IPL 2023: ത്രില്ലര്‍ മാച്ചില്‍ ഉദിച്ചുയര്‍ന്ന് സണ്‍റൈസേഴ്‌സ്; അവസാന പന്തില്‍ ജയം
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് എതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ത്രസിപ്പിക്കുന്ന ജയം. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മറികടക്കുകയായിരുന്നു. അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ സിക്‌സ് അടിച്ച് അബ്ദുള്‍ സമദ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മിന്നും ജയം സമ്മാനിക്കുകയായിരുന്നു.
സന്ദീപ് ശര്‍മയെറിഞ്ഞ അവസാന ഓവറില്‍ ഹൈദരാബാദിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 17 റണ്‍സായിരുന്നു. സമദ് ആദ്യ പന്തില്‍ ഡബിളും രണ്ടാം പന്തില്‍ സിക്‌സും നേടി. എന്നാല്‍ അടുത്ത മൂന്നു പന്തില്‍ നാല് റണ്‍സ് മാത്രം വഴങ്ങിയ സന്ദീപ് തിരിച്ചുവന്നു. എന്നാല്‍ നിര്‍ണായകമായ അവസാന പന്തില്‍ സന്ദീപ് നോബോള്‍ വഴങ്ങി. ഇത്് രാജസ്ഥാന് തിരിച്ചടിയായി. ഈ പന്തില്‍ സമദ് ഔട്ടായതായിരുന്നു. വീണ്ടും ജീവന്‍ ലഭിച്ച സമദ് ഫ്രീ ഹിറ്റില്‍ നേടിയ സിക്‌സറോടെ ടീമിന് വിജയം സമ്മാനിച്ചു.

രാജസ്ഥാന്‍ ഉയര്‍ത്തിയ കൂറ്റന്‍ ലക്ഷ്യത്തിലേക്ക് പരിഭ്രമമേതുമില്ലാതെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റ്‌സ്മാന്‍മാര്‍ല കൡച്ചത്. അന്‍മോല്‍പ്രീത് സിംഗ് (33), അഭിഷേഖ് ശര്‍മ്മ (55), രാഹുല്‍ ത്രിപാഠി (47), ഹെന്റിച്ച് ക്ലാസന്‍ (26), ഗ്ലെന്‍ ഫിലിപ്‌സ് (25) എന്നിവര്‍ സണ്‍റൈസേഴ്‌സ് വിജയത്തില്‍ പങ്കാളിയായി. രാജസ്ഥാന്‍ റോയല്‍സിനായി യുസ്വേന്ദ്ര ചാഹല്‍ നാല് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും മറ്റുള്ളവര്‍ക്ക് പിന്തുണ നല്‍കാനായില്ല.
സന്ദീപ് ശര്‍മ്മ നാലോവറില്‍ 48 റണ്‍സും കുല്‍ദിപ് യാദവ് നാലോവറില്‍ 50 റണ്‍സും വിട്ടുകൊടുത്തു. അശ്വിന്‍ നാലോവറില്‍ 35 റണ്‍സും മുരുഗന്‍ അശ്വിന്‍ മൂന്നോവറില്‍ 42 റണ്‍സും വിട്ടുകൊടുത്തു. ജയത്തോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒമ്പതാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 111 കളിയില്‍ 10 പോയന്റുള്ള രാജസ്ഥാന്‍ റോയല്‍സ് നാലാം സ്ഥാനത്ത് തുടര്‍ന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ആണ് 214 റണ്‍സ് എടുത്തത്.
ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന് ജോസ് ബട്‌ലറിന്റേയും സഞ്ജു സാംസണിന്റേയും അര്‍ധ സെഞ്ച്വറിയാണ് രാജസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. രണ്ടാം വിക്കറ്റില്‍ ഇരുവരും 138 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. യശ്വസി ജയ്‌സ്വാളും ജോസ് ബട്‌ലറും മികച്ച തുടക്കമാണ് രാജസ്ഥാന് സമ്മാനിച്ചത്.
ഒന്നാം വിക്കറ്റില്‍ ഇരുവരും 54 റണ്‍സെടുത്തു. 35 റണ്‍സെടുത്ത ജയ്‌സ്വാളിനെ ജാന്‍സെണ്‍ പുറത്താക്കി. പിന്നീട് ക്രീസിലെത്തിയ സഞ്ജു സാംസണ്‍, ജോസ് ബട്‌ലറിന് മികച്ച പിന്തുണ നല്‍കി. ബട്‌ലര്‍ 95 റണ്‍സെടുത്ത് പുറത്തായി. സഞ്ജു സാംസണ്‍ 66 റണ്‍സുമായി പുറത്താകാതെ നിന്നു.












Click it and Unblock the Notifications