• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഐപിഎല്ലിൽ ഇന്ന് പഞ്ചാബ്-ഡല്‍ഹി പോരാട്ടം: നായകനായി രാഹുൽ, യുവാക്കളുടെ കരുത്തിൽ ശ്രേയസും, സാധ്യതകൾ

Google Oneindia Malayalam News

ദുബായ്: ചെന്നൈ-മുംബൈ വെടിക്കെട്ട് മത്സരത്തോടെ കഴിഞ്ഞ ദിവസം 13ാം ഐപിഎല്‍ ദുബായില്‍ തുടക്കം കുറിച്ചിരിക്കുകയാണ്. ആദ്യ വിജയം സ്വന്തമാക്കി ധോണിയുടെ ചുണക്കുട്ടികള്‍ ക്രീസില്‍ തകര്‍ത്തപ്പോള്‍ ആവേശ്വോജ്വലമായ തുടക്കമാണ് ഐപിഎല്‍ കൈവരിച്ചിരിക്കുന്നത്. ഇന്ന് രണ്ടാമത്തെ മത്സരം ദുബായ് ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറുകയാണ്. ഇതുവരെ ഒരു കിരീടം പോലും സ്വന്തമാക്കാന്‍ സാധിക്കാത്ത ടീമുകളാണ് ഇന്ന് കളത്തിലിറങ്ങുന്നതെന്ന വലിയൊരു പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ഡല്‍ഹി ക്യാപ്പിറ്റല്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും. വിശദാംശങ്ങളിലേക്ക്..

കഴിഞ്ഞ സീസണ്‍

കഴിഞ്ഞ സീസണ്‍

ഒരു കാലത്ത് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്ന് അറിയപ്പെട്ടിരുന്ന ടീം 11ാം സീസണിലാണ് പേര് മാറ്റി ഡല്‍ഹി ക്യാപ്പിറ്റല്‍സായി മാറുന്നത്. അത് അവര്‍ക്ക് ചില കാര്യങ്ങളില്‍ ഭാഗ്യമായി മാറിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫില്‍ കളിച്ചാണ് ഡല്‍ഹി ടീം മടങ്ങിയത്. എന്നാല്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബാകട്ടെ ആറാം സ്ഥാനത്താണ് കഴിഞ്ഞ സീസണില്‍ ഫിനിഷ് ചെയ്തത്.

യുവത്വവുമായി ഡല്‍ഹി

യുവത്വവുമായി ഡല്‍ഹി

യുവതാരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ടീമാണ് ഇത്തവണ ഡല്‍ഹി ക്യാപ്പിറ്റല്‍സിനുള്ളത്. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ച ശ്രേയസ് അയ്യരാണ് ഡല്‍ഹിയെ നയിക്കുന്നത്. നായകനായി എത്തുന്ന ശ്രേയസ് അയ്യറിന്റെ മികവ് ടീമിന് ശരിക്കും ഗണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരിചയസമ്പത്ത്

പരിചയസമ്പത്ത്

യുവത്വത്തോടൊപ്പം പരിചയസമ്പത്തിന്റെ കാര്യത്തിലും ഡല്‍ഹി ഒട്ടും പിറകിലല്ല. പൃഥി ഷാ, റിഷഭ് പന്ത് തുടങ്ങിയ യുവ താരങ്ങള്‍ക്കൊപ്പം ഇശാന്ത് ശര്‍മ്മ, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, അമിത് മിശ്ര എന്നീ പരിചയസമ്പത്തുള്ളവരും എത്തുന്നതോടെ ഇത്തവണ മികച്ച തുടക്കം ഡല്‍ഹി കുറിച്ചേക്കും. കഴിഞ്ഞ തവണ പഞ്ചാബിനെ നയിച്ച സ്പിന്നര്‍ രവി ചന്ദ്രന്‍ ആശ്വിന്‍ ഇത്തവണ ഡല്‍ഹിക്കൊപ്പമുള്ളത് ടീമിനെ കൂടുതല്‍ ഗുണം ചെയ്യും.

പോണ്ടിംഗിന്റെ പരിശീലനം

പോണ്ടിംഗിന്റെ പരിശീലനം

മുന്‍ ഓസ്‌ട്രേലിയന്‍ താരം റിക്കി പോണ്ടിംഗിന്റെ പരിശീലന മികവിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇത്തവണത്തെ സീസണിന് ഒരുങ്ങുന്നത്. കഴിഞ്ഞ തവണയും അദ്ദേഹം തന്നെയായിരുന്നു ടീമിന്റെ പരിശീലകന്‍. വിദേശ നിരയില്‍ നിന്ന് അലക്‌സ് കാരേ, മര്‍ക്കസ് സ്റ്റോയ്‌നിസ്, ഷിമ്രോണ്‍ ഹെട്‌മെയര്‍ എന്നിവരാണുള്ളത്.

കെഎല്‍ രാഹുലിന്റെ കരുത്തില്‍

കെഎല്‍ രാഹുലിന്റെ കരുത്തില്‍

കെഎല്‍ രാഹുലിന്റെ നായകത്വത്തിലാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഈ സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. 13 സീസണുകളിലായി 13ാം ക്യാപ്ടനാണ് രാഹുല്‍ എന്ന പ്രത്യേകതയുമുണ്ട്. ഏറ്റവും കൂടുതല്‍ ക്യാപ്ടന്മാരെ പരീക്ഷിച്ച ടീമുകളില്‍ ഒന്നാണ് പഞ്ചാബ്. ഇത്തവണ മുന്‍ ഇന്ത്യന്‍ താരം അനില്‍ കുബ്ലയാണ് പഞ്ചാബിന്റെ പരിശീലകനായി എത്തുന്നത്. നേരത്തെയുണ്ടായിരുന്ന മൈക്ക് ഹെസന് പകരമായാണ് കുംബ്ലെ്.

താരനിര

താരനിര

ബാറ്റിംഗ് നിരയില്‍ ക്രിസ് ഗെയില്‍, മാക്‌സ്വെല്‍ എന്നവരുടെ പരിചയ സമ്പത്ത് ടീമിന് ഒരുപാട് ഗുണം ചെയ്യും. കരീബിയന്‍ ലീഗില്‍ കളിച്ചതിന് ശേഷമാണ് ക്രിസ് ഗെയിന്‍ ഐപിഎല്ലിന് എത്തുന്നത്. മാക്‌സ്വെല്‍ ആകെട്ടെ ഇഗ്ലംണ്ടിനെതിരായ പരമ്പരയ്ക്ക് ശേഷവും. ബോളിംഗ് നിരയില്‍ ഇന്ത്യന്‍ താരം മുഹമ്മദ് ഷമി ടീമിനെ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കരുണ്‍ നായര്‍, മായാങ്ക് അഗര്‍വാള്‍,സര്‍ഫ്രാസ് ഖാന്‍,ആവേഷ് ഖാന്‍ എന്നിവരും ഇത്തവണ പഞ്ചാബ് ടീമിന്റെ പ്രതീക്ഷയാണ്.

English summary
IPL 2020: Today's match is between Delhi Capitals and Kings XI Punjab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X