കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

IPL 2021: കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്ന പേര് എന്തുകൊണ്ട് മാറ്റി? കെ എല്‍ രാഹുല്‍ വിശദീകരിക്കുന്നു

  • By Vishnu
Google Oneindia Malayalam News

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ താരലേലം നടക്കാനിരിക്കെ കിങ്‌സ് ഇലവന്‍ പഞ്ചാബ് തങ്ങളുടെ ടീമിന്റെ പേര് പഞ്ചാബ് കിങ്‌സ് എന്ന് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ 13 സീസണിനിടെ ഫൈനലില്‍ കളിക്കാന്‍ ഭാഗ്യം ഉണ്ടായെങ്കിലും കിരീടത്തിലേക്കെത്താന്‍ പഞ്ചാബിന് സാധിച്ചിട്ടില്ല. സൂപ്പര്‍ താരങ്ങള്‍ നിരവധി ഒന്നിച്ചിറങ്ങിയിട്ടും ഇതുവരെ കിരീടം ലഭിക്കാത്തതോടെ ഇത്തവണ പേരുമാറ്റി പരീക്ഷണത്തിനിറങ്ങുകയാണ് പഞ്ചാബ്. ഇപ്പോഴിതാ എന്തുകൊണ്ട് പഞ്ചാബ് പേരുമാറ്റിയതെന്നത് സംബന്ധിച്ച് വിശദീകരിച്ചിരിക്കുകയാണ് ടീമിന്റെ നായകനായ കെ എല്‍ രാഹുല്‍.

'കിങ്‌സ് ഇലവന്‍ എന്ന പേര് എനിക്ക് ഇഷ്ടമാണ്. എന്നാല്‍ പഞ്ചാബ് ടീം കേവലം 11 താരങ്ങളേക്കാള്‍ മുകളിലാണ്. ഇതൊരു കുടുംബം പോലെയാണ് ഞങ്ങള്‍ കരുതുന്നത്. വലിയൊരു കൂട്ടായ്മയാണത്. പേരുമാറ്റിയത് ഈ വര്‍ഷം വലിയ ഭാഗ്യം ഞങ്ങള്‍ക്ക് നല്‍കുമെന്ന ആത്മവിശ്വാസമുണ്ട്\'-കെ എല്‍ രാഹുല്‍ പറഞ്ഞു.

 klrahulipl

പഞ്ചാബിന്റെ ഭാഗമായ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലും രാഹുലിന്റെ അഭിപ്രായത്തിനോട് പിന്തുണ അറിയിച്ചു. \'എനിക്ക് പുതിയ പേര് ഇഷ്ചമായി. ഒരു മാറ്റം നല്ലതാണെന്നാണ് തോന്നുന്നത്. രാഹുല്‍ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു. 11 താരങ്ങളുടെ മാത്രമല്ലിത്. ഒരുപാട് ആളുകള്‍ ഇതിന്റെ ഭാഗമായുണ്ട്. പഞ്ചാബ് കിങ്‌സിന് ഒരുപാട് മുന്നോട്ട് പോകാനുണ്ട്\'-ഗെയ്ല്‍ പറഞ്ഞു.

പേരുമാറ്റത്തോടൊപ്പം പുതിയ ലോഗോയും പഞ്ചാബ് കിങ്‌സ് പുറത്തിറക്കിയിട്ടുണ്ട്. ഇത്തവണയും മികച്ച താരങ്ങള്‍ പഞ്ചാബിനൊപ്പമുണ്ട്. കെ എല്‍ രാഹുല്‍,ക്രിസ് ഗെയ്ല്‍,മായങ്ക് അഗര്‍വാള്‍,മുഹമ്മദ് ഷമി,നിക്കോളാസ് പുരാന്‍ തുടങ്ങി നിരവധി സൂപ്പര്‍ താരങ്ങളെ ഇത്തവണയും ടീം നിലനിര്‍ത്തി. ഗ്ലെന്‍ മാക്‌സ് വെല്ലിനെ ഒഴിവാക്കിയതാണ് പുതിയ സീസണിന് മുമ്പായി പഞ്ചാബ് നടത്തിയ പ്രധാന നീക്കം.

മികച്ച പേസ് ബൗളര്‍മാരെയും മധ്യനിര ബാറ്റ്‌സ്മാന്‍മാരെയുമാണ് ലേലത്തില്‍ പഞ്ചാബിന് ആവിശ്യം. ഏറ്റവും കൂടുതല്‍ തുക കൈവശമുള്ളത് പഞ്ചാബിനാണ്. 53.20 കോടി രൂപ ടീമിന്റെ പേഴ്‌സിലുണ്ട്. അഞ്ച് വിദേശ താരങ്ങളെ ഉള്‍പ്പെടെ 9 താരങ്ങളെ ടീമിന് സ്വന്തമാക്കാനാവും. ഇത്രയും തുക അവശേഷിക്കുന്നതിനാല്‍ എതിര്‍ ഫ്രാഞ്ചൈസികളെ മറികടന്ന് ഏത് സൂപ്പര്‍ താരത്തെയും സ്വന്തമാക്കാന്‍ പഞ്ചാബിനാവും.

രാഹുല്‍ഗാന്ധിയുടെ പുതുച്ചേരി സന്ദര്‍ശനം, ചിത്രങ്ങള്‍

ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ഹസനെയാണ് പഞ്ചാബ് പ്രധാനമായും ലക്ഷ്യമിടുന്നത്. മധ്യനിരയില്‍ ബാറ്റുചെയ്യാനും സ്പിന്‍ ബൗളിങ്ങില്‍ മികവ് കാട്ടാനും കഴിയുന്ന ഓള്‍റൗണ്ടറാണ് ഷക്കീബ്. അതിനാല്‍ ഷക്കീബിനായി ഒട്ടുമിക്ക ടീമും രംഗത്തെത്തിയേക്കും. ഇവരെയെല്ലാം മറികടന്ന് ഷക്കീബിനെ സ്വന്തമാക്കാനുള്ള തുക പഞ്ചാബിനുണ്ട്. ബംഗ്ലാദേശിന്റെ തന്നെ പേസര്‍ മുസ്തഫിസുര്‍ റഹ്മാനെയും പഞ്ചാബ് നോട്ടമിടുന്നുണ്ട്. ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിനെയും അനില്‍ കുംബ്ലെ പരിശീലകനായുള്ള പഞ്ചാബ് ടീമിലെത്തിക്കാന്‍ ശ്രമിക്കുമെന്നാണ് വിവരം.

സാരിയിൽ തിളങ്ങി അമേയ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
IPL 2021 auction starts in chennai

English summary
ipl 2021: captain kl rahul explains Why Kings Xi Punjab changed name as Kings Punjab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X