പരിശീലനത്തിനിറങ്ങാതെ ആര്‍സിബി, മത്സരം ആശങ്കയില്‍, റിസ്കെടുക്കില്ലെന്ന് ടീം.. 'കോലിയുടെ സുരക്ഷ മുഖ്യം'
അഹമ്മദാബാദ്: രാജസ്ഥാന് റോയല്‍സിനെതിരായ എലിമിനേറ്റര്‍ മത്സരത്തിന് മുന്നോടിയായുള്ള പരിശീലന സെഷന് ഇറങ്ങാനാകാതെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. സുരക്ഷാ പ്രശ്നങ്ങള്‍ കാരണം ഫ്രാഞ്ചൈസിക്ക് മത്സരം ആരംഭിക്കുന്നതിന് മുമ്പ് അവരുടെ ഏക പരിശീലന സെഷന് റദ്ദാക്കേണ്ടിവന്നതായാണ് റിപ്പോര്‍ട്ട്. സൂപ്പര്‍താരം വിരാട് കോലിയുടെ സുരക്ഷയെച്ചൊല്ലിയുണ്ടായ ആശങ്കയാണ് പരിശീലന സെഷന് ഉപേക്ഷിക്കാന്‍ ആര്‍സിബിയെ പ്രേരിപ്പിച്ചത്.
ബുധനാഴ്ചത്തെ എലിമിനേറ്ററിന് മുമ്പ് ചൊവ്വാഴ്ച അഹമ്മദാബാദിലെ ഗുജറാത്ത് കോളേജ് ഗ്രൗണ്ടില്‍ ആര്‍സിബി പരിശീലനം നടത്തേണ്ടതായിരുന്നു, പക്ഷേ ഇതുമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് എലിമിനേറ്റര്‍ മത്സരത്തിന്റെ തലേന്ന് ഫ്രാഞ്ചൈസി ഒരു വാര്‍ത്താസമ്മേളനം പോലും നടത്തിയില്ല. അസാധാരണമായ സംഭവവികാസമാണ് ഇതില്‍ നിന്ന് പിന്തിരിയാന് ടീമിനെ പ്രേരിപ്പിച്ചതെന്ന് ആനന്ദബസാര്‍ പത്രിക പറയുന്നു.

പരിശീലന സെഷനും വാര്‍ത്താസമ്മേളനവും റദ്ദാക്കിയതിന് പിന്നിലെ പ്രാഥമിക കാരണം വിരാടിന്റെ സുരക്ഷയാണെന്ന് ഗുജറാത്ത് പൊലീസ് സൂചന നല്കി. അഹമ്മദാബാദില്‍ നിന്ന് നാല് പേരെ ഐഎസ് തീവ്രവാദികള്‍ എന്ന് സംശയിച്ച് പൊലീസ് അറസ്റ്റ് ചെയ്തതായുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. ബെംഗളൂരു, രാജസ്ഥാന് ടീമുകളെ സ്ഥിഗതികള്‍ പൊലീസ് അറിയിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് ഒരു ടീം പൊലീസ് അറിയിപ്പിന് അനുസൃതമായി പ്രവര്‍ത്തിക്കുകയും അന്നത്തെ എല്ലാ പദ്ധതികളും റദ്ദാക്കുകയും മറ്റേ ടീം നിശ്ചയിച്ച ഷെഡ്യൂളുമായി മുന്നോട്ട് പോകുകയും ചെയ്തു. 'അഹമ്മദാബാദില്‍ എത്തിയതിന് ശേഷമാണ് വിരാട് കോലി അറസ്റ്റിനെക്കുറിച്ച് അറിഞ്ഞത്. അദ്ദേഹം രാജ്യത്തിന്റെ സ്വത്താണ്. അദ്ദേഹത്തിന്റെ സുരക്ഷയാണ് ഞങ്ങളുടെ ഏറ്റവും മുന്‍ഗണന,' പൊലീസ് ഓഫീസര്‍ വിജയ് സിംഹ ജ്വാല പറഞ്ഞു.
ആര്‍സിബിക്ക് ഒരു റിസ്ക് എടുക്കാന്‍ താല്‍പ്പര്യമില്ലായിരുന്നു. പരിശീലന സെഷനൊന്നും ഉണ്ടാകില്ലെന്ന് അവര്‍ ഞങ്ങളെ അറിയിച്ചു. സംഭവത്തെക്കുറിച്ച് രാജസ്ഥാന് റോയല്‍സിനെയും അറിയിച്ചിരുന്നു. പക്ഷേ അവരുടെ പരിശീലനവുമായി മുന്നോട്ട് പോകുന്നതില്‍ അവര്‍ക്ക് പ്രശ്നങ്ങളൊന്നുമില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആര്‍സിബിയുടെ ടീം ഹോട്ടലിന് പുറത്ത് സുരക്ഷാ ക്രമീകരണങ്ങളും പൊലീസ് ശക്തമാക്കി.
ഐപിഎല്‍ അംഗീകൃത അംഗങ്ങള്‍ക്ക് പോലും ടീം ഹോട്ടലില്‍ പ്രവേശിക്കാന്‍ അനുവാദമില്ലെന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാന് റോയല്‍സിന് പരിശീലന ഗ്രൗണ്ടിലെത്താന്‍ ഒരു 'ഗ്രീന്‍ കോറിഡോര്‍' സൃഷ്ടിച്ചവെന്നും പറയപ്പെടുന്നു. ആര് അശ്വിന്, യുസ്വേന്ദ്ര ചാഹല്‍, റിയാന്‍ പരാഗ് എന്നിവരെപ്പോലുള്ളവര്‍ ഹോട്ടലില്‍ താമസിക്കാനും പരിശീലന സെഷന് ഒഴിവാക്കാനും തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. ക്യാപ്റ്റന്‍ സഞ്ജു സാംസണ് വൈകിയാണ് ഗ്രൗണ്ടിലെത്തിയത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications