റിഷഭ് പന്ത് എന്ന ഒരുത്തനുണ്ട്,കേട്ടിരിക്കാന്‍ വഴിയില്ല, ഇംഗ്ലണ്ടിനോട് രോഹിത്ത് പറഞ്ഞത് ഇങ്ങനെ
ന്യൂഡല്‍ഹി: അഞ്ചാം ടെസ്റ്റിന് മുമ്പ് ഇംഗ്ലണ്ടിന് കിടിലന്‍ മറുപടി നല്‍കി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. നേരത്തെ ഇംഗ്ലണ്ട് താരം ബെന്‍ ഡക്കറ്റ് ഇന്ത്യയുടെ ബാറ്റിംഗ് നിരയെ കുറിച്ച് ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇംഗ്ലണ്ട് ബേസ് ബോളാണ് യശസ്വി ജെയ്‌സ്വാളിന്റെ ബാറ്റിംഗിനെ സ്വാധീനിച്ചതെന്ന് നേരത്തെ ബെന്‍ ഡെക്കറ്റ് പറഞ്ഞിരുന്നു.
അത് ഇംഗ്ലണ്ടിന്റെ സമ്മര്‍ദത്തില്‍ നിന്ന് വന്നതാണെന്നും, അതുകൊണ്ടാണ് ബാറ്റിംഗ് ശൈലി തന്നെ ഇന്ത്യക്ക് മാറ്റേണ്ടി വന്നതെന്നുമായിരുന്നു ഡക്കറ്റ് പറഞ്ഞത്. ഇതിനാണ് രോഹിത് ശര്‍മ മറുപടി നല്‍കിയത്. അഞ്ചാം ടെസ്റ്റിന് മുന്നോടിയായുള്ള പ്രീ മാച്ച് വാര്‍ത്താ സമ്മേളനത്തിനായിരുന്നു രോഹിത്തിന്റെ മറുപടി.

ഇന്ത്യന്‍ ടീമില്‍ റിഷഭ് പന്ത് എന്നൊരു കളിക്കാരന്‍ ഉണ്ടായിരുന്നു. ബെന്‍ ഡെക്കറ്റ് ഇതുവരെ അവന്‍ ബാറ്റ് ചെയ്യുന്നത് കണ്ടിട്ടുണ്ടാവാന്‍ സാധ്യതയില്ലെന്നായിരുന്നു രോഹിത്തിന്റെ മറുപടി. അതേസമയം വാര്‍ത്താസമ്മേളനത്തിനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഒന്നടങ്കം ഇതിന് പിന്നാലെ ചിരിക്കുകയായിരുന്നു. രോഹിത്തിന്റെ പരാമര്‍ശം ഇതിനോടകം വൈറലായിരിക്കുകയാണ്.
അതേസമയം ഇംഗ്ലണ്ടിന്റെ ബേസ്‌ബോളിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്ന് കൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ മുന്നിലെത്തിയിട്ടും തുടര്‍ച്ചയായ മൂന്ന് ടെസ്റ്റുകള്‍ പരാജയപ്പെട്ട് ഇംഗ്ലണ്ട് പരമ്പര അടിയറവ് വെച്ചിരുന്നു. ഇതേ തുടര്‍ന്ന് പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലവും വിമര്‍ശനം നേരിടുന്നുണ്ട്.
മക്കല്ലത്തിന് കീഴില്‍ ഇംഗ്ലണ്ട് നേരിടുന്ന ആദ്യ പരമ്പര നഷ്ടം കൂടിയാണിത്. ഇന്ത്യന്‍ ടീം പരിചയസമ്പന്നര്‍ ഇല്ലാതിരുന്നിട്ടും വിജയം നേടിയതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. യശസ്വി ജെയ്‌സ്വാള്‍ പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് ഇരട്ട സെഞ്ച്വറികള്‍ നേടിയതും ഇന്ത്യക്ക് ഏറെ അനുകൂലമായി മാറിയിരുന്നു. നിലവില്‍ പരമ്പരയില്‍ കൂടുതല്‍ റണ്‍സടിച്ചതും ജെയ്‌സ്വാളാണ്.
അതേസമയം ഇംഗ്ലണ്ട് മുമ്പുള്ള പരമ്പരകളെ അപേക്ഷിച്ച് ഈ പരമ്പരയില്‍ മികച്ച പ്രകടനമാണ് നടത്തിയതെന്നും രോഹിത് പറയുന്നു. ബേസ്‌ബോള്‍ എന്ന് പറഞ്ഞാല്‍ എനിക്ക് ശരിക്കും എന്താണെന്ന് അറിയില്ല. ആരില്‍ നിന്നും വമ്പന്‍ അടികള്‍ ഞാന്‍ കണ്ടിട്ടില്ല. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ചക പ്രകടനമാണ് നടത്തിയത്. പക്ഷേ എനിക്ക് ആ ശൈലി എന്താണെന്ന് അറിയില്ലെന്നും രോഹിത് പറഞ്ഞു.
ഇന്ത്യന്‍ താരങ്ങളില്‍ നിന്ന് മികച്ച പ്രകടനമാണ് ലഭിച്ചത്. വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തില്‍ നിന്ന് വലിയൊരു തിരിച്ചുവരവാണ് ഞങ്ങള്‍ നടത്തിയത്. എപ്പോഴൊക്കെ സമ്മര്‍ദം ഞങ്ങളെ തേടി വന്നുവോ, അപ്പോഴെല്ലാം എതിരാളികളെ തിരിച്ച് സമ്മര്‍ദത്തിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും രോഹിത് പറഞ്ഞു.
അതേസമയം അവസാന ടെസ്റ്റ് നടക്കുന്നത് ധര്‍മശാലയിലാണ്. ചൂട് ഒന്ന് കുറഞ്ഞാല്‍ തീര്‍ച്ചയായും ബോള്‍ നന്നായി സ്വിംഗ് ചെയ്യും. ഉച്ചയ്ക്ക് ശേഷം അത് പ്രതീക്ഷിക്കാം. സീരീസ് ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരിക്കും പര്യവസാനിക്കുകയെന്നും രോഹിത് പറഞ്ഞു.












Click it and Unblock the Notifications