ഐപിഎല്‍: വാര്‍ണര്‍ക്ക് ക്യാപ്റ്റന്‍ സ്ഥാനത്ത് പുതിയ റെക്കോര്‍ഡ് ഒരുങ്ങുന്നു....സംഗക്കാരയുടെ നേട്ടം!!
ദുബായ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെ നേരിടുകയാണ്. മത്സരത്തില്‍ മുന്‍തൂക്കം ഹൈദരാബാദിനാണ്. അവസാനത്തെ അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ജയം ഹൈദരാബാദിനായിരുന്നു. അതുകൊണ്ട് മത്സരം ഇഞ്ചോടിഞ്ചായിരിക്കും. ഡേവിഡ് വാര്‍ണറെ കാത്തിരിക്കുന്നത് ഈ മത്സരത്തില്‍ വമ്പനൊരു റെക്കോര്‍ഡാണ്. ക്യാപ്റ്റനെന്ന നിലയില്‍ വാര്‍ണറിന്റെ 48ാം മത്സരമാണിത്. കുമാര്‍ സംഗക്കാരയുടെ 47 മത്സരങ്ങള്‍ എന്ന റെക്കോര്‍ഡാണ് തകര്‍ക്കാന്‍ പോകുന്നത്.

ഐപിഎല്‍ ചരിത്രത്തില്‍ വിദേശത്ത് നിന്നുള്ള ക്യാപ്റ്റന്‍മാരില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ടീമിനെ നയിച്ച മൂന്നാമത്തെ താരമായി മാറാന്‍ വാര്‍ണര്‍ ഒരുങ്ങുന്നത്. ആദ്യ രണ്ട് സ്ഥാനങ്ങളിലും നിലവില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളാണ് ഉണ്ടായിരുന്നത്. വാര്‍ണര്‍ കൂടി എത്തുന്നതോടെ ആദ്യത്തെ മൂന്ന് പേരും ഓസ്‌ട്രേലിയന്‍ താരങ്ങളാവും. ആദം ഗില്‍ക്രിസ്റ്റാണ് ഒന്നാം സ്ഥാനത്ത്. 71 തവണയാണ് അദ്ദേഹം ഐപിഎല്‍ ടീമിനെ നയിച്ചത്. ഷെയ്ന്‍ വോണാണ് രണ്ടാം സ്ഥാനത്ത്. അദ്ദേഹം 55 തവണ ടീമിനെ നയിച്ചു.
അതേസമയം ബെംഗളൂരു നിരയില്‍ ഇത്തവണ ആരൊക്കെ ഫോമിലുണ്ട് എന്ന കാര്യം വ്യക്തമല്ല. പക്ഷേ ടീം ഇത്തവണ മെച്ചപ്പെടാനാണ് കളത്തില്‍ ഇറങ്ങുന്നത്. കഴിഞ്ഞ മൂന്ന് തവണയും വന്‍ തകര്‍ച്ചയാണ് ടീം നേരിട്ടത്. കഴിഞ്ഞ തവണ വലിയ തോതില്‍ വിരാട് കോലി വിമര്‍ശിക്കപ്പെടുകയും ചെയ്തു. വെടിക്കെട്ട് താരം ക്രിസ് ഗെയില്‍ ആര്‍സിബിയില്‍ നിന്ന് പോയതും അവര്‍ക്ക് തിരിച്ചടിയാണ്. ബാറ്റിംഗ് ഉത്തരവാദിത്തം ഇതോടെ വിരാട് കോലിയിലും ഡിവില്യേഴ്‌സിലുമായി ചുരുങ്ങി. ഇവര്‍ പരാജയപ്പെട്ടാല്‍ ടീം തകര്‍ന്നുപോകുന്ന അവസ്ഥ വരെ കാര്യങ്ങള്‍ എത്തി.
2017ല്‍ ഹൈദരാബാദിനോട് ആദ്യ മത്സരത്തില്‍ 35 റണ്‍സിന് ആര്‍സിബി പരാജയപ്പെട്ടിരുന്നു. 2019ല്‍ ഏറ്റവും മോശം പ്രകടനമായിരുന്നു കോലിയുടെ ടീമിന്റേത്. ആദ്യ മത്സരത്തില്‍ ചെന്നൈയോട് 70 റണ്‍സിനാണ് ടീം പുറത്തായത്. പിന്നീട് ടീം കരകയറിയതേയില്ല. തുടര്‍ച്ചയായി അഞ്ച് മത്സരം തോറ്റു. ആകെ അഞ്ച് മത്സരമാണ് ആര്‍സിബി കഴിഞ്ഞ തവണ ജയിച്ചത്. മികച്ച കളിക്കാരാണ് ടീമിലുള്ളത്. പല സീസണുകളിലായിട്ടുള്ള മോശം പ്രകടനം മറക്കേണ്ടത് ടീമിന് അത്യാവശ്യമാണ്. ഒരുപാട് പ്രതീക്ഷകള്‍ ആരാധകര്‍ക്ക് ആര്‍സിബിയുടെ മേല്‍ ഉണ്ടെന്നും കോലി പറഞ്ഞു.












Click it and Unblock the Notifications