കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നാഗ്‌പൂരിൽ പതാക ഉയർത്താൻ 52 വര്‍ഷമെടുത്തവരുടെ ആഹ്വാനം'; മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്

Google Oneindia Malayalam News

ന്യൂഡല്‍ഹി:സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ്. കാപട്യം സിന്ദാബാദെന്നാണ് മോദിയുടെ ട്വിറ്റിന് കോൺഗ്രസ് നേതാവ് ജയറാം രമേശിന്‍റെ മറുപടി നല്‍കിയത്. നാഗ്പൂരിൽ ദേശീയ പതാക ഉയർത്താൻ 52 വർഷമെടുത്ത സംഘടനയുടെ പ്രചാരകനിൽ നിന്നാണ് ഇത്തരമൊരു ആഹ്വാനമെന്നും ജയറാം രമേശ് പരിഹസിച്ചു.

തേസമയം പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ചകളും സമൂഹ മാധ്യമങ്ങളില്‍ സജീവമായി കഴിഞ്ഞു. ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാ വീടുകളിലും ദേശീയ പതാക ഉയരത്തണമെന്നായിരുന്നു പ്രധാന മന്ത്രിയുടെ നിര്‍ദേശം. കേന്ദ്രസർക്കാർ മുന്നോട്ടു വെച്ച ഹർ ഘർ തിരംഗ'പദ്ധതി വിജയിപ്പിക്കണമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 'ഈ വർഷം ആസാദി കാ അമൃത് മഹോത്സവം ആഘോഷിച്ചുകൊണ്ട് നമുക്ക് ഹർ ഘർ തിരംഗ പദ്ധതിയെ ശക്തിപ്പെടുത്താം. ഓഗസ്റ്റ് 13നും 15നും ഇടയിൽ നിങ്ങളുടെ വീടുകളിൽ ത്രിവർണ പതാക ഉയർത്തുക. ഇങ്ങനെ ചെയ്യുന്നത് ദേശീയ പതാകയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ആഴത്തിലാക്കും'. പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

congress

കൊളോണിയൽ ഭരണത്തിനെതിരെ പോരാടി സ്വതന്ത്ര ഇന്ത്യക്കായി ഒരു പതാക സ്വപ്നം കണ്ടവരെ ഈ അവസരത്തില്‍ ഓര്‍മ്മിക്കുന്നു. അവരുടെ ധീരതയും പ്രയത്നവും സ്മരിക്കുന്നുവെന്നും മോദി പറഞ്ഞു.പ്രധാനമന്ത്രിയുടെ ആഹ്വാനം എല്ലാവരും ഏറ്റെടുക്കണമെന്നായിരുന്നു ആഭ്യന്ത്രര മന്ത്രി അമിത് ഷാ അഭ്യര്‍ത്ഥന.യുവാക്കളിൽ രാജ്യസ്നേഹം വർധിപ്പിക്കാൻ മോദിയുടെ ആഹ്വാനത്തിനാകുമെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

അതിജീവിതയ്ക്ക് താക്കീതുമായി ഹൈക്കോടതി: കർശന നടപടി സ്വീകരിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്അതിജീവിതയ്ക്ക് താക്കീതുമായി ഹൈക്കോടതി: കർശന നടപടി സ്വീകരിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്

അമൃത് മഹോത്സവ്, ഹർ ഘർ തിരംഗ, പദ്ധതികളെക്കുറിച്ചുള്ള പ്രത്യേകം ലിങ്കുകൾ എല്ലാ സംസ്ഥാന സർക്കാരുകളുടെയും വെബ്‌സൈറ്റുകളിൽ ഉൾപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ നിർദേശം. എല്ലാ ഗ്രാമങ്ങളിലും ദേശീയ പതാക വിതരണം ചെയ്യാൻ പഞ്ചായത്തുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. ദേശീയ പതാക വിതരണം ചെയ്യാനുള്ള നടപടികൾ ഉടൻ കൈക്കൊള്ളും. സംസ്ഥാന ട്രാൻസ്പോർട്ട് ബസുകളിൽ സ്വാതന്ത്ര്യ ദിന പദ്ധതികൾ സംബന്ധിച്ച പരസ്യങ്ങൾ ഉൾപ്പെടുത്തുമെന്നും സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.

കെ സുരേന്ദ്രനെ ഇറക്കിയിട്ടും തിരിച്ചടി;ബദിയടുക്കയിൽ ബിജെപി സീറ്റ് പിടിച്ച് യുഡിഎഫ്കെ സുരേന്ദ്രനെ ഇറക്കിയിട്ടും തിരിച്ചടി;ബദിയടുക്കയിൽ ബിജെപി സീറ്റ് പിടിച്ച് യുഡിഎഫ്

കേന്ദ്രസർക്കാർ ആവിഷ്കരിച്ച 'ആസാദി കാ അമൃത് മഹോത്സവ് പരിപാടി ആഘോഷമാക്കാൻ പാർട്ടി നേതാക്കളും പ്രവർത്തകരും ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക ബിജെപി അധ്യക്ഷൻ ജെപി നദ്ദ അറിയിച്ചു. ആഗസ്റ്റ് 9 മുതൽ ആഗസ്റ്റ് 15 വരെ 'ഹർ ഘർ തിരംഗ' ഡ്രൈവ് സംഘടിപ്പിക്കാൻ പാർട്ടി എംപിമാർ, ജനപ്രതിനിധികൾ എന്നിവർക്കും നിർദേശം നൽകി. രാജ്യത്തുടനീളം സ്ഥിതി ചെയ്യുന്ന സ്വാതന്ത്ര്യ സമര സേനാനികളുടെ പ്രതിമകളും സ്മാരകങ്ങളും ഓഗസ്റ്റ് 11 മുതൽ 15 വരെയുള്ള ദിവസങ്ങളിലായി ശുചീകരിക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തിന് ദേശസ്‌നേഹം ഉറപ്പാക്കാൻ ചെയ്യേണ്ട കാര്യങ്ങളുടെ പട്ടികയും പാർട്ടി നേതാക്കൻമാർക്ക് നൽകിയിട്ടുണ്ടെന്ന് നദ്ദ പറഞ്ഞു. കേന്ദ്രസർക്കാർ ആവിഷ്കരിച്ച 'ആസാദി കാ അമൃത് മഹോത്സവ് പരിപാടി ആഘോഷമാക്കാൻ പാർട്ടി നേതാക്കളും പ്രവർത്തകരും ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക ബിജെപി തയ്യറാക്കി.

Recommended Video

cmsvideo
ജാർഖണ്ഡിൽ നിന്നും ഇന്ത്യയുടെ പ്രഥമ വനിതയിലേക്ക് | Draupadi Murmu

പ്രിയപ്പെട്ടവളുമായുള്ള നിമിഷങ്ങള്‍ പങ്കുവച്ച് അപര്‍ണ; രണ്ട് പേരും എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍

English summary
national flag should be hoisted in every house says pm modi jairam ramesh mocks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X