കേസ് ഒത്തുതീര്‍പ്പാക്കാന്‍ യാമിനിക്ക് 50 കോടി?

പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ത്ത് ഇരുവരും ബന്ധം പിരിയാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ 2001 ലും കുടുംബവഴക്കിനെ തുടര്‍ന്ന് ഗണേഷ് കുമാറും യാമിനി തങ്കച്ചിയും വിവാഹ ബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ചിരുന്നു. അന്ന് കോടതിയെ സമീപിക്കാനുള്ള നീക്കങ്ങള്‍ അവസാന നിമിഷം ഒഴിവാക്കിയാണ് ഇരുവരും പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്ത് ഒരുമിച്ചത്. ഇപ്പോള്‍ കേസ് ഒത്തുതീര്‍പ്പിന് സമ്മതിച്ചതോടെ ഗണേഷ് കുമാര്‍ തന്റെ മന്ത്രി പദവിയാണ് ഭദ്രമാക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ ഒരു മന്ത്രിക്ക് കാമുകിയുടെ ഭര്‍ത്താവിന്റെ കയ്യില്‍ നിന്നും തല്ലുകിട്ടിയെന്ന് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ തുടക്കം. തുടര്‍ന്ന് തല്ലുകിട്ടിയ മന്ത്രി കെ ബി ഗണേഷ് കുമാറാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് ചീഫ് വിപ്പ് പി സി ജോര്‍ജ്ജും രംഗത്തെത്തി. ഇതിനിടയില്‍ തന്നെ ഭര്‍ത്താവായ ഗണേഷ് കുമാര്‍ മര്‍ദ്ദിച്ചതായി യാമിനി തങ്കച്ചി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും അഭ്യൂഹങ്ങളുയര്‍ന്നു. ഗണേഷ് കുമാറില്‍നിന്നും ഏല്‍ക്കേണ്ടി വന്ന ശാരീരിക പീഡനങ്ങളെക്കുറിച്ചായിരുന്നു പരാതി. എന്നാല്‍ പിന്നീട് മുഖ്യമന്ത്രി ഇക്കാര്യം നിഷേധിച്ചു.
എന്നാല്‍ ഇതിനിടയില്‍ രാഷ്ട്രീയ പരമായി ഗണേഷ് കുമാര്‍ ഉണ്ടാക്കിയെടുത്ത നേട്ടങ്ങള്‍ ചെറുതല്ല. കാലങ്ങളായി അച്ഛന്‍ ആര്‍. ബാലകൃഷ്ണപിള്ളയുമായുണ്ടായ പിണക്കങ്ങള്‍ പറഞ്ഞുതീര്‍ത്ത്് ഇരുവരും ഒന്നിച്ചു. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും പാര്‍ട്ടിയെയും യു.ഡി.എഫിനെയും ശക്തിപ്പെടുത്തുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പാര്‍ട്ടിക്ക് വിധേയനാകാന്‍ തയ്യാറായാല്‍ ഗണേഷ് കുമാറിനെ മന്ത്രിയായി നിലനിര്‍ത്തുമെന്നായിരുന്നു നേരത്തെ തന്നെ ബാലകൃഷ്ണപ്പിള്ളയുടെ നിലപാട്. ഇതിനിടെ ഗണേഷിന്റെ പിതാവും കേരളാ കോണ്‍ഗ്രസ്സ് നേതാവുമായ ആര്‍.ബാലകൃഷ്ണപിള്ളയുമായി യാമിനി തങ്കച്ചി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 50 കോടി രൂപയും പാതിസ്വത്തുമെന്ന ഒത്തുതീര്‍പ്പ് ഫോര്‍മുല ഒരുപക്ഷേ ഈ കൂടിക്കാഴ്ചയുടെ ബാക്കിപത്രമാകാനും മതി.












Click it and Unblock the Notifications