൃണമൂൽ ബ്ലോക്ക് പ്രസിഡന്റ് ബപ്പാടിത്യ കർ പറഞ്ഞു. വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമവും ബൂത്ത് പിടുത്തവും നടന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബംഗാളിൽ ജനങ്ങൾക്ക് വോട്ട് ചെയ്യാൻ കഴിയുന്നിടത്ത്

ബംഗാളിൽ ജനങ്ങൾക്ക് വോട്ട് ചെയ്യാൻ കഴിയുന്നിടത്ത് തൃണമൂൽ തോൽക്കുമെന്നും ബിജെപി വിജയിക്കുമെന്നും നന്ദിഗ്രാമിലെ ഭേകുട്ടിയ സമബായ് കൃഷി സമിതി തിരഞ്ഞെടുപ്പിലും ഇതുതന്നെയാണ് സംഭവിച്ചതെന്നുമായിരുന്നു ബിജെപി ദേശീയ ഉപാധ്യക്ഷൻ ദിലീപ് ഘോഷിന്റെ പ്രതികരണം. പോലീസുകാരുടെ സഹായത്തോടെ തെരഞ്ഞെടുപ്പിൽ വിജയിക്കാനായിരുന്നു തൃണമൂൽ ആഗ്രഹിച്ചിരുന്നതെന്നും എന്നാൽ സാധാരണക്കാർ തങ്ങളോടൊപ്പം നിലകൊണ്ടതിനാൽ അവർ തോറ്റുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
BJP won big against TMC in Nandigram co-operative society elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X