നീറ്റ് പുനഃപരീക്ഷ: ആദ്യം നേടിയ മാർക്ക് നേടാനാവാതെ ഹരിയാനയിലെ നീറ്റ് പരീക്ഷാ കേന്ദ്രത്തിലെ വിദ്യാർത്ഥികൾ
ന്യൂഡൽഹി: സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം നടത്തിയ നീറ്റ് പുനഃപരീക്ഷയിൽ ആദ്യം നേടിയ മാർക്ക് നേടാനാവാതെ വിദ്യാർത്ഥികൾ. ഹരിയാനയിലെ ഒരു നീറ്റ് പരീക്ഷാ കേന്ദ്രത്തിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞ മാസം 720-ൽ 720 മാർക്ക് ലഭിച്ചിരുന്നു. എന്നാൽ സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരം നടത്തിയ നിർബന്ധിത പുനഃപരീക്ഷയിൽ 682 മാർക്കിനു മുകളിൽ വിദ്യാർഥികൾ ആരും നേടിയില്ല.
ശനിയാഴ്ച പ്രസിദ്ധീകരിച്ച നീറ്റ് ഡാറ്റയുടെ വിശകലനത്തിൽ ഹരിയാനയിലെ ബഹദൂർഗഡിലുള്ള ഹർദയാൽ പബ്ലിക് സ്‌കൂളിൽ 494 വിദ്യാർത്ഥികൾ പുനഃപരീക്ഷ എഴുതിയതായി കണ്ടെത്തി. അവരിൽ ഏറ്റവും ഉയർന്ന സ്കോർ 682 ആയിരുന്നു, ഒരു വിദ്യാർത്ഥിക്ക് മാത്രമാണ് ഈ മാർക്ക് നേടാനായത് എന്നാണ് റിപ്പോർട്ട്. കൂടാതെ, ജൂൺ 4 ന് പ്രസിദ്ധീകരിച്ച മെയ് 5 പരീക്ഷയുടെ യഥാർത്ഥ ഫലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി 13 വിദ്യാർത്ഥികൾക്ക് മാത്രമേ 600 മാർക്ക് മുകളിൽ സ്കോർ ചെയ്യാൻ കഴിഞ്ഞുള്ളൂ.

നീറ്റ് പരീക്ഷയിൽ ആറ് വിദ്യാർത്ഥികൾ മികച്ച സ്കോർ ലഭിച്ചതിന് പിന്നാലെയാണ് പരീക്ഷ വിവാദമായത്. ഇത്രയും മാർക്ക് ലഭിച്ചത് സംശയത്തിനും കോലാഹലത്തിനും കാരണമായി. സുപ്രീം കോടതി ഇടപെട്ട് നൽകിയ ഗ്രേസ് മാർക്ക് റദ്ദാക്കുകയും 1,563 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ എഴുതാൻ ഉത്തരവിടുകയും ചെയ്തു. എണ്ണൂറോളം വിദ്യാർഥികളാണ് പുനഃപരീക്ഷ എഴുതിയത്.
മെയ് മാസത്തിൽ നടന്ന പ്രാരംഭ നീറ്റ്-യുജി പരീക്ഷകളിൽ 500-ലധികം വിദ്യാർത്ഥികൾ ഈ കേന്ദ്രത്തിൽ പരീക്ഷയെഴുതി. ഈ കേന്ദ്രത്തിലെ രണ്ട് വിദ്യാർത്ഥികൾ യഥാക്രമം 718, 719 മാർക്ക് നേടി. ഈ ഫലങ്ങളിൽ അസാധാരണത അനുഭവപ്പെട്ടതിനാലാണ് പുനഃപരിശോധനയ്ക്ക് ഉത്തരവിടാൻ സുപ്രീം കോടതിയെ പ്രേരിപ്പിച്ചത്.
സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ശനിയാഴ്ച (ജൂലൈ 20) മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജിയുടെ കേന്ദ്രവും നഗരവും തിരിച്ചുള്ള ഫലങ്ങൾ പ്രഖ്യാപിച്ചത്. ആദ്യം ജൂൺ 4 ന് പ്രഖ്യാപിച്ച ഫലങ്ങൾ പ്രസിദ്ധീകരിച്ചു. മെയ് 5 ന് നടന്ന നീറ്റ് - യു ജി പരീക്ഷ 571 നഗരങ്ങളിലായി 4,750 കേന്ദ്രങ്ങളിലായി നടന്നു, 14 അന്താരാഷ്ട്ര സ്ഥലങ്ങളിൽ നിന്ന് ഉൾപ്പെടെ, 24 ലക്ഷത്തിലധികം പേരാണ് പരീക്ഷ എഴുതിയത്.
പേപ്പർ ചോർച്ച ഉൾപ്പെടെയുള്ള ക്രമക്കേടുകളെക്കുറിച്ചുള്ള ആക്ഷേപം ഉള്ളതിനാൽ കടുത്ത പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കിയിരുന്നു.
പരീക്ഷ റദ്ദാക്കുക, വീണ്ടും പരീക്ഷ നടത്തുക, ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം എന്നിവ ആവശ്യപ്പെട്ടുള്ള ഒന്നിലധികം ഹർജികൾ പരിഗണിച്ച് സുപ്രീം കോടതി ജൂലായ് 22 ന് വാദം കേൾക്കാൻ ഒരുങ്ങുകയാണ്.












Click it and Unblock the Notifications