Get Updates
Get notified of breaking news, exclusive insights, and must-see stories!

ടി20 ലോകകപ്പില്‍ കോലി ഫസ്റ്റ് ഓപ്ഷനല്ല, സെലക്ടര്‍മാരുമായി ചര്‍ച്ച! മൂന്നാം നമ്പറിലേക്ക് സാധ്യത ഈ താരത്തിന്?

ഏകദിന ലോകകപ്പില്‍ ഫൈനലില്‍ വീണ് പോയെങ്കിലും ഇന്ത്യന്‍ ടീം ആവേശ കുതിപ്പായിരുന്നു ടൂര്‍ണമെന്റിലുടനീളം കാഴ്ച വെച്ചത്. ഏറ്റവും കൂടുതല്‍ റണ്‍സ് നേടി സൂപ്പര്‍താരം വിരാട് കോലി ഈ ലോകകപ്പ് തന്റെ പേരിലാക്കുന്ന കാഴ്ചയും ഇത്തവണ കാണാനായി. എന്നാല്‍ ഏകദിന ലോകകപ്പ് വിരാട് കോലിയുടെ അവസാന ഐ സി സി മേജര്‍ ടൂര്‍ണമെന്റാകുമോ എന്ന സംശയം ബലപ്പെടുകയാണ്.

വിരാട് കോലി ഇന്ത്യയുടെ ടി20 ലോകകപ്പ് ഇലവനില്‍ ഇനി ആദ്യ ചോയ്സ് അല്ലെന്നാണ് റിപ്പോര്‍ട്ട്. 2024 ജൂണില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ കോലിയുടെ സാധ്യത തുലാസിലാണ് എന്നാണ് പുറത്ത് വരുന്ന വിവരം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി എന്നിവര്‍ ദല്‍ഹിയില്‍ അഞ്ച് മണിക്കൂറോളം ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയതായാണ് വിവരം.

Virat Kohli

അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. ടി 20 ലോകകപ്പിന് മുമ്പ് ഇന്ത്യയ്ക്ക് ഇനി ആറ് ടി20 മത്സരങ്ങള്‍ കൂടിയെ ഉള്ളൂ. ദക്ഷിണാഫ്രിക്കയോടും അഫ്ഗാനിസ്ഥാനോടും വീതം മൂന്ന് മത്സരങ്ങള്‍ ആണ് ഇന്ത് കളിക്കുന്നത്. സീനിയര്‍ താരങ്ങളായ കോലിയും രോഹിതും ജസ്പ്രീത് ബുംറയും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ വൈറ്റ് ബോള്‍ മത്സരങ്ങളില്‍ നിന്ന് ഇടവേള ആവശ്യപ്പെട്ടിട്ടുണ്ട്.

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ടി20 മത്സരങ്ങളില്‍ മാത്രമാണ് സെലക്ടര്‍മാര്‍ക്ക് മുഴുവന്‍ ടീമിനെ പരീക്ഷിക്കാന്‍ അവസരം ലഭിക്കുക. ദൈനിക് ജാഗരണിലെ റിപ്പോര്‍ട്ട് അനുസരിച്ച്, രോഹിതും ബുംറയും ഇലവനിലെ ആദ്യ ഒാപ്ഷനാണ്. എന്നാല്‍ വിരാട് കോലി അങ്ങനെ അല്ല എന്നാണ് വിവരം. ബിസിസിഐ ഭാരവാഹികളായ സെക്രട്ടറി ജയ് ഷാ, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ട്രഷറര്‍ ആശിഷ് ഷെലാര്‍ എന്നിവരും സെലക്ടര്‍മാരും ടി20 ലോകകപ്പില്‍ ടീമിനെ രോഹിത് നയിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

2022 ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിന്റെ സെമി ഫൈനലിന് ശേഷം രോഹിതും കോലിയും ഈ ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല. എന്നാല്‍ ഏകദിന ലോകകപ്പില്‍ രോഹിത് മികച്ച പ്രകടനമാണ് നടത്തിയത്. പവര്‍പ്ലേ ഓവറില്‍ താരം വേഗത്തില്‍ റണ്‍സ് കണ്ടെത്തിയിരുന്നു. മാത്രമല്ല രോഹിത് എന്ന ക്യാപ്റ്റനെ മാറ്റാനും സെലക്ടര്‍മാര്‍ക്ക് താല്‍പര്യമില്ല. എന്നാല്‍ കോലിയുടെ കാര്യത്തില്‍ ഇത് പറയാനാകില്ല.

ആക്രമണാത്മക ക്രിക്കറ്റ് കളിക്കാന്‍ കഴിവുള്ള ഒരു കളിക്കാരനെയാണ് സെലക്ടര്‍മാര്‍ക്കും ബോര്‍ഡിനും ആവശ്യമെന്ന് യോഗത്തില്‍ പങ്കെടുത്ത ബിസിസിഐ ഉദ്യോഗസ്ഥന്‍ ദൈനിക് ജാഗരനോട് പറഞ്ഞു. ഈ സാഹചര്യത്തില്‍ ഇഷാന്‍ കിഷനാണ് ഇപ്പോള്‍ മൂന്നാം സ്ഥാനത്തെത്താനുള്ള മുന്‍നിരക്കാരന്‍. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയില്‍ ഈ ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ മികച്ച പ്രകടനം നടത്തിയിരുന്നു.

അതേസമയം ഐപിഎല്ലില്‍ കോലി മികച്ച പ്രകടനം നടത്തിയാല്‍ പരിഗണിക്കപ്പെടും എന്നതില്‍ സംശയമില്ല. ഓപ്പണിംഗില്‍ രോഹിത് ശര്‍മ്മക്കൊപ്പം ശുഭ്മാന്‍ ഗില്‍ തന്നെയായിരിക്കും എത്തുക. യശ്വസി ജയ്‌സ്വാള്‍ ആയിരിക്കും ബാക്ക് ഓപ്പണര്‍. ഇഷന്‍ കിഷന്‍ മൂന്നാമതും സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ശേഷിക്കുന്ന ഓര്‍ഡറിലും എത്തും.

എന്നിരുന്നാലും കോലിയുടെ ഭാവി സംബന്ധിച്ച് ഏകപക്ഷീയ തീരുമാനം സെലക്ടര്‍മാര്‍ എടുക്കില്ല. സെലക്ടര്‍മാരും ബോര്‍ഡിലെ മറ്റ് മുതിര്‍ന്ന അംഗങ്ങളും കോലിയുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഷോര്‍ട്ട് ഫോര്‍മാറ്റില്‍ കളിക്കാന്‍ താല്‍പര്യമില്ലെന്ന് കോലി തന്നെ ബിസിസിഐയെ അറിയിച്ചാല്‍ പ്രശ്നമുണ്ടാകില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+