• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശ്ചിമ ബംഗാള്‍ സംഘര്‍ഷം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, 20 പേര്‍ അറസ്റ്റില്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിര്‍ഭൂം സംഘര്‍ഷത്തില്‍ സ്വമേധയാ കേസെടുത്ത് കൊല്‍ക്കത്ത ഹൈക്കോടതി. ഇന്ന് തന്നെ കേസ് പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചിട്ടുണ്ട്. കുറ്റകൃത്യം ഗുരുതരവും ദൗര്‍ഭാഗ്യകരവുമാണെന്ന് കേസ് സ്വീകരിക്കുന്നതിനിടെ കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ ബിര്‍ഭൂമില്‍ നടന്ന സംഭവത്തില്‍ ബംഗാള്‍ ബി ജെ പി കൊല്‍ക്കത്ത ഹൈക്കോടതിയെ ചൊവ്വാഴ്ച സമീപിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് കേന്ദ്രം അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

കേസില്‍ ഇതുവരെ ഇരുപതോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 11 പേരെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. ബംഗാളിലെ ബിര്‍ഭും ജില്ലയിലെ രാംപൂര്‍ഹട്ട് ഗ്രാമത്തിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. വീടുകള്‍ക്ക് അക്രമികള്‍ തീ വെച്ചതോടെ കുട്ടികളടക്കം പത്തോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം അജ്ഞാതരായ അക്രമികള്‍ ക്രൂഡ് ബോംബ് ഉപയോഗിച്ച് ആക്രമിച്ച തൃണമൂല്‍ പഞ്ചായത്ത് നേതാവ് ഭാദു പ്രധാന്‍ കൊല്ലപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് സംഭവം.

കോണ്‍ഗ്രസിനെ തകര്‍ത്തത് മോദിയാണോ? അല്ലെന്ന് ഈ കണക്കുകള്‍ പറയുംകോണ്‍ഗ്രസിനെ തകര്‍ത്തത് മോദിയാണോ? അല്ലെന്ന് ഈ കണക്കുകള്‍ പറയും

1

സംഭവത്തെ തുടര്‍ന്ന് ബിര്‍ഭൂമിലെ പ്രദേശവാസികള്‍ വീടുവിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് മാറുകയാണ്. സുരക്ഷ കണക്കിലെടുത്ത് ഞങ്ങള്‍ വീടുകള്‍ വിടുകയാണ്. സംഭവത്തില്‍ എന്റെ ഭര്‍തൃസഹോദരന്‍ മരിച്ചു. പോലീസിന്റെ സുരക്ഷ ഉണ്ടായിരുന്നെങ്കില്‍ ഈ സംഭവം ഉണ്ടാകുമായിരുന്നില്ല,' ഒരു ഗ്രാമവാസിയെ ഉദ്ധരിച്ച് എ എന്‍ ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

2

അതേസമയം അപകടം നടന്ന സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി. തകര്‍ന്ന വീടുകള്‍ പരിശോധിച്ചു വരികയാണെന്ന് ഫോറന്‍സിക് വിദഗ്ധര്‍ പറഞ്ഞു. അതിനിടെ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് രാജിവെക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. സംഘര്‍ഷത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണമെന്നും ബി ജെ പി ആവശ്യപ്പെട്ടു. സംഭവത്തില്‍ 20 ഓളം പേര്‍ മരിച്ചതായി ബി ജെ പി എം പി ലോക്കറ്റ് ചാറ്റര്‍ജി അവകാശപ്പെട്ടു, 'എന്നാല്‍ ബിര്‍ഭൂമിലേക്ക് ആരെയും പ്രവേശിക്കാന്‍ അനുവദിക്കാത്തതിനാല്‍ യഥാര്‍ത്ഥ എണ്ണം ആര്‍ക്കും അറിയില്ല'.

3

അതിനിടെ, ബിര്‍ഭൂമിലെ അക്രമം സംസ്ഥാനത്തെ ഭയാനകമായ ക്രമസമാധാന നിലയാണ് സൂചിപ്പിക്കുന്നതെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധങ്കര്‍ പറഞ്ഞു. എന്നാല്‍ 'അനാവശ്യ പ്രസ്താവനകളില്‍' നിന്ന് വിട്ടുനില്‍ക്കണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു. പശ്ചിമ ബംഗാളിലെ ഒമ്പത് ബി ജെ പി എം പിമാര്‍ ചൊവ്വാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് സംഘര്‍ഷത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്ത് ഇതുവരെ 200 ലധികം ബി ജെ പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്? ഇത് സഹിക്കാനാവില്ല,' ബി ജെ പി എം പി ദിലീപ് ഘോഷ് എ എന്‍ ഐയോട് പറഞ്ഞു.

Recommended Video

cmsvideo
  രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam
  4

  അതേസമയം സംഘര്‍ഷ സ്ഥലം പ്രവേശിക്കാനെത്തിയ ഇടത് നേതാക്കളെ പൊലീസ് തടഞ്ഞു. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇടത് നേതാക്കളെ തടഞ്ഞത്. ഇന്ന് ബി ജെ പി നേതാക്കളും സംഭവസ്ഥലം സന്ദര്‍ശിക്കുന്നുണ്ട്. മുഖ്യമന്ത്രി മമത ബാനര്‍ജി നാളെ ബിര്‍ഭൂമിലെത്തുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. കുറ്റക്കാരെ ആരെയും വെറുതെ വിടില്ലെന്നും ഉത്തര്‍പ്രദേശ് അല്ല ബംഗാളാണെന്നും മമത ബാനര്‍ജി പറഞ്ഞു.

  English summary
  west bengal birbhum violence culcutta High Court voluntarily took up the case, 20 under arrest
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X