കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റോക്സിന് പകരക്കാരനെ കണ്ടെത്താൻ രാജസ്ഥാൻ; സാധ്യത ഇവർക്ക്

അവശേഷിക്കുന്ന മത്സരങ്ങളും താരത്തിന് കളിക്കാൻ സാധിക്കില്ലാത്തതിനാൽ പകരക്കാരനെ കണ്ടെത്തുക എന്ന വലിയ ദൗത്യവും രാജസ്ഥാന് മുന്നിലുണ്ട്

Google Oneindia Malayalam News

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം പതിപ്പ് ആരംഭിച്ചപ്പോൾ തന്നെ രാജസ്ഥാൻ റോയൽസിന് പരുക്ക് വില്ലനായിരിക്കുകയാണ്. ആദ്യ മത്സരത്തിന് പിന്നാലെ പരുക്കേറ്റ ഇംഗ്ലിഷ് പേസർ ടൂർണമെന്റിൽ നിന്ന് തന്നെ പുറത്തായി. അവശേഷിക്കുന്ന മത്സരങ്ങളും താരത്തിന് കളിക്കാൻ സാധിക്കില്ലാത്തതിനാൽ പകരക്കാരനെ കണ്ടെത്തുക എന്ന വലിയ ദൗത്യവും രാജസ്ഥാന് മുന്നിലുണ്ട്.

സ്റ്റോക്സ് വലിയ നഷ്ടം

സ്റ്റോക്സ് വലിയ നഷ്ടം

സമകാലിന ക്രിക്കറ്റിലെ മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് ബെൻ സ്റ്റോക്സ്. ടി20 ഫോർമാറ്റിൽ അദ്ദേഹത്തിന്റെ ആക്രമോത്സുകത ആരാധകരെ ത്രസിപ്പിച്ചിട്ടുള്ളതാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും ഒരുപോലെ തിളങ്ങാൻ സാധിക്കുന്ന സ്റ്റോക്സിന്റെ അഭാവം വരും മത്സരങ്ങളിൽ രാജസ്ഥാനെ തീർച്ചയായും ബാധിക്കുമെന്ന് തന്നെയാണ് ക്രിക്കറ്റ് വിദഗ്ധർ വിലയിരുത്തുന്നത്. പഞ്ചാബിനെതിരായ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ സ്റ്റോക്സിന് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ലെങ്കിലും ടീം ഏൽപ്പിക്കുന്ന ഏത് ദൗത്യവും ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കുന്ന സ്റ്റോക്സ് രാജസ്ഥാന്റെ കിരീട സാധ്യതകളിലെ കണ്ണികൂടിയായിരുന്നു. സ്റ്റോക്സിന്റെ സ്ഥാനത്തേക്കാണ് മറ്റൊരു താരത്തെ തേടുകയാണ് ടീം.

ഡെവൻ കോൺവോയ്

ഡെവൻ കോൺവോയ്

അടുത്തിടെ നടന്ന ന്യൂസിലൻഡ് - ഓസ്ട്രേലിയ ടി20 പരമ്പരയിൽ ശ്രദ്ധിക്കപ്പെട്ട പ്രകടനം പുറത്തെടുത്ത താരമാണ് കിവീസിന്റെ ഡെവൻ കോൺവോയ്. പരമ്പരയിൽ ഇരു ടീമുകളിലെയും പ്രമുഖ താരങ്ങളെല്ലാം നിറം മങ്ങിയപ്പോൾ സ്ഥിരതയാർന്ന പര്കടനത്തോടെ ഡെൻവോയ് വാർത്തകളിൽ ഇടംപിടിച്ചു. താരലേലത്തിൽ കോൻവോയ് വിറ്റുപോയിലെങ്കിലും രാജസ്ഥാന്റെ പരിഗണനയിൽ താരമുണ്ട്. ബാറ്റിങ്ങിൽ രാജസ്ഥാന് വിശ്വാസമർപ്പിക്കാവുന്ന താരമാണ് കോൺവോയ് എന്നാണ് കണക്കുകൾ പറയുന്നത്. 14 മത്സരങ്ങളിൽ നിന്ന് 473 റൺസാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 151.12 പ്രഹരശേഷിയിൽ ബാറ്റ് വീശാൻ സാധിക്കുന്ന താരത്തിന്റെ ശരാശരി 59.12 റൺസാണ്.

മാർട്ടിൻ ഗുപ്റ്റിൽ

മാർട്ടിൻ ഗുപ്റ്റിൽ

ന്യൂസിലൻഡിന്റെ തന്നെ മറ്റൊരു താരമായ മാർട്ടിൻ ഗുപ്റ്റിലും സാധ്യത പട്ടികയിലുണ്ട്. പരിചയ സമ്പത്താണ് ഗുപ്റ്റിലിന്റെ പ്രത്യേകത. വെടിക്കെട്ട് തീർക്കാനും എതിരാളികളിൽ സമ്മർദ്ദം നൽകാനും സാധിക്കുന്ന ഗുപ്റ്റിലിനെ എന്നാൽ താരലേലത്തിൽ ആരും പരിഗണിച്ചിരുന്നില്ല. നിശ്ചിത ഓവർ ക്രിക്കറ്റിൽ ന്യൂസിലൻഡിന്റെ നേട്ടങ്ങളിൽ നിർണായക പങ്കുവഹിച്ചിട്ടുള്ള താരം 186 ഏകദിന മത്സരങ്ങളിൽ നിന്ന് 41.98 റൺശരാശരിയുള്ള താരമാണ്. ടി20യിൽ 136.82 പ്രഹരശേഷിയിൽ 32.3 ആണ് താരത്തിന്റെ ശരാശരി.

അലക്സ് ഹെയ്ൽസ്

അലക്സ് ഹെയ്ൽസ്

ഇംഗ്ലീഷ് താരം അലക്സ് ഹെയ്ൽസ് നാട്ടുകാരനായി സ്റ്റോക്സിന്റെ പകരക്കാരനാകുമോയെന്ന് കണ്ടറിയണം. ഇംഗ്ലണ്ട് ദേശീയ ടീമിൽ അദ്ദേഹത്തിന്റെ പൊസിഷനിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യൻ പ്രീമിയർ ലീഗിൽ തിളങ്ങാൻ അലക്സിന് സാധിക്കും. ബാറ്റിങ്ങിലെ അക്രമണമാണ് താരത്തിന്റെ പ്രത്യേകത. ബിഗ് ബാഷ് ലീഗിൽ 47 മത്സരങ്ങളിൽ നിന്ന് 1474 റൺസാണ് താരത്തിന്റെ സമ്പാദ്യം. വലിയ സ്കോറുകൾ കണ്ടെത്താൻ സാധിക്കുന്ന താരമാണ് അലക്സ്.

English summary
IPL 2021: Players who can replace Ben stokes who ruled out of ipl due to Injury
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X