കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

IPL 2021: പ്രതിഫലത്തില്‍ മോറിസ് ഇനി തലപ്പത്ത്, യുവരാജിനെ മറികടന്നു, ടോപ് ഫൈവ് ഇതാ

  • By Vishnu
Google Oneindia Malayalam News

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായുള്ള താരലേലം പുരോഗമിക്കവെ പ്രതിഫലത്തില്‍ വമ്പന്‍ റെക്കോഡുകളാണ് കുറിക്കപ്പെടുന്നത്. മിനി താരലേലമായിട്ടും ആവേശത്തിന് ഒട്ടും കുറവില്ല. ഇതിനോടകം നാല് താരങ്ങള്‍ക്ക് 14 കോടി രൂപയ്ക്ക് മുകളില്‍ പ്രതിഫലം ലഭിച്ച് കഴിഞ്ഞു. ചരിത്രത്തിലാദ്യമായാണ് ഒരു ലേലത്തില്‍ ഇത്രയും ആധികം താരങ്ങള്‍ 14 കോടിക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നത്. താരലേലം പുരോഗമിക്കെ ഐപിഎല്ലില്‍ കൂടുതല്‍ പ്രതിഫലം വാങ്ങിയ അഞ്ച് താരങ്ങളെ പരിചയപ്പെടാം.

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

ക്രിസ് മോറിസ്

ക്രിസ് മോറിസ്

ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ് ഇത്തവണത്തെ ലേലത്തിലൂടെ വമ്പന്‍ പ്രതിഫലമാണ് നേടിയിരിക്കുന്നത്. ആര്‍സിബി 11 കോടി രൂപയ്ക്ക് അവസാന സീസണില്‍ സ്വന്തമാക്കുകയും സീസണിന്റെ അവസാനത്തോടെ ഒഴിവാക്കുകയും ചെയ്ത മോറിസിനെ 16.25 കോടിക്ക് രാജസ്ഥാന്‍ റോയല്‍സാണ് സ്വന്തമാക്കിയത്. ആര്‍സിബി,ഡല്‍ഹി ക്യാപിറ്റല്‍സ്,പഞ്ചാബ് കിങ്‌സ് തുടങ്ങിയവരെല്ലാം മോറിസിനായി രംഗത്തെത്തിയെങ്കിലും ഐപിഎല്‍ ലേലത്തിലെ റെക്കോഡ് തുകയ്ക്ക് താരത്തെ രാജസ്ഥാന്‍ സ്വന്തമാക്കുകയായിരുന്നു.

യുവരാജ് സിങ്

യുവരാജ് സിങ്

2015ല്‍ ഡല്‍ഹി യുവരാജ് സിങ്ങിനെ സ്വന്തമാക്കിയത് 16 കോടി രൂപയ്ക്കാണ്. മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറായിരുന്നു ലേല പ്രതിഫലത്തില്‍ ഇതുവരെ തലപ്പത്തുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണത്തോടെ യുവരാജിന്റെ റെക്കോഡിനെ മോറിസ് മറികടക്കുകയായിരുന്നു. ഡല്‍ഹിയെ സംബന്ധിച്ച് മുടക്കിയ പണത്തിനനുസരിച്ചുള്ള പ്രകടനം യുവരാജില്‍ നിന്ന് ലഭിച്ചില്ല. ആ സീസണോടെ തന്നെ താരത്തെ ഒഴിവാക്കുകയും ചെയ്തു.

പാറ്റ് കമ്മിന്‍സ്

പാറ്റ് കമ്മിന്‍സ്

അവസാന സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പാറ്റ് കമ്മിന്‍സിനെ സ്വന്തമാക്കിയത് 15.5 കോടി രൂപയ്ക്കാണ്. ലേല പ്രതിഫലത്തില്‍ മൂന്നാം സ്ഥാനത്താണ് ഓസീസ് പേസര്‍. ഇത്തവണയും കമ്മിന്‍സിനെ കെകെആര്‍ നിലനിര്‍ത്തിയിരുന്നു. യുഎഇ ഐപിഎല്ലില്‍ പന്തുകൊണ്ട് തിളങ്ങുന്നതിലും കൂടുതല്‍ ബാറ്റുകൊണ്ടാണ് കമ്മിന്‍സ് കരുത്ത് കാട്ടിയത്. ഇത്തവണ ഇന്ത്യയില്‍ ടൂര്‍ണമെന്റ് നടക്കുമ്പോള്‍ കമ്മിന്‍സില്‍ കെകെആറിന് പ്രതീക്ഷയേറെ.

കെയ്ല്‍ ജാമിസന്‍

കെയ്ല്‍ ജാമിസന്‍

ന്യൂസീലന്‍ഡ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ കെയ്ല്‍ ജാമിസന്‍ ഇത്തവണത്ത ലേലത്തിലൂടെ ഈ പട്ടികയില്‍ നാലാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ്. 26കാരനായ താരത്തെ 14.5 കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് സ്വന്തമാക്കിയത്. ഇതുവരെ ഐപിഎല്ലില്‍ കളിക്കാതെയാണ് ഇത്രയും വലിയൊരു തുക താരത്തിന് ലഭിച്ചത്. കിവീസിനുവേണ്ടി നാല് ടി20യില്‍ നിന്ന് മൂന്ന് വിക്കറ്റാണ് അദ്ദേഹം നേടിയത്. ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിട്ടില്ല.

ബെന്‍ സ്റ്റോക്‌സ്

ബെന്‍ സ്റ്റോക്‌സ്

ഇംഗ്ലണ്ട് വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെ 2017ല്‍ 14.5 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സാണ് സ്വന്തമാക്കിയത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാന്‍ കെല്‍പ്പുള്ള സ്റ്റോക്‌സ് അവസാന സീസണിലും സെഞ്ച്വറി ഉള്‍പ്പെടെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു. ഇത്തവണയും രാജസ്ഥാന്‍ താരത്തെ നിലനിര്‍ത്തിയിട്ടുണ്ട്.

മനം മയക്കും പ്രയാഗ; പുതിയ ചിത്രങ്ങള്‍ കാണാം

English summary
ipl 2021: chris morris and other top five most expensive players in ipl auction history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X