ഏഷ്യാ കപ്പ്: രസംകൊല്ലിയായി മഴയെത്തി, ഇന്ത്യാ-പാക് മത്സരം നാളേക്ക് മാറ്റി
കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ഇന്നത്തെ ഇന്ത്യാ-പാകിസ്ഥാന്‍ സൂപ്പര്‍ ഫോര്‍ മത്സരം മഴ കാരണം ഉപേക്ഷിച്ചു. റിസര്‍വ് ദിനമായ നാളേക്ക് മത്സരം മാറ്റിവെച്ചു. ഇന്ത്യയുടെ ബാറ്റിംഗ് 24 ഓവര്‍ പൂര്‍ത്തിയാക്കിയപ്പോഴായിരുന്നു മഴയെത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 24.1 ഓവറില്‍ രണ്ട് വിക്കറ്റിന് 147 എന്ന ഭേദപ്പെട്ട നിലയില്‍ നില്‍ക്കുമ്പോഴാണ് രസംകൊല്ലിയായി മഴയെത്തിയത്.
പിന്നീട് മണിക്കൂറുകളോളം കളി തടസപ്പെട്ടു. രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും ഇന്ത്യയ്ക്കായി മികച്ച തുടക്കമാണ് നല്‍കിയത്. രോഹിത് ശര്‍മ്മ 49 പന്തില്‍ ആറ് ഫോറിന്റേയും നാല് സിക്സിന്റേയും അകമ്പടിയോടെ 56 റണ്‍സും ശുഭ്മാന്‍ ഗില്‍ 52 പന്തില്‍ 10 ഫോറുകളോടെ 58 റണ്‍സെടുത്തും പുറത്തായി. ഒന്നാം വിക്കറ്റില്‍ ഇരുവരും 121 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്.

എന്നാല്‍ ഇരുവരേയും അടുത്തടുത്ത ഓവറുകല്‍ പുറത്താക്കി പാകിസ്ഥാന്‍ കളിയിലേക്ക് തിരികെ വരുന്നു എന്ന് തോന്നിച്ചപ്പോഴായിരുന്നു മഴ പെയ്തത്. വിരാട് കോഹ്ലി (8), കെ എല്‍ രാഹുല്‍ (17) എന്നിവരായിരുന്നു ക്രീസില്‍. പാകിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദിയും ഷദബ് ഖാനുമാണ് വിക്കറ്റ് വീഴ്ത്തിയത്.












Click it and Unblock the Notifications