Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ ഏതായാലും പിന്നോട്ടില്ല.. ഐസിസിയെ വിരട്ടിയാല്‍ പാകിസ്ഥാന്‍ വിവരമറിയും, പോക്കറ്റ് കാലിയാകും!

2025 ലെ ചാമ്പ്യന്‍സ് ട്രോഫിയെ സംബന്ധിച്ചുള്ള അനിശ്ചിതത്വങ്ങള്‍ തുടരുകയാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നം തന്നെയാണ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയെ അനിശ്ചിതത്വത്തിലേക്ക് തള്ളിയിട്ടിരിക്കുന്നത്. ലോകകപ്പ് കഴിഞ്ഞാല്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഐസിസി ഇവന്റാണ് ചാമ്പ്യന്‍സ് ട്രോഫി. 2025 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9 വരെയാണ് ടൂര്‍ണമെന്റ് നിശ്ചയിച്ചിരിക്കുന്നത്.

1996 ലെ ഏകദിന ലോകകപ്പിന് സഹ ആതിഥേയത്വം വഹിച്ച ശേഷം പാകിസ്ഥാനില്‍ ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ ആഗോള ഐസിസി ഇവന്റാണ് ഇത്. ഇതിന്റെ പേരില്‍ തന്നെയാണ് ഇപ്പോള്‍ പ്രശ്‌നങ്ങളും ഉടലെടുത്തിരിക്കുന്നത്. തീവ്രവാദത്തിന്റെ പേരില്‍ പലതവണ കായിക ഇവന്റുകള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള പാകിസ്ഥാന്റെ പ്രാപ്തി ആശങ്കകള്‍ക്ക് കാരണമായിരുന്നു.

Champions Trophy 2025

അതേ കാരണം തന്നെയാണ് ചാമ്പ്യന്‍സ് ട്രോഫിക്കും വിലങ്ങുതടിയായിരിക്കുന്നത്. രാജ്യത്തെ ചുറ്റിപ്പറ്റിയുള്ള നിരന്തരമായ സുരക്ഷാ ആശങ്കകള്‍ക്കിടയിലും മൊഹ്സിന്‍ നഖ്വിയുടെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കണം എന്നതില്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാവില്ല എന്നാണ് ഇന്ത്യയുടെ നിലപാട്.

ഐസിസി പ്രശ്‌നപരിഹാരത്തിനായി ഒരു ഹൈബ്രിഡ് മോഡല്‍ നിര്‍ദ്ദേശിച്ചിരുന്നു. പാകിസ്ഥാന് പകരം യുഎഇ പോലുള്ള നിഷ്പക്ഷ വേദികളില്‍ ഇന്ത്യ അവരുടെ മത്സരങ്ങള്‍ കളിക്കട്ടെ എന്നതായിരുന്നു ഇത്. എന്നാല്‍ ഇത് പിസിബി അംഗീകരിച്ചിട്ടില്ല. ടൂര്‍ണമെന്റ് പൂര്‍ണ്ണമായും പാകിസ്ഥാനില്‍ നടത്തണമെന്നാണ് പിസിബിയുടെ നിലപാട്. ഇന്ത്യയുടേയും പാകിസ്ഥാന്റേയും ഈ നിലപാട് ഇവന്റ് വേദി മാറ്റാനോ മാറ്റിവയ്ക്കാനോ ഇടയാക്കും.

അങ്ങനെ വന്നാല്‍ പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം വലിയ സാമ്പത്തിക നഷ്ടമായിരിക്കും സംഭവിക്കുക. ഹോസ്റ്റിംഗ് ഫീസില്‍ മാത്രം പാകിസ്ഥാന് 65 മില്യണ്‍ യുഎസ് ഡോളര്‍ നഷ്ടമാകാം എന്നാണ് റിപ്പോര്‍ട്ട്. അതായത് ഏകദേശം 550 കോടി ഇന്ത്യന്‍ രൂപ! ടിക്കറ്റ് വില്‍പ്പന, സ്‌പോണ്‍സര്‍ഷിപ്പ് ഡീലുകള്‍, ബ്രോഡ്കാസ്റ്റിംഗ് അവകാശങ്ങള്‍ എന്നിവയില്‍ നിന്നുള്ള ഈ തുക പിസിബിക്ക് നിര്‍ണായകമാണ്.

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള തയ്യാറെടുപ്പിനായി കറാച്ചി, റാവല്‍പിണ്ടി, ലാഹോര്‍ എന്നിവിടങ്ങളിലെ വേദികള്‍ നവീകരിക്കുന്നതിന് വലിയ തുകയാണ് പിസിബി ചെലവഴിച്ചിരിക്കുന്നത്. ഈ തുക നഷ്ടപ്പെടുന്നത് പിസിബിയുടെ സാമ്പത്തിക നിലയ്ക്ക് കനത്ത പ്രഹരമാകും. ടൂര്‍ണമെന്റ് മറ്റൊരിടത്തേക്ക് മാറ്റിയാല്‍ സുരക്ഷാ നടപടികളും സ്റ്റേഡിയം സൗകര്യങ്ങളും വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ നവീകരണത്തിനായി ചെലവഴിച്ച ഫണ്ട് വെറുതെയാകും.

ടൂര്‍ണമെന്റ് വേദി മാറ്റുകയോ തിയതി മാറ്റിവയ്ക്കുകയോ ചെയ്താല്‍ അംഗ ബോര്‍ഡുകള്‍ക്കുള്ള സാമ്പത്തിക വിതരണത്തില്‍ നിന്നുള്ള വെട്ടിക്കുറവ് ഉള്‍പ്പെടെ പിസിബിക്ക് ഐസിസിയില്‍ നിന്ന് ഉപരോധം നേരിടേണ്ടിവരും. ഇതിന്റെ ആഘാതം പിസിബിക്ക് മാത്രമല്ല ക്രിക്കറ്റ് ലോകത്തെമ്പാടും പ്രതിഫലിക്കും. സ്വന്തം ആഭ്യന്തര, അന്തര്‍ദേശീയ ക്രിക്കറ്റ് പ്രോഗ്രാമുകള്‍ നടത്താന്‍ ഫണ്ടിംഗിനെ ആശ്രയിക്കുന്ന മറ്റ് ഐസിസി അംഗങ്ങള്‍ക്ക് ഇത് തിരിച്ചടിയാകും.

ഐസിസിയെ സംബന്ധിച്ചിടത്തോളവും സ്ഥിതി അതീവ ഗുരുതരമാണ്. ടൂര്‍ണമെന്റില്‍ പാകിസ്ഥാന്റെ പങ്കാളിത്തം ഇല്ലെങ്കില്‍ ബ്രോഡ്കാസ്റ്റര്‍മാരും സ്‌പോണ്‍സര്‍മാരും ഉള്‍പ്പെടെയുള്ള വാണിജ്യ പങ്കാളികളുമായി ഐസിസി നിയമ പോരാട്ടം നടത്തേണ്ടി വരും. ഷെഡ്യൂളിലോ വേദിയിലോ ഉണ്ടാകുന്ന തടസം ഗണ്യമായ വരുമാന ഇടിവിന് ഇടയാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+