ഇത് കണ്ടം ക്രിക്കറ്റാണോ? പൂജ്യത്തിന് ഇന്ത്യയുടെ 6 വിക്കറ്റ് തെറിച്ചു; ദക്ഷിണാഫ്രിക്കയില്‍ നാണക്കേട്
ഒരു ടീം ഇങ്ങനെ തകര്‍ന്നടിയുമോ? കേട്ടാലും കണ്ടാലും ആരും ഞെട്ടിപ്പോകുന്ന തരത്തിലാണ് ഇന്ത്യ തകര്‍ന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ആതിഥേയരെ വെറും 55 റണ്‍സിന് പുറത്താക്കിയ ഇന്ത്യ മികച്ച ലീഡ് എടുത്ത് നില്‍ക്കുന്ന ഘട്ടത്തിലാണ് കൂട്ടത്തകര്‍ച്ച നേരിട്ടത്. ഒരു അന്താരാഷ്ട്ര മത്സരമല്ല മറിച്ച് ഗല്ലി ക്രിക്കറ്റിന്റെ പോലും നിലവാരം ഇന്ത്യ കാണിച്ചില്ല എന്നാണ് എടുത്ത് പറയേണ്ടത്.
വെറും പൂജ്യം റണ്‍സിന് ഇന്ത്യയുടെ ആറ് വിക്കറ്റുകളാണ് മത്സരത്തില്‍ തെറിച്ചത്. ആരും വിശ്വസിക്കാന്‍ പോലും തയ്യാറാവില്ല ഇത് കേട്ടാല്‍. നാലിന് 153 എന്ന സ്‌കോറിലായിരുന്നു ഇന്ത്യ. ആ സമയം 98 റണ്‍സിന്റെ ലീഡുമുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യ പുറത്തായത് അതേ സ്‌കോറില്‍ തന്നെയാണ്. കെഎല്‍ രാഹുല്‍(8) രവീന്ദ്ര ജഡേജ(0) ജസ്പ്രീത് ബുംറ(0) മുഹമ്മദ് സിറാജ്(0) പ്രസീത് കൃഷ്ണ(0) വിരാട് കോലി(46) എന്നിവരാണ് പുറത്തായവര്‍.

അത്രയും നേരം നല്ല രീതിയില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ നേരിട്ട ഇന്ത്യക്ക് എന്ത് പറ്റിയെന്ന് ആരാധകര്‍ക്ക് പോലും മനസ്സിലായില്ല. ലുങ്കി എന്‍ഗിഡിയുടെ അതിവേഗം ബൗളിംഗാണ് മധ്യനിരയെ തകര്‍ത്തത്. കഗിസോ റബാദയും, നാേ്രന്ദ ബര്‍ഗറും ചേര്‍ന്നതോടെ ഇന്ത്യയുടെ പതനം പൂര്‍ത്തിയാവുകയും ചെയ്തു. ഇന്ത്യന്‍ നിരയില്‍ പൂജ്യം നേടിയവരുടെ ഘോഷയാത്രയായിരുന്നു. ഓപ്പണ്‍ യശസ്വി ജെയ്‌സ്വാളും മത്സരത്തില്‍ പൂജ്യത്തിന് പുറത്തായി.
മൂന്ന് പേര്‍ തിളങ്ങിയത് കൊണ്ട് മാത്രമാണ് ഇന്ത്യക്ക് ലീഡ് നേടാനായത്. രോഹിത് ശര്‍മ(39) ശുഭ്മാന്‍ ഗില്‍(36) എന്നിവര്‍ക്ക് പുറമേ വിരാട് കോലി മാത്രമാണ് ടീമില്‍ തിളങ്ങിയത്. ബാക്കിയെല്ലാ താരങ്ങളും സമ്പൂര്‍ണ പരാജയമായിരുന്നു. ഇവര്‍ മൂന്ന് പേരുമല്ലാതെ ഇരട്ടയക്കം നേടിയ ഒരു താരം പോലും ഇന്ത്യന്‍ നിരയിലുണ്ടായിരുന്നില്ല.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗിസോ റബാദ, ലുങ്കി എന്‍ഗിഡി, നേ്രന്ദ ബര്‍ഗര്‍ എന്നിവര്‍ മൂന്ന് വിക്കറ്റെടുത്തു. പേസര്‍മാരുടെ മുന്നിലാണ് ഇന്ത്യ മുട്ടുമടക്കിയത്. അതിവേഗത്തില്‍ കുത്തിയുയര്‍ന്ന പന്തുകള്‍ എങ്ങനെ കളിക്കണമെന്ന് അറിയാതെയാണ് ഇന്ത്യന്‍ താരങ്ങള്‍ ഓരോരുത്തരായി പുറത്തായത്. മുഹമ്മദ് സിറാജ് അനാവശ്യമായി വിക്കറ്റ് കളയുകയായിരുന്നു.
നേരത്തെ ദക്ഷിണാഫ്രിക്കയും തകര്‍ന്ന് തരിപ്പണമായിരുന്നു. ആകെ രണ്ട് പേരാണ് അവിടെ രണ്ടക്കം കടന്നു. മാക്രം(2) ഡീന്‍ എല്‍ഗാര്‍(4) ഡി സോര്‍സി(2) ട്രിസ്റ്റാന്‍ സ്റ്റബ്‌സ്(3) എന്നിവര്‍ വന്‍ പരാജയമായപ്പോള്‍ 55 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക പുറത്തായത്.
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ചരിത്രത്തിലെ കഴിഞ്ഞ 30 50 കൊല്ലത്തിലേറെയായി ഇത്രയും കുറഞ്ഞ സ്‌കോറിന് ദക്ഷിണാഫ്രിക്ക പുറത്തായിട്ടില്ല. ആറ് വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് മത്സരത്തില്‍ തകര്‍ത്തെറിഞ്ഞത്. ജസ്പ്രീത് ബുംറ, മുകേഷ് കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു.












Click it and Unblock the Notifications