Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂര്യകുമാറിന്റെ വാംഖഡെ ഷോയ്ക്ക് മറുപടിയില്ല, മിന്നിയത് റാഷിദ് മാത്രം, മുംബൈക്ക് 27 റണ്‍സ് ജയം

മുംബൈ: ഐപിഎല്ലിലെ ഇന്നത്തെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് തോല്‍വി. വാംഖഡെയില്‍ 219 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന്റെ പോരാട്ടം 191 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 27 റണ്‍സിനാണ് മുംബൈ വിജയിച്ചത്. ബാറ്റിംഗ് തകര്‍ച്ചയായിരുന്നു ചേസിംഗില്‍ ഗുജറാത്ത് നേരിട്ടത്.

രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ(2)യെ ടീമിന് നഷ്ടമായി. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ(4)യും മത്സരത്തില്‍ നിരാശപ്പെടുത്തി. ശുഭ്മാന്‍ ഗില്‍(6) വമ്പന്‍ ഇന്നിംഗ്‌സ് കളിക്കുമെന്ന് തോന്നിയെങ്കിലും നിരാശയായിരുന്നു ഫലം. മൂന്നിന് 26 എന്ന നിലയിലായിരുന്നു ടീം. വിജയ് ശങ്കര്‍(14 പന്തില്‍ 29) വെടിക്കെട്ടിന് ശ്രമിച്ചെങ്കിലും വലിയൊരു സ്‌കോറിലേക്ക് പോയില്ല. ആറ് ബൗണ്ടറിയായിരുന്നു താരം അടിച്ചത്.

suryakumar yadav rashid khan

ഡേവിഡ് മില്ലര്‍(41) ഒരിക്കല്‍ കൂടി തിളങ്ങിയപ്പോള്‍ അഭിനവ് മനോഹര്‍(2) രാഹുല്‍ തേവാത്തിയ(14) എന്നിവരൊന്നും അവസരത്തിനൊത്ത് ഉയര്‍ന്നില്ല. മില്ലറുടെ ഇന്നിംഗ്‌സില്‍ നാല് ഫോറും രണ്ട് സിക്‌സറുമുണ്ടായിരുന്നു. എന്നാല്‍ വാലറ്റത്ത് റാഷിദ് ഖാന്റെ മിന്നലടികളാണ് വാംഖഡെയില്‍ ഇന്ന് ചേസിംഗില്‍ മനംകവര്‍ന്നത്.

32 പന്തില്‍ 79 റണ്‍സടിച്ച് താരം പുറത്താവാതെ നിന്നു. പത്ത് സിക്‌സറുകളാണ് താരം പറത്തിയത്. മൂന്ന് ബൗണ്ടറിയും ആ ബാറ്റില്‍ നിന്ന് പിറന്നു. 150 കടക്കും മുമ്പേ പുറത്താവുമെന്ന് കരുതിയ ഗുജറാത്ത് ഇന്നിംഗ്‌സിനെ ഒരുപാട് മുന്നോട്ട് കൊണ്ടുപോയതും, തോല്‍വിയും ആഘാതം ചെറുതാക്കിയതും റാഷിദ് ഖാനാണ്. നേരത്തെ ബൗളിംഗിലും താരം തിളങ്ങിയിരുന്നു. മികച്ച ഓള്‍റൗണ്ട് പെര്‍ഫോമന്‍സാണ് താരം കാഴ്ച്ചവെച്ചത്.

നേരത്തെ സൂര്യകുമാര്‍ യാദവ് ഒരിക്കല്‍ കൂടി വിസ്‌ഫോടനമായ മത്സരത്തില്‍ അസാധ്യമായ സ്‌കോര്‍ മുംബൈ അടിച്ചെടുക്കുകയായിരുന്നു. ടോസ് നേടിയ ഗുജറാത്ത് നേരത്തെ മുംബൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഗംഭീര പവര്‍പ്ലേയായിരുന്നു ഇത്തവണ മുംബൈക്ക് ലഭിച്ചത്.

രോഹിത് ശര്‍മ(29) ഇഷാന്‍ കിഷന്‍(31) ചേര്‍ന്ന് 61 റണ്‍സാണ് അടിച്ചെടുത്തത്. രോഹിത് 18 പന്തിലാണ് 29 റണ്‍സടിച്ചത്. രണ്ട് സിക്‌സറും മൂന്ന് ബൗണ്ടറിയും താരം അടിച്ചു. അതേസമയം ഇഷാന്‍ കിഷന്‍ നാല് ബൗണ്ടറിയും ഒരു സിക്‌സറും പറത്തി. ഇരുവരും പുറത്തായ ശേഷമായിരുന്നു സൂര്യയുടെ സെഞ്ച്വറി പിറന്നത്.

കളിയുടെ മൊത്തം നിയന്ത്രണം പിന്നീട് സൂര്യകുമാര്‍ ഏറ്റെടുക്കുന്നതാണ് കണ്ടത്. ഒരുവശത്ത് റാഷിദ് ഖാന്‍ തീപ്പാറുന്ന ബൗളിംഗുമായി മുംബൈയെ വിറപ്പിക്കുമ്പോഴായിരുന്നു സൂര്യകുമാറിന്റെ വെടിക്കെട്ട് ഇന്നിംഗ്‌സ്. സമര്‍ത്ഥമായിട്ടാണ് താരം റാഷിദ് ഖാനെ നേരിട്ടത്. സ്വീപ്പ് ഷോട്ടുകളിലൂടെയാണ് ബൗണ്ടറി കണ്ടെത്തിയത്. പതിനൊന്ന് ബൗണ്ടറിയും ആറ് സിക്‌സറുകളും സൂര്യയുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. 49 പന്തുകളിലാണ് താരം സെഞ്ച്വറി തികച്ചത്.

ഇന്നിംഗ്‌സിന്റെ അവസാന പന്തില്‍ സിക്‌സറടിച്ചായിരുന്നു താരം സെഞ്ച്വറി തികച്ചത്. മലയാളി താരം വിഷ്ണു വിനോദ്(30) മത്സരത്തില്‍ തിളങ്ങി. ഇരുപത് പന്ത് നേരിട്ട വിഷ്ണു രണ്ട് വീതം സിക്‌സറും ബൗണ്ടറിയുമടിച്ചു. ഈ കൂട്ടുകെട്ടാണ് മുംബൈയെ മത്സരത്തില്‍ വലിയ സ്‌കോറിലേക്ക് നയിച്ചത്. ഗുജറാത്ത് നിരയില്‍ നാലോവറില്‍ 30 റണ്‍സ് മാത്രം വഴങ്ങി റാഷിദ് ഖാന്‍ നാല് വിക്കറ്റ് വീഴ്ത്തി. മോഹിത് ശര്‍മയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+