• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ധോണിയുടെ ആ 'മൈന്‍ഡ്' ഗെയിം അപാരം; മുംബൈയുടെ പ്രതീക്ഷകള്‍ തകര്‍ത്ത ആ തന്ത്രം ഇങ്ങനെ..

Google Oneindia Malayalam News

അബുദാബി: കഴിഞ്ഞ വര്‍ഷത്തെ ഫൈലനല്‍ തോല്‍വിക്ക് ആദ്യമത്സരത്തില്‍ തന്നെ മറുപടി നല്‍കികൊണ്ട് ഐപിഎല്‍ 2020 ലെ തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരെ 5 വിക്കറ്റിനായിരുന്നു ചെന്നൈ വിജയം. മുബൈ ഉയര്‍ത്തിയ 162 റണ്‍സെന്ന വെല്ലുവിളി 19.2 ഓവറില്‍ കേവലം 5 വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈക്ക് മറികടക്കാന്‍ സാധിച്ചു. 71 റണ്‍സുമായി അമ്പാട്ടി റായുഡു ചെന്നൈയുടെ വിജയ ശില്‍പ്പിയാപ്പോള്‍ 44 പന്തുകളിൽ 58 റണ്‍സ് അടിച്ചുകൂട്ടി ഫാഫ് ഡുപ്ലെസി മികച്ച പിന്തുണ നല്‍കി. നായകന്‍ ധോണിയുടെ മികച്ചൊരു ഇന്നിങ്സ് പ്രതീക്ഷിച്ചിരുന്നെങ്കിലും ആദ്യമത്സരത്തില്‍ അതിനുള്ള അവസരം ഉണ്ടായില്ല എന്നത് മാത്രമാണ് ആരാധകരുടെ ഏക നിരാശ.

ജഡേജ പുറത്താവുന്നു

ജഡേജ പുറത്താവുന്നു

ചെന്നൈ സ്കോര്‍ 17.1 ഓവറില്‍ 134 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ക്രൂണാല്‍ പാണ്ഡ്യയുടെ പന്തില്‍ എല്‍ബി ഡ ബ്ല്യൂ ആയി ജഡേജ പുറത്താവുന്നത്. ശേഷിക്കുന്ന 17 പന്തില്‍ 29 റണ്‍സാണ് മുംബൈയെ മറികടക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടത്. ഒരറ്റ് ഹാഫ് ഡുപ്ലെസി ശക്തമായി നില്‍ക്കെ ധോണി കൂടി ക്രീസിലേക്ക് എത്തുമെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ.

കാത്തിരുന്നത് ധോണിയെ

കാത്തിരുന്നത് ധോണിയെ

എല്ലാവരും ആകാംക്ഷയോടെ ധോണിയുടെ വരവും കാത്തിരിക്കെയാണ് അഞ്ചാമനായി സാം കറന്‍ ക്രീസിലേക്ക് എത്തുന്നത്. ആ ഒരു നിമിഷത്തില്‍ ധോണിയുടെ തീരുമാനം പിഴച്ചോ എന്ന ആശങ്ക കടുത്ത ആരാധകര്‍ക്ക് പോലും ഉണ്ടായി. എന്നാല്‍ ഏതാനും നിമിഷങ്ങള്‍ക്ക് മാത്രമായിരുന്നു ആ ആശങ്കയ്ക്ക് വകയുണ്ടായിരുന്നുള്ളു. പതിനെട്ടാം ഓവറിലെ നാലാം പന്ത് ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ സിക്‌സിന് പായിച്ച കറന്‍ തന്‍റെ നിലപാടും നായകന്‍റെ തീരുമാനവും വ്യക്തമാക്കി.

പന്തുകള്‍ അതിര്‍ത്തിക്ക് പുറത്തേക്ക്

പന്തുകള്‍ അതിര്‍ത്തിക്ക് പുറത്തേക്ക്

അടുത്ത പന്തും കവറിന് മുകളിലൂടെ അതിര്‍ത്തി കടന്നു. ചെന്നൈ സ്കോര്‍ ബോര്‍ഡിലേക്ക് നാല് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു. 19-ാം ഓവര്‍ എറിയാനെത്തിയ ബുംറയോടും ഒരു കരുണയും കറന്‍ കാണിച്ചില്ല. ആദ്യ പന്തില്‍ തന്നെ ബുംറയെ അതിര്‍ത്തി കടത്തി. അടുത്ത പന്തിലും വന്‍ ഷോട്ടിന് ശ്രമിച്ചെങ്കിലും പാറ്റിന്‍സണിന്‍റെ കൈകളിലായിരുന്നു ആ ഷോട്ടിന്‍റെ അവസാനം.

'മൈന്‍ഡ്' ഗെയിം

'മൈന്‍ഡ്' ഗെയിം

പക്ഷെ അപ്പോഴേക്കും ചെന്നൈ സ്കോര്‍ 153 ല്‍ എത്തിയിരുന്നു. കൂറന്റെ സംഭാവന 5 പന്തില്‍ 18 റണ്‍സ്. ശേഷിക്കും ലക്ഷ്യം ഹാഫ് ഡുപ്ലെസി അനായാസം മറികടക്കുകയും ചെയ്തു. അഞ്ചാമനായി കറനെ മൈതാനത്തേക്ക് ഇറക്കിവിടാനുള്ള ധോണിയുടെ ആ 'മൈന്‍ഡ്' ഗെയിം ആയിരുന്നു ചെന്നൈയുടെ വിജയത്തില്‍ നിര്‍ണ്ണായകമായത്. ധോണിയെ കാത്തിരുന്ന മുംബൈയുടെ തന്ത്രങ്ങള്‍ കൂടിയായിരുന്നു ആ തീരുമാനത്തിലൂടെ അദ്ദേഹം വഴിതിരിച്ചു വിട്ടത്.

ക്രീസിലെ ധോണി

ക്രീസിലെ ധോണി

കൂറന് ശേഷം ക്രീസില്‍ ധോണിയെത്തിയപ്പോള്‍ ഒരു ഹെലികോപ്ടര്‍ ഷോട്ട് ഫിനിഷിങ് ആണ് ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ത്തന്നെ ധോണിക്ക് എതിരെ അംപയര്‍ ഔട്ട് പ്രഖ്യാപിക്കുന്നതാണ് കാണാന്‍ സാധിച്ചത്. എന്നാല്‍ തീരുമാനം പുനഃപരിശോധിച്ചപ്പോള്‍ താരം നോട്ടൗട്ടൗയി. പിന്നീട് ഒരു പന്തുകൂടി മാത്രമാണ് അദ്ദേഹത്തിന് നേരിടാന്‍ സാധിച്ചത്.

 ഐപിഎല്‍: ചെന്നൈക്ക് ജയമൊരുക്കിയത് ധോണിയുടെ 3 തീരുമാനങ്ങള്‍, ആദ്യ മത്സരത്തില്‍ ഞെട്ടിച്ചതും 3 പേര്‍!! ഐപിഎല്‍: ചെന്നൈക്ക് ജയമൊരുക്കിയത് ധോണിയുടെ 3 തീരുമാനങ്ങള്‍, ആദ്യ മത്സരത്തില്‍ ഞെട്ടിച്ചതും 3 പേര്‍!!

English summary
IPL 2020: How Dhoni Changed The Fate Of The Game
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion