കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഹിന്ദി ഹിന്ദു ഹിന്ദുസ്ഥാൻ, സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ട';വിമർശിച്ച് ബ്രിട്ടാസും റഹീമും

Google Oneindia Malayalam News

തിരുവനന്തപുരം; വ്യത്യസ്ത സംസ്ഥാനക്കാർ ഇംഗ്ലീഷിൽ അല്ല ഹിന്ദിയിലാണ് സംസാരിക്കേണ്ടത് എന്നായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. പ്രാദേശിക ഭാഷകള്‍ക്ക് പകരമായല്ല, മറിച്ച് ഇംഗ്ലീഷിന് പകരമായി തന്നെ ഹിന്ദിയെ ഉപയോഗിക്കണമെന്നായിരുന്നു പാർലമെന്റിലെ ഔദ്യോഗിക ഭാഷാ കമ്മിറ്റി യോഗത്തിലെ ഷായുടെ വാക്കുകൾ.

വിഷയത്തിൽ കേന്ദ്രമന്ത്രിക്കെതിരെ രൂക്ഷവിമർശനം ഉയർത്തുകയാണ് എം പിമാരായ ജോൺ ബ്രിട്ടാസും എ എ റഹീമും. പ്രത്യേകിച്ച് ഒരു ഭാഷയ്ക്ക് അപ്രമാദിത്വം നൽകേണ്ടതില്ല എന്നാണ് ഭരണഘടന ശിൽപികൾ തീരുമാനിച്ചത്. ഭരണഘടനയുടെ എട്ടാം പട്ടികയിലുള്ള 22 ഭാഷകളും നമുക്ക് ദേശീയ ഭാഷകളാണ്. അതാണ് ഭരണഘടന നമ്മോട് പറയുന്നത്. അതിനുമേൽ ആയിരിക്കരുത് ഏതെങ്കിലും മേലാളന്മാരുടെ പ്രഖ്യാപനങ്ങളെന്ന് ജോൺ ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചു. ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകൾക്കും ഹിന്ദിഭാഷയ്ക്കുള്ള തുല്യ പ്രാധാന്യവും പ്രസക്തിയുമുണ്ട്. ഭരണഘടനയുടെ ഹൃദയം തന്നെ ബഹുസ്വരതയാണ് വിഭജിപ്പിച്ചു ഭരിക്കാൻ ശ്രമിക്കുകയാണ് ബി ജെ പി. അത് നിഷേധിക്കാൻ അനുവദിക്കില്ലെന്നും എ എ റഹീമിൻറെ കുറിപ്പ്.

joh-1649490371.j

ജോൺ ബ്രിട്ടാസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം- എല്ലാം 'ഒന്നിലേക്ക്' എത്തണമെന്നതാണ് ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം. ഒരു മതം.....ഒരു സംസ്കാരം..... ഒരു നേതാവ്.....ഒരു ഭാഷ......ചുരുക്കി പറഞ്ഞാൽ ഹിന്ദി ഹിന്ദു ഹിന്ദുസ്ഥാൻ ! നാനാത്വത്തിൽ ഏകത്വം എന്ന ആപ്തവാക്യത്തിൽ ഊന്നി ഇന്ത്യയുടെ ഐക്യം കാത്തുസൂക്ഷിക്കാൻ ഉത്തരവാദിത്വപ്പെട്ട വ്യക്തിയാണ് ഇന്ത്യയുടെ ആഭ്യന്തര മന്ത്രി. അദ്ദേഹമാണ് കഴിഞ്ഞ ദിവസം ഹിന്ദി പ്രമാണിത്വത്തെക്കുറിച്ച് വാചാലനായത്.

ഹിന്ദിയോട് ആർക്കും എതിർപ്പില്ല. ഹിന്ദി പഠിക്കണമെന്നും പറയണമെന്നും ആഗ്രഹിക്കുന്നവർ തന്നെയാണ് നമ്മൾ. യാതൊരു വേർതിരിവും ഇല്ലാതെ ഹിന്ദിയെ നമ്മൾ ആശ്ലേഷിക്കുന്നുമുണ്ട്. നല്ല ഹിന്ദി സിനിമ കാണാത്ത ഏത് മലയാളിയാണ് ഇവിടെയുള്ളത്.
മറ്റു ഭാഷകൾക്ക് മേൽ ഹിന്ദിയെ സ്ഥാപിക്കുന്നതിനോടാണ് നമ്മുടെ വിയോജിപ്പ്. ഭാഷയെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചുമൊക്കെ നമ്മുടെ ഭരണഘടനാ നിർമാണ സഭയിൽ വിശദമായ ചർച്ചകൾ നടത്തിയിരുന്നു.

