സ്പിന്‍ മാജിക്കില്‍ വീണ് ഡല്‍ഹി, ബൗളിംഗ് കരുത്തില്‍ പഞ്ചാബിന് 31 റണ്‍സ് വിജയം
ദില്ലി: ഐപിഎല്ലിലെ ഇന്നത്തെ രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് തോല്‍വി. പഞ്ചാബ് ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ഡല്‍ഹിക്ക് 136 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 31 റണ്‍സിനാണ് പഞ്ചാബ് വിജയിച്ചത്. വെടിക്കെട്ട് തുടക്കം ലഭിച്ച ശേഷമാണ് ഡല്‍ഹി മത്സരം കൈവിട്ടത്.
വളരെ എളുപ്പത്തില്‍ ജയിക്കുമായിരുന്ന മത്സരമാണ് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് ഡല്‍ഹി നഷ്ടപ്പെടുത്തിയത്. അതിലുപരി പഞ്ചാബ് സ്പിന്നര്‍മാരുടെ ഗംഭീര പ്രകടനവും എടുത്ത് പറയേണ്ടതാണ്. ഡല്‍ഹി ബാറ്റ്സ്മാന്മാരെ ശരിക്കും റണ്‍സെടുക്കാന്‍ അനുവദിക്കാതെ ബുദ്ധിമുട്ടിക്കുകയായിരുന്നു പഞ്ചാബിന്റെ സ്പിന്നര്‍മാര്‍. മത്സരം പഞ്ചാബിന് അനുകൂലമാക്കിയതും സ്പിന്നര്‍മാരാണ്.

ഗംഭീര തുടക്കമായിരുന്നു ഡല്‍ഹിക്ക് ലഭിച്ചത്. പഞ്ചാബിന്റെ ബൗളര്‍മാരെ ശരിക്കും വെള്ളം കുടിപ്പിച്ചായിരുന്നു തുടക്കം. പവര്‍പ്ലേയില്‍ 69 റണ്‍സാണ് ഡല്‍ഹി അടിച്ചത്. ഇതോടെ മത്സരം വിജയിച്ചുവെന്നും ഡല്‍ഹി ഉറപ്പിച്ചതായിരുന്നു. ഡേവിഡ് വാര്‍ണര്‍ 27 പന്തില്‍ 54 റണ്‍സെടുത്ത് മികച്ച ഫോമിലായിരുന്നു. പത്ത് ബൗണ്ടറിയും ഒരു സിക്സറുമാണ് താരം അടിച്ചത്.
ഫില്‍ സോള്‍ട്ട് 17 പന്തില്‍ 21 റണ്‍സടിച്ചു. സോള്‍ട്ടിനെ ഹര്പ്രത് ബ്രാര്‍ ക്ലീന്‍ ബൗള്‍ഡാക്കിയതോടെയാണ് സ്പിന്നര്‍മാര്‍ ഞെട്ടിക്കാന്തുടങ്ങിയത്. മിച്ചല്‍ മാര്‍ഷ്(3) പിന്നാലെ മടങ്ങി. റൈലി റൂസ്സോ(5) അക്ഷര്‍ പട്ടേല്‍(1) മനീഷ് പാണ്ഡെ(0) എന്നിവര്‍ കൂടി മടങ്ങിയതോടെ ആറ് വിക്കറ്റ് വീണ് സമ്മര്‍ദത്തിലായിരുന്നു ഡല്‍ഹി.
പിന്നീട് അവര്‍ തിരിച്ചുവരാനേ സാധിച്ചില്ല. നാല് വിക്കറ്റെടുത്ത ഹര്‍പ്രീത് ബ്രാര്‍ മത്സരത്തില്‍ തിളങ്ങി. രാഹുല്‍ ചാഹറും നഥാന്‍ എല്ലിസും രണ്ട് വീതം വിക്കറ്റെടുത്തു. നേരത്തെ ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ ടോസ് നേടിയ ഡല്‍ഹി പഞ്ചാബിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പഞ്ചാബിന്റെ മുന്‍നിരയെല്ലാം പതറിയപ്പോള്‍, പ്രഭ്സിമ്രാന് സിംഗിന്റെ സെഞ്ച്വറിയാണ് പഞ്ചാബിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 65 പന്തില്‍ ആറ് സിക്സറും പത്ത് ബൗണ്ടറിയും സഹിതം 103 റണ്‍സാണ് പ്രഭ്സിമ്രാന് അടിച്ചെടുത്തത്.
താരത്തിന്റെ ഇന്നിംഗ്സ് ഇല്ലായിരുന്നെങ്കില്‍ പഞ്ചാബ് നിഷ്പ്രഭമായി പോകുമായിരുന്നു. ലിയാം ലിവിംഗ്സ്റ്റണ്(4), ജിതേഷ് ശര്‍മ(5) എന്നിവരെല്ലാം ഈ മത്സരത്തില്‍ പരാജയപ്പെട്ടു. കൃത്യമായ ഡല്‍ഹി ബൗളിംഗും പഞ്ചാബിന് പ്രശ്നങ്ങളുണ്ടാക്കിയിരുന്നു.
സാം കറന് മാത്രമാണ് പഞ്ചാബ് നിരയില്‍ പിന്നീട് പിടിച്ച് നിന്നത്. കറന് 24 പന്തില്‍ 20 റണ്‍സെടുത്തു. നിര്‍ണായക പിന്തുണയാണ് താരം പ്രഭ്സിമ്രാന് നല്‍കിയത്. ഹര്‍പ്രീത് ബ്രാര്‍(2) ഷാരൂഖ്(2) ഖാന് എന്നിവരെല്ലാം വമ്പന്‍ സ്കോര്‍ നേടുന്നതില്‍ പരാജയപ്പെട്ടു. എന്നാല്‍ ഒരു വശത്ത് തകര്‍ത്തടിച്ച പ്രഭസിമ്രാന്‍ പഞ്ചാബിനെ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ച ശേഷമാണ് കളം വിട്ടത്.
പേരുകേട്ട പഞ്ചാബിന്റെ മധ്യനിര ഇന്ന് വേണ്ടത്ര ഉയരാതിരുന്നതും വലിയൊരു സ്കോര്‍ നേടുന്നതിന് പഞ്ചാബിന് തടസ്സമായി മാറുകയായിരുന്നു. ഡല്‍ഹി നിരയില്‍ ഇഷാന്ത് ശര്‍മ രണ്ട് വിക്കറ്റെടുത്തു. അക്ഷര്‍ പട്ടേല്‍, പ്രവീണ്‍ ദുബെ, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications