മോട്ടോർ വാഹനവകുപ്പിന് ആശ്വാസം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിന് സ്റ്റേയില്ല, ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണങ്ങള്‍ തുടരും. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിന് നിർദ്ദേശിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലര്‍ ഹൈക്കോടതി സ്റ്റേ ചെയ്തില്ല. മോട്ടോർ വാഹന വകുപ്പിനെ സംബന്ധിച്ച് വലിയ ആശ്വാസമാകുന്ന നടപടിയാണ് ഇത്.സര്‍ക്കുലര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡ്രൈവിങ് സ്കൂളുകളുടെ സംഘടന ഉള്‍പ്പെടേയുള്ളവർ ഹർജി നല്‍കിയിരുന്നു. ഈ ഹർജിയില്‍ വിധി വരുന്നത് വരെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം.
ഹർജി പരിഗണിച്ച കോടതി ഇടക്കാല ഉത്തരവ് ഇറക്കുകയും സർക്കുലർ സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളുകയുമായിരുന്നു. ഡ്രൈവിങ് പരിഷ്കരണവുമായി മോട്ടോർ വാഹന വകുപ്പിന് മുന്നോട്ട് പോകാമെന്നും ഹൈകോടതി വ്യക്തമാക്കി. ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരുമടക്കം നൽകിയ നാല് ഹർജികളായിരുന്നു ഹൈക്കോടതിക്ക് മുമ്പാകെ ഉണ്ടായിരുന്നത്. ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്നും സർക്കാറിന് നിയമത്തിൽ മാറ്റം വരുത്താൻ ആകില്ലെന്നുമുള്ള വാദമായിരുന്നു ഹർജിക്കാർ ഉയർത്തിയത്.

അതേസമയം, കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിന്‍റെ ചുവട് പിടിച്ചാണ് പരിഷ്കരണം എന്നായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ വാദം. യർ ഇല്ലാത്ത ഇരുചക്ര വാഹനം ഉപയോഗിച്ചുള്ള ടെസ്റ്റ് നടത്തുന്നതും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിക്കുന്നതും കാര്യക്ഷമ കൂട്ടാനാണെന്നും മോട്ടോർ വാഹന വകുപ്പ് കോടതിയെ അറിയിച്ചു. ഇരുപക്ഷത്തിന്റേയും വാദം കേട്ട ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇടക്കാല ഉത്തരവിറക്കി, സ്റ്റേ എന്ന ആവശ്യം തള്ളുകയായിരുന്നു.
ടെസ്റ്റ് പരിശീലനത്തിലെ പരിഷ്‌കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിംഗ് സ്ക്‌കൂൾ ഉടമകൾ രംഗത്തു വന്നതോടെ വിവിധ ജില്ലകളിലെ ഡ്രൈവിങ് ടെസ്റ്റുകള്‍ ഇന്നലെ അവതാളത്തിലായിരുന്നു. ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടേർസ് ആന്റ് വർക്കേഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ കരിദിനം ആചരിക്കുകയും ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്‌കരിക്കുകയും ചെയ്തു.
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിന്റെ പേരിൽ സർക്കാർ ധൃതിപിടിച്ച് നടപ്പിലാക്കുന്ന സർക്കുലർ നാല് ബാർ ഇരുപത്തിനാല് തികച്ചും അശാസ്ത്രീയവും നടപ്പാക്കാൻ പറ്റാത്തതുമാണെന്നും ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ ആരോപക്കുന്നു.
ഇപ്പോൾ നടക്കുന്ന ഡ്രൈവിംഗ് ടെസ്റ്റിലെ എച്ച്. മോഡൽ അടിമുടി മാറ്റി കയറ്റിറക്കം, പാരലൽ പാർക്കിംഗ് തുടങ്ങിയവ നടപ്പിലാക്കണമെങ്കിൽ അതിനാവശ്യമായ ഗ്രൗണ്ട് സംവിധാനം ഉണ്ടാകണം. കേരളത്തിലെ ടെസ്റ്റിംഗ് ഗ്രൗണ്ടുകളിൽ വളരെ പരിമിതമായ ഗ്രൗണ്ട് മാത്രമേ സർക്കാരിന്റെ തായുള്ളൂ. ബാക്കി വാടക സ്ഥലങ്ങളിലാണ് ടെസ്റ്റ് നടക്കുന്നത്. യാഥാർത്യം പരിശോധിക്കാതെയുള്ള വകുപ്പ്മന്ത്രിയുടെ തീരുമാനം അശാസ്ത്രീയമാണെന്നും ഉടമകൾ പറയുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications