ധോണിയും രോഹിത്തും ഒന്നുമല്ല; സാലറിയില്‍ നമ്പര്‍ വണ്‍ ഇവര്‍, കോലിയും മുന്നില്‍!!

ദില്ലി: ഐപിഎല്‍ തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. ക്രിക്കറ്റ് ആരാധകരെല്ലാം ആവേശത്തിലാണ്. ഇനി ടി20യുടെ പൊടിപൂരമാണ് നടക്കാന്‍ പോകുന്നത്. സൂപ്പര്‍ താരങ്ങള്‍ മുഴുവന്‍ അണിനിരന്ന് പോരാടാന്‍ ഒരുങ്ങുകയാണ് ഐപിഎല്ലില്‍. ഇതിനോടകം ഏറ്റവും ചര്‍ച്ചയായിരിക്കുകയാണ് താരങ്ങളുടെ ശമ്പളം. കഴിഞ്ഞ സീസണില്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോലിയും, മഹേന്ദ്ര സിംഗ് ധോണിയുമെല്ലാം തങ്ങളുടെ പ്രതിഫലം കുറച്ചിരുന്നു. ഇത് അമ്പരപ്പിക്കുന്ന തീരുമാനം കൂടിയായിരുന്നു. എന്നാല്‍ ഈ സീസണില്‍ പലര്‍ക്കും റെക്കോര്‍ഡ് പ്രതിഫലമാണ് ലഭിക്കുക.

നേരത്തെ നടന്ന താരലേലത്തില്‍ വമ്പന്‍ താരങ്ങളെല്ലാം കോടികളാണ് സ്വന്തമാക്കിയത്. വിദേശ താരങ്ങളാണ് ലേലത്തില്‍ മികച്ച നേട്ടമുണ്ടാക്കിയത്. ഇതോടെ ഇവരെ സ്വന്തമാക്കിയ ടീമുകളുടെ ക്യാപ്റ്റന്മാരേക്കാള്‍ ഉയര്‍ന്ന പ്രതിഫലം ഈ താരങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ഇത്തരമൊരു കാര്യമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. ആരും പ്രതീക്ഷിക്കാത്തൊരു കാര്യമാണിത്. ഒരു ടീമിന്റെ പ്രധാന താരങ്ങളാണ് ക്യാപ്റ്റന്‍മാരാകുന്നത്. എന്നാല്‍ അവരേക്കാള്‍ കൂടുതല്‍ ഒരു ടീമിലെ താരതമ്യേന ജൂനിയറാണ് താരം ശമ്പളം വാങ്ങുന്നുവെന്നതാണ് അമ്പരപ്പിക്കുന്നത്.

VIRAT KOHLI, MS DHONI

ഐപിഎല്‍ താരലേലത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ തുകയ്ക്കാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറനെ പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കിയത്. 18.5 കോടിയാണ് പഞ്ചാബ് കറനായി മുടങ്ങിയത്. അതേസമയം പഞ്ചാബിന്റെ ക്യാപ്റ്റന്‍ ശിഖര്‍ ധവാനേക്കാള്‍ ഇരട്ടിയില്‍ അധികം തുകയാണ് സാം കറന് ലഭിക്കുക. പഞ്ചാബ് ധവാനെ വാങ്ങിയത് 8.25 കോടി രൂപയ്ക്കാണ്. അതുപോലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമില്‍ 12 താരങ്ങള്‍ അവരുടെ ക്യാപ്റ്റന്‍ എയ്ഡന്‍ മാക്രത്തേക്കാള്‍ കൂടുതല്‍ ശമ്പളം നേടുന്നുണ്ട്.

