Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎല്‍ടി20യിലെ സമ്മാനത്തുക കേട്ടോ..? പണം വാരിയത് പൂരന്‍, വിജയികള്‍ക്ക് ലഭിക്കുന്നത് ഇത്ര!

ഇന്റര്‍നാഷണല്‍ ലീഗ് ടി 20യില്‍ ഇന്നലെയാണ് ദുബായ് ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തി മുംബൈ എമിറേറ്റ്‌സ് കിരീടം സ്വന്തമാക്കിയത്. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 45 റണ്‍സിനാണ് ദുബായ് ക്യാപിറ്റല്‍സിനെ മുംബൈ എമിറേറ്റ്‌സ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ആന്ദ്രെ ഫ്‌ലെച്ചറിന്റെയും (37 പന്തില്‍ 53) ക്യാപ്റ്റന്‍ നിക്കോളാസ് പൂരന്റെയും (27 പന്തില്‍ 57*) ബലത്തില്‍ നിശ്ചിത ഓവറില്‍ മൂന്നിന് 208 എന്ന കൂറ്റന്‍ സ്‌കോറിലെത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ദുബായ് ക്യാപിറ്റല്‍സ് ഒരിക്കല്‍ പോലും പൊരുതി നോക്കിയില്ല. ക്യാപ്റ്റന്‍ സാം ബില്ലിംഗ്സും (29 പന്തില്‍ 40), ടോം ബാന്റണും (20 പന്തില്‍ 35) മാത്രമേ ചെറുത്തുനിന്നുള്ളൂ. ല്യൂസ് ഡു പ്ലൂയി (2 പന്തില്‍ 0), ടോം ആബെല്‍ (16 പന്തില്‍ 14), സിക്കന്ദര്‍ റാസ (13 പന്തില്‍ 10), റോവ്മാന്‍ പവല്‍ (9 പന്തില്‍ 8) എന്നിവര്‍ വേഗം മടങ്ങിയതോടെ ദുബായിക്ക് നിശ്ചിത ഓവറില്‍ ഏഴിന് 163 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.

ILT20 2024

ഐ പി എല്‍ പോലെ കൂറ്റന്‍ സമ്മാനത്തുകകളാണ് ഇന്റര്‍നാഷണല്‍ ലീഗ് ടി 20യുടെ ആകര്‍ഷണം. ചാമ്പ്യന്‍മാരായ മുംബൈ എമിറേറ്റ്‌സിന് 5,80,91,950 രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. റണ്ണേഴ്‌സ് അപ്പായ ദുബായ് ക്യാപിറ്റല്‍സിന് 2,48,96,550 രൂപ ലഭിക്കും. ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് നിക്കോളസ് പൂരനാണ്. താരത്തിന് 1,24,482 രൂപയാണ് സമ്മാനത്തുകയായി ലഭിച്ചിരിക്കുന്നത്.

മത്സരത്തിലെ ഏറ്റവും വലിയ സിക്‌സിന് ആന്ദ്രെ ഫ്‌ളെച്ചറിന് 1,24,482 രൂപ ലഭിച്ചു. ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരത്തിനുള്ള സമ്മാനത്തുകയായ 12,44,827 രൂപ നിക്കോളസ് പൂരനാണ് ലഭിച്ചത്. റണ്‍വേട്ടക്കാരനായ ജെയിംസ് വിന്‍സിനും വിക്കറ്റ് വേട്ടക്കാരനായ ഫസല്‍ഹഖ് ഫാറൂഖിക്കും 12,44,827 രൂപ വീതം ലഭിച്ചു. മികച്ച ക്യാച്ചിനുള്ള പുരസ്‌കാരം സാം ബില്ലിംഗ്‌സിനാണ്, താരത്തിനും ഇതേ തുക തന്നെ ലഭിക്കും.

മികച്ച യു എ ഇ താരത്തിനുള്ള പുരസ്‌കാരം മുഹമ്മദ് വസീമിനാണ്. മികച്ച മൂല്യമുള്ള കളിക്കാരനും 313 റണ്‍സും 13 വിക്കറ്റും സ്വന്തമാക്കിയ സിക്കന്ദര്‍ റാസയാണ്. ഇരുവര്‍ക്കും 12,44,827 രൂപ വീതം ലഭിച്ചു. ഇന്റര്‍നാഷണല്‍ ലീഗ് ടി 20 ന്റെ രണ്ടാം പതിപ്പാണ് ഈ വര്‍ഷം അരങ്ങേറിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+