IPL 2021: റെക്കോഡ് പ്രതിഫലമില്ല, ഷക്കീബ് അല്‍ ഹസനെ സ്വന്തമാക്കി കെകെആര്‍
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ബംഗ്ലാദേശ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി കളിക്കും. രണ്ട് കോടി അടിസ്ഥാന വിലയിട്ടിരുന്ന താരത്തെ 3.2 കോടിക്കാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. പഞ്ചാബ് കിങ്‌സും ഷക്കീബിനായി രംഗത്തെത്തിയെങ്കിലും വലിയ തുക താരത്തിനായി മുടക്കാന്‍ തയ്യാറായില്ല. ഇതോടെ താരതമ്യേനെ ചെറിയ തുകയ്ക്ക് തന്നെ ഷക്കീബിനെ സ്വന്തമാക്കാന്‍ കെകെആറിനായി.
നേരത്തെയും കെകെആറിനുവേണ്ടി കളിച്ചിട്ടുള്ള താരമാണ് ഷക്കീബ്. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം സമീപകാലത്താണ് താരം തിരിച്ചെത്തിയത്. മധ്യനിരയില്‍ ബാറ്റ് ചെയ്യാനും സ്പിന്‍ ബൗളിങ്ങില്‍ മികവ് കാട്ടാനും ഷക്കീബിന് സാധിക്കും. ഇന്ത്യന്‍ സാഹചര്യങ്ങള്‍ നന്നായി അറിയാവുന്ന താരം കൂടിയാണ് അദ്ദേഹം. ഇത്തവണ ലേലത്തില്‍ വമ്പന്‍ പ്രതിഫലം താരത്തിന് പ്രതീക്ഷിച്ചെങ്കിലും പ്രതീക്ഷ നേട്ടം സ്വന്തമാക്കാനായില്ല.
2011ല്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച ഷക്കീബ് കെകെആറിനെക്കൂടാതെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടിയും കളിച്ചിട്ടുണ്ട്. 63 ഐപിഎല്ലില്‍ നിന്നായി 21.3 ശരാശരിയില്‍ 746 റണ്‍സും 59 വിക്കറ്റും ഇടം കൈയന്‍ ഓള്‍റൗണ്ടറുടെ പേരിലുണ്ട്. 126.7 ആണ് ഷക്കീബിന്റെ സ്‌ട്രൈക്കറേറ്റ്. നേരത്തെയും കൊല്‍ക്കത്തയ്‌ക്കൊപ്പം തിളങ്ങിയതിനാല്‍ ഇത്തവണയും കെകെആര്‍ ഷക്കീബിനെ സ്വന്തമാക്കുകയായിരുന്നു.
സ്റ്റീവ് സ്മിത്തിനും ലേലത്തില്‍ വലിയ നേട്ടമുണ്ടാക്കാനായില്ല. 2 കോടി അടിസ്ഥാന വിലയുണ്ടായിരുന്ന സ്മിത്തിനെ 2.20 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സാണ് സ്വന്തമാക്കിയത്. അവസാന സീസണില്‍ 12.5 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായിരുന്നു സ്മിത്ത്. എന്നാല്‍ മോശം പ്രകടനം താരത്തിന്റെ മൂല്യം ഇടിക്കുകയായിരുന്നു.
ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍
അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ഗ്ലെന്‍ മാക്‌സ് വെല്ലിന് വമ്പന്‍ പ്രതിഫലമാണ് ലഭിച്ചത്. 14.25 കോടിക്കാണ് മാക്‌സ് വെല്ലിന് വിരാട് കോലി നായകനായുള്ള ആര്‍സിബി സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയെ 7 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കി. ആര്‍സിബി അവസാന സീസണില്‍ ഒഴിവാക്കിയ താരമാണ് മോയിന്‍ അലി.
ജേസന്‍ റോയ്,കേദാര്‍ ജാദവ്,അലക്‌സ് ഹെയ്ല്‍സ്,ആരോണ്‍ ഫിഞ്ച്,എവിന്‍ ലെവിസ്,ഹനുമ വിഹാരി,കരുണ്‍ നായര്‍ എന്നിവരെ വാങ്ങാന്‍ ആളുണ്ടായില്ല. വെടിക്കെട്ട് ഓപ്പണര്‍മാരായ ജേസന്‍ റോയിക്കും ഹെയ്ല്‍സിനും വമ്പന്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആദ്യ റൗണ്ടില്‍ താരങ്ങളെ വാങ്ങാന്‍ ആറും ഉണ്ടായില്ല.
നാടൻ സുന്ദരിയായി വർഷ ബൊല്ലമ- ചിത്രങ്ങൾ കാണാം