പ്രത്യേകിച്ച് ഒരു ഭാഷയ്ക്ക് അപ്രമാദിത്വം നൽകേണ്ടതില്ല എന്നാണ് ഭരണഘടന ശിൽപികൾ തീരുമാനിച്ചത്. ഭരണഘടനയുടെ എട്ടാം പട്ടികയിലുള്ള 22 ഭാഷകളും നമുക്ക് ദേശീയ ഭാഷകളാണ്. അതാണ് ഭരണഘടന നമ്മോട് പറയുന്നത്. അതിനുമേൽ ആയിരിക്കരുത് ഏതെങ്കിലും മേലാളന്മാരുടെ പ്രഖ്യാപനങ്ങൾ, പോസ്റ്റിൽ പറഞ്ഞു.

എഎ റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം- ഹിന്ദി ഇതര ഭാഷക്കാർ ഇഗ്ളീഷിന് പകരം
പൊതു ഭാഷയായി ഹിന്ദി ഉപയോഗിക്കണം എന്ന അമിത്ഷായുടെ പ്രഖ്യാപനം രാജ്യത്തിന്റെ ബഹുസ്വരതയ്‍ക്ക് നേരെയുള്ള കടന്നാക്രമണമാണ്.'ഒരു രാഷ്ട്രം,ഒരു ഭാഷ,ഒരു സംസ്കാരം'
എന്നത് ആർഎസ്എസ് അജണ്ടയാണ്. ഹിന്ദു,ഹിന്ദി,ഹിന്ദുസ്ഥാൻ...സംഘപരിവാറിന്റെ ഈ രാഷ്ട്രീയ ലക്ഷ്യമാണ് അമിത്ഷാ ആവർത്തിച്ചത്.ഇത് അംഗീകരിക്കാനാകില്ല.
ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകൾക്കും ഹിന്ദിഭാഷയ്ക്കുള്ള തുല്യ പ്രാധാന്യവും പ്രസക്തിയുമുണ്ട്.അത് നിഷേധിക്കാൻ അനുവദിക്കില്ല.

'ഗായത്രി സുരേഷിനോട് എങ്ങനെ ഇഷ്ടം തോന്നാതിരിക്കും'..ഇത് ട്രോളല്ല.. എന്നാ ഒരു ലുക്കാ'..വൈറൽ ഫോട്ടോ

ഭരണഘടനയുടെ ഹൃദയം തന്നെ ബഹുസ്വരതയാണ്.ഭാഷാപരമായ വൈവിധ്യങ്ങൾ തകർക്കാൻ നമ്മൾ അനുവദിച്ചുകൂട. വില വർധനവിൽ ജനജീവിതം പൊള്ളുകയാണ്.ഓരോദിവസവും
ഇന്ധന വില വർധിപ്പിക്കുന്നു. പൊതു സ്വത്ത് കോർപ്പറേറ്റുകൾക്ക് വിൽക്കുന്നു.
സാധാരണ ഇന്ത്യക്കാരന്റെ പ്രശ്നം ഏതു ഭാഷയിൽ സംസാരിക്കും എന്നല്ല,എങ്ങനെ ജീവിക്കും എന്നതാണ്.ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ നിന്നും ചർച്ചയെ വഴിതിരിച്ചു വിടാനാണ് ഇത്തരം വിഷം വമിപ്പിക്കുന്ന പ്രസ്താവനകളുടെ മറ്റൊരു ലക്ഷ്യം.

ടാബ് ഇ വേസ്റ്റ് ആക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടു..ചെയ്യുക ക്രിമിനലുകൾ മാത്രം; സായ് ശങ്കറിന്റെ വെളിപ്പെടുത്തൽടാബ് ഇ വേസ്റ്റ് ആക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടു..ചെയ്യുക ക്രിമിനലുകൾ മാത്രം; സായ് ശങ്കറിന്റെ വെളിപ്പെടുത്തൽ

വിഭജിപ്പിച്ചു ഭരിക്കാൻ ശ്രമിക്കുകയാണ് ബി ജെ പി.
ഹിന്ദിഭാഷ എല്ലാവരിലും അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരെ ശബ്ദമുയർത്തുക.ദുരിതമനുഭവിക്കുന്ന എല്ലാ മതക്കാരും,എല്ലാ ഭാഷക്കാരും ജനവിരുദ്ധ ഭരണത്തിനെതിരെ ഒരൊറ്റ ശബ്ദമാവുക, പോസ്റ്റിൽ പറഞ്ഞു.

അതേസമയം അമിത് ഷായുടെ പരാമർശത്തിനെതിരെ തമിഴ്നാട്ടിലും പ്രതിഷേധം ശക്തമാണ്.കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശം രാജ്യത്തിൻ്റെ ഐക്യം തകര്‍ക്കുമെന്നും ബിജെപി ഒരേ തെറ്റ് വീണ്ടും ആവര്‍ത്തിക്കുകയാണെന്നുമായിരുന്നു മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രതികരിച്ചത്.

Recommended Video

cmsvideo
AA Rahim about DYFI Food Fest Issue | Oneindia Malayalam

English summary
John Brittas and AA Rahim Slams Amit shah for his remark about hindi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X