കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

IPL 2021: മാക്‌സ്‌വെല്ലിനെ സ്വന്തമാക്കിയത് അതിസാഹസം, ആര്‍സിബിക്ക് മുന്നറിയിപ്പുമായി സാബ കരീം

Google Oneindia Malayalam News

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായുള്ള താരലേലത്തില്‍ മികച്ച നീക്കങ്ങളാണ് വിരാട് കോലി ക്യാപ്റ്റനായുള്ള ആര്‍സിബി നടത്തിയിരിക്കുന്നത്. ക്രിസ് മോറിസിനെയും ആരോണ്‍ ഫിഞ്ചിനെയും ഒഴിവാക്കിയ ആര്‍സിബി ഗ്ലെന്‍ മാക്‌സ് വെല്ലിനെയാണ് ഇത്തവണ ഏറ്റവും പ്രതിഫലത്തില്‍ ടീമിലെത്തിച്ചത്. 14.5 കോടി രൂപയാണ് ഓസീസ് വെടിക്കെട്ട് ഓള്‍റൗണ്ടര്‍ക്ക് ആര്‍സിബി നല്‍കിയത്. ഇപ്പോഴിതാ ആര്‍സിബി മാക്‌സ് വെല്ലിനെ സ്വന്തമാക്കിയത് അതിസാഹസമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സാബ കരീം.

10.75 കോടി പഞ്ചാബില്‍ നിന്ന് വാങ്ങിയിരുന്ന മാക്‌സ് വെല്‍ അവസാന സീസണില്‍ 13 മത്സരത്തില്‍ നിന്ന് നേടിയത് 108 റണ്‍സ് മാത്രമാണ്. ഇതോടെ പഞ്ചാബ് താരത്തെ ഒഴിവാക്കുകയായിരുന്നു. 'ആര്‍സിബി എടുത്തിരിക്കുന്നത് വലിയ സാഹസമാണ്.മധ്യനിരയെ മികച്ചതാക്കുന്നതിന് വേണ്ടിയാണ് ടീം ഇത്തരമൊരു താരത്തെ സ്വന്തമാക്കിയത്. എന്തായാലും നമുക്ക് കാത്തിരുന്ന് കാണാം. നിരവധി വര്‍ഷങ്ങളില്‍ മാക്‌സ് വെല്ലില്‍ നിന്ന് വളരെയധികം പ്രതീക്ഷിച്ചു. സെവാഗ് പഞ്ചാബിന്റെ പരിശീലനകനായിരുന്നപ്പോഴും വലിയ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും നിരാശപ്പെടുത്തി. നിരവധി അവസരങ്ങള്‍ അവന് ലഭിച്ചെങ്കിലും എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് തിളങ്ങാനായില്ല.

sabakarim-rcb

അവസാന സീസണില്‍ നോക്കുക. എവിടെ വേണമെങ്കിലും ബാറ്റ് ചെയ്യാന്‍ അവന് അവസരം ഉണ്ടായിരുന്നു. എന്നിട്ടും തിളങ്ങാനായില്ല. മാച്ച് വിന്നറാണെന്നതിനാലാണ് ഐപിഎല്‍ ടീമുകള്‍ അവന് പിന്നാലെ പോകുന്നത്. ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം അവന്‍ നടത്തിയ പ്രകടനങ്ങള്‍ നോക്കുക. പ്രതിഭാശാലിയായ ക്രിക്കറ്റ് താരമാണവന്‍. ഓഫ് സ്പിന്നും നന്നായി ചെയ്യാന്‍ അവന് സാധിക്കും. കൂടാതെ തകര്‍പ്പന്‍ ഫീല്‍ഡറുമാണവന്‍. ഒരു പാക്കേജ് എന്ന നിലയില്‍ മികച്ചവനാണവന്‍. എന്നാല്‍ ഒരു ടീമിനൊപ്പവും മാക്‌സ്‌വെല്‍ ഈ ഗുണത്തോടെ കളിക്കുന്നത് കണ്ടിട്ടില്ല'-സാബ കരീം പറഞ്ഞു.

താളം കണ്ടെത്തിയാല്‍ ഏത് ബൗളറെയും അടിച്ച് പറത്താന്‍ മികവുള്ള താരമാണ് മാക്‌സ് വെല്‍. ഇന്ത്യയില്‍ കളിച്ച് വലിയ അനുഭവസമ്പത്തും മാക്‌സിക്കുണ്ട്. എന്നാല്‍ സ്ഥിരതയാണ് പ്രശ്‌നം. ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കാന്‍ മാക്‌സ് വെല്ലിന് മികവ് കുറവാണ്. ഭാഗ്യം തുണയ്ക്കുന്ന ദിവസങ്ങളില്‍ വമ്പന്‍ സ്‌കോര്‍ നേടാന്‍ അദ്ദേഹത്തിന് സാധിക്കും. അനായാസമായി റിവേഴ്‌സ് സ്വീപ് കളിക്കാന്‍ പ്രത്യേക കഴിവാണ് മാക്‌സ് വെല്ലിനുള്ളത്.

ആര്‍സിബിയെ സംബന്ധിച്ച് മാക്‌സ്‌വെല്‍ നഷ്ട കച്ചവടമായി മാറാനുള്ള സാധ്യത കൂടുതലാണ്. എബിഡിക്കൊപ്പം മാക്‌സ് വെല്ലും മധ്യനിരയിലേക്ക് എത്തുമ്പോള്‍ അവസാന ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്താനുമെന്നാണ് ആര്‍സിബിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ സ്ഥിരത കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിച്ചാല്‍ ആര്‍സിബിയുടെ ഭാഗ്യം.

English summary
IPL 2021: Saba Karim reveals taking glenn maxwell was the big mistake of rcb
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X