• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

IPL 2021: താരലേലം എപ്പോള്‍ തുടങ്ങും, എവിടെ കാണാം? എല്ലാമറിയാം

ഐപിഎല്ലിന്റെ താരലേലം വ്യാഴാഴ്ച ചെന്നൈയില്‍ നടക്കാനിരിക്കുകയാണ്. 1,100നടുത്ത് കളിക്കാര്‍ ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ലേലത്തിനുള്ള അന്തിമ ലിസ്റ്റില്‍ 292 കളിക്കാര്‍ മാത്രമേയുള്ളൂ. ഇത്രയും താരങ്ങള്‍ക്കു വേണ്ടി മാത്രമേ എട്ടു ഫ്രാഞ്ചൈസികളും താല്‍പ്പര്യം കാണിച്ചുള്ളൂ. തുടര്‍ന്നാണ് കളിക്കാരുടെ ലിസ്റ്റ് വെട്ടിക്കുറച്ച് 292 ആക്കിയത്. ഇന്ത്യയുടെ മുന്‍ പേസറും മലയാളി താരവുമായ ശ്രീശാന്തുള്‍പ്പെടെയുള്ളവര്‍ ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റിലുണ്ട്.

14ാം സീസണിനു മുമ്പ് ഫ്രാഞ്ചൈസികള്‍ക്കു തയ്യാറെടുക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് ലേലം. അതുകൊണ്ടു തന്നെ തങ്ങള്‍ക്കു ലേലത്തില്‍ കൊണ്ടു വരേണ്ട താരങ്ങളെക്കുറിച്ച് കൃത്യമായ പ്ലാനിങ് നടത്തിയാവും ഓരോ ഫ്രാഞ്ചൈസിയുമെത്തുന്നത്. തങ്ങള്‍ ലക്ഷ്യമിടുന്നവരെ മുഴുവന്‍ ടീമിലെത്തിക്കാന്‍ എല്ലാ ഫ്രാഞ്ചൈസികള്‍ക്കും കഴിയണമെന്നില്ല. ചിലരെ കൈവിട്ടുപോയാല്‍ പകരം കൊണ്ടു വരേണ്ട കളിക്കാരെയും ഫ്രാഞ്ചൈസികള്‍ കണ്ടു വച്ചിട്ടുണ്ടാവും.

ലേലത്തിനു മുന്നോടിയായി പുതിയ സീസണില്‍ തങ്ങളുടെ പ്ലാനിങിന്റെ ഭാഗമമല്ലാത്ത കളിക്കാരെ എട്ടു ഫ്രാഞ്ചൈസികളും ഒഴിവാക്കിയിട്ടുണ്ട്. ഇവരും വ്യാഴാഴ്ച നടക്കാനിരിക്കുന്ന ലേലത്തില്‍ പുതിയൊരു ഫ്രാഞ്ചൈസിയില്‍ ഇടം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ്. ഇത്തവണ മെഗാ താരലേലം നടക്കുമെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍. എന്നാല്‍ സമയപരിമിതി കാരണം ഇത്തവണ മിനി ലേലം മതിയെന്ന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു. 2022ലെ ഐപിഎല്ലില്‍ പുതുതായി രണ്ടു ഫ്രാഞ്ചൈസികള്‍ കൂടി വരാനിരിക്കുന്നതിനാല്‍ മെഗാ താരലേലം നടത്തേണ്ടി വരുമെന്നുറപ്പാണ്.

കഴിഞ്ഞ സീസണിലെ താരലേലത്തില്‍ ഏറ്റവും വില കൂടിയ താരമായി മാറിയത് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സായിരുന്നു. 15.5 കോടി രൂപയ്ക്കായിരുന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കമ്മിന്‍സിനെ സ്വന്തമാക്കിയത്. ഐപിഎല്‍ ലേലത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വില പിടിപ്പുള്ള വിദേശ താരമെന്ന റെക്കോര്‍ഡും ഇതോടെ കമ്മിന്‍സിനെ തേടിയെത്തിയിരുന്നു.

വ്യാഴാഴ്ചത്തെ ലേലത്തില്‍ ചില വമ്പന്‍ കളിക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്വെല്‍, ആരോണ്‍ ഫിഞ്ച് എന്നിവരാണ് ഇക്കൂട്ടത്തില്‍ പ്രധാന ആകര്‍ഷണം. ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാന്‍, ന്യൂസിലാന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്, ബംഗ്ലാദേശിന്റെ ഷാക്വിബുല്‍ ഹസന്‍, അഫ്ഗാനിസ്താന്റെ മുജീബുര്‍ റഹ്മാന്‍ എന്നിവരും ലേലത്തില്‍ ഫ്രാഞ്ചൈസികളുടെ നോട്ടപ്പുള്ളികളാണ്. ദേശീയ ടീമുകള്‍ക്കായി കളിച്ചിട്ടില്ലാത്ത നിരവധി താരങ്ങളും ലേലത്തിനുണ്ട്.

തല്‍സമയം സംപ്രേക്ഷണം

cmsvideo
  Sreesanth's reply after removed from ipl auction

  സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലില്‍ ലേലത്തിന്റെ തല്‍സമയ സംപ്രേക്ഷണമുണ്ടാവും. കൂടാതെ ഹോട്‌സ്റ്റാറില്‍ ലൈവ് സ്ട്രീമിങും കാണാനാവും. വൈകീട്ട് മൂന്നു മണിക്കാണ് ചെന്നൈയില്‍ ലേലം ആരംഭിക്കുന്നത്.

  രാജ്യത്ത് ഫാസ്ടാഗ് നിര്‍ബന്ധമാക്കി, ടോള്‍പ്ലാസകളില്‍ നിന്നുള്ള ചിത്രങ്ങള്‍

  തല്‍സമയ സംപ്രേക്ഷണമുള്ള ചാനലുകള്‍- സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 എച്ച്ഡി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ഹിന്ദി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ഹിന്ദി എച്ച്ഡി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 തെലുങ്ക്, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 കന്നഡ, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 തമിഴ്, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ബംഗ്ല.

  ലൈവ് സ്ട്രീമിങ്- ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലാണ് ലൈവ് സ്ട്രീമിങുള്ളത്.

  പ്രിയതാരം പ്രിയാമണിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

  English summary
  IPL 2021: When and were to watch Player auction, everything you want to know about it
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X