അവന് ടീമിലുണ്ടാവണം; ദ്രാവിഡിന്റെ ഫോണ്‍ കോളിന് ധോണിയുടെ മറുപടി, രഹാനെ ടീമിലെത്തിയത് ഇങ്ങനെ
ദില്ലി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമില്‍ അജിന്‍ക്യ രഹാനെ എത്തിയത് എല്ലാവര്ക്കും വലിയ അത്ഭുതമായിരുന്നു. എന്നാല്‍ അണിയറയില്‍ നടന്ന അമ്പരപ്പിക്കുന്ന കാര്യങ്ങളാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. ഇന്ത്യന്‍ ടീമിന്റെ കോച്ചിംഗ് ക്യാമ്പില്‍ നിന്നുള്ള ഒരു ഫോണ്‍ വിളിയാണ് എല്ലാം മാറ്റി മറിച്ചത്. മഹേന്ദ്ര സിംഗ് ധോണിയാണ് രഹാനെയെ ഇന്ത്യന്‍ ടീമിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇക്കാര്യം ബിസിസിഐ വൃത്തങ്ങള്‍ ശരിവെക്കുകയും ചെയ്തു. രഹാനെയുടെ കാര്യത്തില്‍ ചോദ്യങ്ങളുമായി ഇന്ത്യന്‍ ടീം പരിശീലകന് രാഹുല്‍ ദ്രാവിഡ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ എംഎസ് ധോണിയെ സമീപിച്ചിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.അജിന്‍ക്യ രഹാനെയെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചിരുന്നു.

ടെസ്റ്റ് ടീമില്‍ അദ്ദേഹം വരണമെന്ന് ദ്രാവിഡ് അടക്കമുള്ളവര്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. രഞ്ജി ട്രോഫിയില്‍ രഹാനെയുടെ പ്രകടനം നല്ലതായിരുന്നു. ഇത്തവണത്തെ ഐപിഎല്ലില്‍ പുതിയൊരു രഹാനെയെ ആണ് കാണാന്‍ കഴിഞ്ഞത്. അതിന് കാരണം ധോണിയാണെന്നും സൂചനയുണ്ടായിരുന്നു. ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റതോടെ രഹാനെയെ ടീമില്‍ എടുക്കുന്ന കാര്യത്തില്‍ ഏകദേശം തീരുമാനമായിരുന്നു.
ഇംഗ്ലണ്ടില്‍ കളിച്ച പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. അവിടെ മികച്ച പ്രകടനം രഹാനെ നടത്തിയിട്ടുണ്ട്. അതുകൊണ്ട് രഹാനെ ടീമിന്റെ ലൈനപ്പില്‍ ഇടംപിടിക്കുമായിരുന്നു. എന്നാല്‍ കളിക്കുന്ന കാര്യത്തില്‍ ഉറപ്പില്ലായിരുന്നു. കഴിഞ്ഞ ഒരുവര്‍ഷമായി രഹാനെ ടീമിന്റെ ഭാഗമായിരുന്നില്ല. രഞ്ജി ട്രോഫിയില്‍ രഹാനെ കളിച്ചത് മാത്രമാണ് ആകെ ബിസിസിഐ കണ്ടത്. ഈ സമയത്താണ് ഐപിഎല്ലിലെ പ്രകടനവും വന്നത്.
ഷഹി സമോസയും മോട്ടു ജിലേബിയും, സ്ട്രീറ്റ് ഫുഡില്‍ രാജസ്ഥാന് കിംഗ്; കഴിക്കേണ്ടത് ഈ ഐറ്റംസ്
ഇതെല്ലാം കൂടി പരിഗണിച്ചാണ് എംഎസ് ധോണിയെ, രാഹുല്‍ ദ്രാവിഡ് വിളിച്ചതെന്ന് ബിസിസിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. രാഹുല്‍ ദ്രാവിഡും, രോഹിത് ശര്‍മയും രഹാനെയുടെ കാര്യത്തില്‍ വലിയ താല്പര്യമുള്ളവരായിരുന്നു. രഹാനെയ്ക്ക് ഒരവസരം കൂടി നല്‍കണമെന്ന് ഇരുവരും ആഗ്രഹിച്ചിരുന്നു. സര്‍ഫ്രാസ് ഖാന് ആഭ്യന്തര ക്രിക്കറ്റില്‍ ഗംഭീര ഫോമിലായിരുന്നു. എന്നാല്‍ അതിവേഗ ബൗളിംഗിനെതിരെ സര്‍ഫ്രാസ് വന്‍ പരാജയമാണെന്ന് ഐപിഎല്ലില്‍ തെളിയിക്കപ്പെട്ടു. ഇതും രഹാനെയ്ക്ക് ഗുണമായി.
മാര്‍ക്ക് വുഡിന്റെ പേസ് ബൗളിംഗില്‍ സര്‍ഫ്രാസ് ഖാന് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഇതോടെ സര്‍ഫ്രാസിന്റെ സാധ്യത അടയുകയായിരുന്നു. സൂര്യകുമാര്‍ യാദവിനെയും പരിഗണിച്ചിരുന്നു. എന്നാല്‍ അധികം ടെസ്റ്റുകള്‍ കളിച്ചിട്ടില്ലാത്തത് സൂര്യകുമാറിനും തടസ്സമായി. ഇംഗ്ലണ്ടില്‍ ടെസ്റ്റും സൂര്യകുമാര്‍ കളിച്ചിട്ടില്ലായിരുന്നു. ഇതോടെ ഫൈനലിന് ബെസ്റ്റ് രഹാനെ തന്നെയാണെന്ന് ഉറപ്പിക്കുകയായിരുന്നു.
നെറ്റ്സില്‍ രഹാനെയുടെ പ്രകടനം എങ്ങനെയുണ്ടെന്നായിരുന്നു ദ്രാവിഡ് ധോണിയോട് ചോദിച്ചത്. ഗംഭീരമെന്നായിരുന്നു മറുപടി. രഹാനെ സിഎസ്കെ ക്യാമ്പില്‍ ജോയിന്‍ ചെയ്തതിന് പിന്നാലെ ധോണി ചില ടിപ്സുകള്‍ അദ്ദേഹത്തിന് നല്‍കിയിരുന്നു. അത് വന്‍ വിജയമാവുകയായിരുന്നു. രഹാനെയെ ഇത് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിക്കുകയായിരുന്നു. ഏത് രീതിയില്‍ ബാറ്റ് ചെയ്യാനും രഹാനെയ്ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. അതാണ് വിജയിച്ചതെന്ന് ധോണി ദ്രാവിഡിനെ അറിയിക്കുകയായിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications