ആദ്യം വിദ്യാർഥികൾക്കു ഭക്ഷണം!!എന്നിട്ട് മതി ആര്‍ഭാടം!!! ഉത്തരാഖണ്ഡ് സര്‍ക്കാരിനോട് കോടതി

  • Posted By:
Subscribe to Oneindia Malayalam

നൈനിറ്റാൾ: ഉത്തരാഖണ്ഡ് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമർശനം. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ ആവശ്യമായ സൗകര്യമൊരുക്കിയിട്ട് മതി ഇനി സര്‍ക്കാരിന്റെ ആര്‍ഭാടങ്ങളെന്ന് കോടതി സർക്കാരിനെ അറിയിച്ചു.

രാഷ്ട്രപതി തിരഞ്ഞെടുപ്പ് !!! ബിജെപിയെ വെട്ടിലാക്കി പ്രതിപക്ഷം!!! പോരാട്ടം കടുക്കും!!!!

ക്വട്ടേഷന് പിന്നില്‍ പ്രമുഖ നടന്‍? മുന്‍ വൈരാഗ്യം? നടി പോലീസിനോട് പറഞ്ഞതെന്ത്... സ്ഫോടനാത്മകം

ആര്‍ഭാട വാഹനങ്ങള്‍, ഓഫീസ് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, എയര്‍ കണ്ടീഷണറുകള്‍ തുടങ്ങിയവ വാങ്ങുന്നതിന് ഉത്തരാഖണ്ഡ് സര്‍ക്കാരിന് നിരോധമേര്‍പ്പെടുത്തിക്കൊണ്ട് ജസ്റ്റിസ് രാജീവ് ശര്‍മയും അലോക് സിങ്ങുമാണ് ഉത്തരവ് വിട്ടത്. വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും അത്യാവശ്യമായ സൗകര്യങ്ങള്‍ പോലും നല്‍കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു, തുടർന്നായിരുന്നു കോടതിയുടെ ഇടപെടൽ.

utharakhnd court

വിദ്യാര്‍ഥികള്‍ക്കാവശ്യമായ ശൗചാലയങ്ങള്‍, ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍, യൂണിഫോമുകള്‍, ഉച്ചഭക്ഷണം, ക്ലാസ് മുറി, തുടങ്ങിയവ നിര്‍ബന്ധമായും നല്‍കണമെന്ന് മുന്‍പ് കോടതി സര്‍ക്കാരിനോട് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഡെറാഡൂണ്‍ സ്വദേശിയായ ദീപക് ഹർജി നൽകിയിരുന്നു.

English summary
iled over non-implementation of its order to provide basic facilities in government schools of Uttarakhand, the high court on Thursday restrained the state government from purchasing any luxurious item such as cars, air-conditioners and furniture for itself till further order. The court also pulled up secretary (education) and asked why salaries of all the bureaucrats should not be stopped till the time the order is implemented.
Please Wait while comments are loading...