Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2023: 'ആരാടാ പറഞ്ഞത് ടി 20 സച്ചിന് പറ്റൂലാന്ന്..'; അറിയാം സച്ചിന്റെ ഐപിഎല്‍ റെക്കോഡുകള്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ 50-ാം പിറന്നാള്‍ ആണ് ഇന്ന്. ഇന്ത്യയില്‍ ക്രിക്കറ്റ് ജനകീയമാക്കുന്നതില്‍ സച്ചിന്‍ വഹിച്ച പങ്ക് ചെറുതല്ല. ലോക ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് മേല്‍വിലാസം ഉണ്ടാക്കി കൊടുക്കുന്നതില്‍ സച്ചിന്റെ അവിസ്മരണീയമായ എത്രയോ പ്രകടനങ്ങള്‍ നിദാനമായി. 22 വര്‍ഷം നീണ്ട് നിന്ന അന്താരാഷ്ട്ര കരിയറില്‍ ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോഡുകളും സ്വന്തം പേരില്‍ കുറിച്ചാണ് സച്ചിന്‍ വിരമിച്ചത്.

2007 ലെ ഏകദിന ലോകകപ്പ് തോല്‍വിക്ക് പിന്നാലെ നിരാശയുടെ പടുകുഴിയില്‍ ആയിരുന്നു സച്ചിന്‍ അടക്കമുള്ള താരങ്ങള്‍. അക്കാരണം കൊണ്ടാണ് 2007 ലെ പ്രഥമ ടി 20 ലോകകപ്പില്‍ നിന്ന് സീനിയര്‍ താരങ്ങള്‍ എല്ലാം മാറി നിന്നത്. ടി 20 പോലുള്ള അതിവേഗ ക്രിക്കറ്റിന് ചെറുപ്പക്കാരാണ് കൂടുതല്‍ അനുയോജ്യം എന്നായിരുന്നു സച്ചിന്റെ പക്ഷം. എന്നാല്‍ ടി 20 ലോകകപ്പില്‍ ഇന്ത്യ ചാമ്പ്യന്‍മാരായതിന് പിന്നാലെ ബിസിസിഐ ഐപിഎല്ലുമായി എത്തിയപ്പോള്‍ സച്ചിനും ഒപ്പം നിന്നു.

SACHIN

മുംബൈ ഇന്ത്യന്‍സിന്റെ ഐക്കണ്‍ താരവും ക്യാപ്റ്റനുമായിരുന്ന സച്ചിന്‍ ടി20യിലും ഒരുപിടി റെക്കോഡ് സൃഷ്ടിക്കുന്നതായിരുന്നു പിന്നീട് കണ്ടത്. 2008 മുതല്‍ 2013 വരെ ആണ് സച്ചിന്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ചത്. ഇതില്‍ ആദ്യ സീസണില്‍ പരിക്ക് മൂലം ഏഴ് മത്സരങ്ങളിലെ സച്ചിന് കളിക്കാന്‍ സാധിച്ചിരുന്നുള്ളൂ, ആദ്യ സീസണില്‍ 188 റണ്‍സ് ആണ് സച്ചിന്‍ നേടിയിരുന്നത്. ആ സീസണില്‍ അഞ്ചാം സ്ഥാനത്തായിരുന്നു മുംബൈ ഇന്ത്യന്‍സ് ഫിനിഷ് ചെയ്തത്.

2009 ലെ രണ്ടാം സീസണില്‍ ബാറ്റിംഗില്‍ സച്ചിന്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 13 മത്സരങ്ങളില്‍ 120.13 സ്‌ട്രൈക്ക് റേറ്റില്‍ 364 റണ്‍സ് നേടിയെങ്കിലും പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനെ മുംബൈ ഇന്ത്യന്‍സിന് സാധിച്ചുള്ളൂ. എന്നാല്‍ 2010 ല്‍ ആണ് സച്ചിന്‍ വിശ്വരൂപം പുറത്തെടുത്ത്. മുംബൈ ഇന്ത്യന്‍സിനെ മുന്നില്‍ നിന്ന് നയിച്ച സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് കീഴില്‍ ടീം ഫൈനലില്‍ എത്തി.