അത് മാത്രല്ല, ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരായ മഹേന്ദ്ര സിംഗ് ധോണിയേക്കാളും, രോഹിത് ശര്‍മയേക്കാളും സാലറി ലഭിക്കുന്ന താരങ്ങള്‍ ഇരുവരുടെയും ടീമുകളില്‍ ഉണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയുടെ കാര്യവും ഇത് തന്നെയാണ്. ഏഴ് കോടിയാണ് താരത്തിന്റെ ശമ്പളം. എന്നാല്‍ അതിലേറെ ടീമില്‍ ശമ്പളം വാങ്ങുന്നവരുണ്ട്. ഇത്തരത്തില്‍ താരങ്ങളുടെ വലിയൊരു നിര തന്നെ കൂടുതല്‍ ശമ്പളം വാങ്ങുന്നവരുടെ കാര്യത്തിലുണ്ട്.

MI CAPTAIN ROHIT SHARMA

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകന്‍ ധോണി പന്ത്രണ്ട് കോടിയാണ് ശമ്പളം വാങ്ങുന്നത്. ടീമിലെ സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സ് 16.25 കോടിയാണ് വാങ്ങുന്നതാണ്. സ്‌റ്റോക്‌സിനാണ് ഏറ്റവും ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്നത്. രവീന്ദ്ര ജഡേജ 16 കോടി, ദീപക് ചാഹര്‍ 14 കോടി എന്നിങ്ങനെയാണ് ടീമിലെ മറ്റ് ടോപ് സാലറി താരങ്ങള്‍. പഞ്ചാബില്‍ സാം കറന്‍ കഴിഞ്ഞാല്‍ ലിയാം ലിവിങ്സ്റ്റണ്‍ 11.5 കോടി, കഗിസോ റബാദ 69.25 കോടി, ഷാരൂഖ് ഖാന്‍ 9 കോടി എന്നിവരാണ് ധവാനേക്കാള്‍ മുന്നിലുള്ളത്.

കാണാനോ കേള്‍ക്കാനോ വഴിയില്ല; ഇത് ആരുടെ സ്വപ്‌നത്തിലും വരാത്ത വണ്ടര്‍ലാന്‍ഡ്, ട്രിപ്പ് ഉറപ്പിക്കാം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് ശമ്പളം 12.25 കോടി രൂപയാണ്. പക്ഷേ ഓള്‍റൗണ്ടര്‍ ആേ്രന്ദ റസ്സല്‍ വാങ്ങുന്നത് 16 കോടി രൂപയാണ്. ആര്‍സിബിയില്‍ അതുപോലെ വിരാട് കോലി 15 കോടിയാണ് വാങ്ങുന്നത്. ഗ്ലെന്‍ മാക്‌സ്വെല്‍ 11 കോടി, ഹര്‍ഷല്‍ പട്ടേല്‍ 10.75 കോടി, ഹസരങ്ക 10.75 കോടി, ഹാസല്‍വുഡ് 7.75 കോടി എന്നിങ്ങനെയാണ് വാങ്ങുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സില്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ 6.25 കോടി മാത്രമാണ് വാങ്ങുന്നത്. 12 കോടിയുള്ള അക്ഷര്‍ പട്ടേലാണ് മുന്നില്‍. പൃഥ്വി ഷാ എട്ട് കോടി വാങ്ങുന്നുണ്ട്.

രാജസ്ഥാന്‍ റോയല്‍സില്‍ പക്ഷേ സ്ഥിതി നേരെ തിരിച്ചാണ് 14 കോടി ലഭിക്കുന്ന ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തന്നെയാണ് മുന്നിലുള്ളത്. മുംബൈയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് 16 കോടിയാണ് ശമ്പളം. കാമറൂണ്‍ ഗ്രീനിന് 17.5 കോടി ലഭിക്കുന്നുണ്ട്. ഹൈദരാബാദില്‍ 13.25 കോടി ലഭിക്കുന്ന ഹാരി ബ്രൂക്കാണ് ഒന്നാണ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സില്‍ കെഎല്‍ രാഹുല്‍ 17 കോടിയാണ് വാങ്ങുന്നത്. അതിന് മുന്നില്‍ ആരുമില്ല. ഗുജറാത്ത് ടൈറ്റന്‍സില്‍ 15 കോടി രൂപ വാങ്ങുന്ന ഹര്‍ദിക് പാണ്ഡ്യ തന്നെയാണ് മുന്നില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+