ഫൈനലില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിനോട് പരാജയപ്പെട്ടെങ്കിലും 15 മത്സരങ്ങളില്‍ നിന്ന് 618 റണ്‍സ് നേടിയ സച്ചിന്‍ ആയിരുന്നു ആ സീസണിലെ ഓറഞ്ച് ക്യാപ് വിന്നര്‍. 47.53 എന്ന അതിശയിപ്പിക്കുന്ന ശരാശരിയും 132.61 എന്ന സ്‌ട്രൈക്ക് റൈറ്റും ആയിരുന്നു സച്ചിന്‍ ആ സീസണില്‍ സ്വന്തമാക്കിയത്. അഞ്ച് അര്‍ധസെഞ്ച്വറിയായിരുന്നു ആ സീസണില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേടിയത്.

Astro Tips: വെറുതെ വിളിച്ച് കഷ്ടപ്പെടേണ്ട... ഈ രാശിക്കാര്‍ വൈകിയെ എഴുന്നേല്‍ക്കൂ

2014 ല്‍ റോബിന്‍ ഉത്തപ്പ ഓറഞ്ച് ക്യാപ് ജേതാവാകുന്നത് വരെ സച്ചിന്‍ ആയിരുന്നു ഓറഞ്ച് ക്യാപ് നേടിയ ഏക ഇന്ത്യന്‍ താരം എന്ന് കൂടി അറിയുമ്പോഴാണ് സച്ചിന്റെ നേട്ടം സവിശേഷമാകുന്നത്. 2011 ലെ സീസണിലും സച്ചിന്‍ ബാറ്റിംഗില്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരുന്നത്. ടി 20 യിലെ സച്ചിന്റെ ഏക സെഞ്ച്വറിയും ഈ സീസണില്‍ ആണ് പിറന്നത്. കൊച്ചി ടസ്‌കേഴ്‌സിന് എതിരെ ആയിരുന്നു സച്ചിന്റെ സെഞ്ച്വറി പ്രകടനം,

16 മത്സരങ്ങളില്‍ നിന്ന് 42.53 ശരാശരിയിലും 113.31 സ്ട്രൈക്ക് റേറ്റിലും 553 റണ്‍സാണ് സച്ചിന്‍ ആ സീസണില്‍ നേടിയത്. ആ സീസണിലും പ്ലേ ഓഫ് കടക്കാന്‍ മുംബൈ ഇന്ത്യന്‍സിന് സാധിച്ചിരുന്നു. 2012 ല്‍ 13 മത്സരങ്ങളില്‍ നിന്ന് 324 റണ്‍സ് നേടിയ സച്ചിന്‍ തന്റെ ക്യാപ്റ്റന്‍ സ്ഥാനം ഹര്‍ഭജന്‍ സിംഗിന് കൈമാറി. 2013 ലെ ഐപിഎല്‍ സീസണില്‍ 287 റണ്‍സേ നേടാനായുള്ളുവെങ്കിലും ഐപിഎല്‍ കിരീടം നേടിയാണ് സച്ചിന്‍ വിരമിച്ചത്.

ഐപിഎല്ലില്‍ 78 മത്സരങ്ങളില്‍ നിന്ന് 2334 റണ്‍സ് ആണ് സച്ചിന്‍ നേടിയത്. ഐപിഎല്‍ ഉദ്ഘാടന സീസണില്‍ ഐക്കണ്‍ പ്ലെയര്‍ പദവി ലഭിച്ചതിനാല്‍ തന്നെ അദ്ദേഹത്തിന്റെ അടിസ്ഥാന വില 1.121 മില്യണ്‍ യുഎസ് ഡോളറായിരുന്നു. മാര്‍ക്യൂ താരമായതിനാല്‍ ടീമിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കളിക്കാരനേക്കാള്‍ 15% കൂടുതല്‍ തുക സച്ചിന് ലഭിച്ചു. 2011 ലെ ലേലത്തില്‍ സച്ചിനെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയത് 1.8 മില്യണ്‍ യുഎസ് ഡോളറിനായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+