'ടാ മക്കളെ.. എട്ടോവര്‍ ലോക്കാക്കിയിട്ടുണ്ട്..' ബുംറ-ബോള്‍ട്ട് സഖ്യം വീണ്ടും, ആരാധകര്‍ ആവേശത്തില്‍
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ കഴിഞ്ഞ കുറച്ച് സീസണുകളിലായി മോശം ഫോമിലാണ്. വരാനിരിക്കുന്ന സീസണിലേക്ക് സന്തുലിതമായ ടീമിനെയാണ് മുംബൈ ഉറ്റുനോക്കുന്നത്. രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹര്‍ദിക് പാണ്ഡ്യ എന്നീ താരങ്ങളെ മുംബൈ ഇത്തവണ നിലനിര്‍ത്തിയിട്ടുണ്ട്.
ലേലത്തില്‍ ഇന്നലെ കരുതലോടെയാണ് മുംബെ താരങ്ങളെ തിരഞ്ഞെടുത്തത്. ഇതില്‍ തന്നെ കൈയടി അര്‍ഹിക്കുന്നതാണ് കിവീസ് താരം ട്രെന്റ് ബോള്‍ട്ടിനെ മുംബൈ ടീമില്‍ എത്തിച്ചത്. മുംബൈ താരമായിരുന്നെങ്കിലും ബോള്‍ട്ട് കഴിഞ്ഞ രണ്ട് സീസണിലും രാജസ്ഥാനൊപ്പമായിരുന്നു. ബോള്‍ട്ടിന്റെ അഭാവം മുംബൈയെ കാര്യമായി ബാധിച്ചിരുന്നു. പലപ്പോഴും മുംബൈ ഇന്ത്യന്‍സ് ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിനെ ബുംറ ഒറ്റയ്ക്കാണ് തോളിലേറ്റിയത്.

എന്നാല്‍ ബോള്‍ട്ട് ഉണ്ടായിരുന്നപ്പോള്‍ പവര്‍പ്ലേ ഓവറുകളിലും ഡെത്ത് ഓവറുകളിലും ഇരുവരും എതിര്‍ ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിച്ചിരുന്നു. ടി 20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ പേസ് സഖ്യം എന്ന വിശേഷണം ഇരുവര്‍ക്കും നേടാനും ഇതുവഴി കഴിഞ്ഞിരുന്നു. ബോള്‍ട്ടിനെ തിരികെ എത്തിച്ചതോടെ മുംബൈ ആരാധകരെല്ലാം വലിയ ആവേശത്തിലും ഉത്സാഹത്തിലും ആണ്.
സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഇത് വലിയ ആഘോഷമാക്കുകയും ചെയ്യുന്നുണ്ട്. ബോള്‍ട്ടിന്റേയും ബുംറയുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. മുംബൈയുടെ ബൗളിംഗ് ഇന്നിംഗ്‌സിലെ എട്ട് ഓവര്‍ ലോക്ക് ആയിട്ടുണ്ട് എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. വളരെ തന്ത്രപരമായിട്ടായിരുന്നു ട്രെന്റ് ബോള്‍ട്ടിലേക്ക് മുംബൈ ഇന്ത്യന്‍സ് എത്തിചേര്‍ന്നത്.
ബോള്‍ട്ടിന്റെ നിലവിലെ ഫോമും മുന്‍കാല പ്രകടനങ്ങളും കണക്കിലെടുത്ത് ന്യായമായ വിലയാണ് മുംബൈ ബോള്‍ട്ടിന് മേല്‍ വെച്ചതും. ബുംറയ്ക്കായി ഒരു പങ്കാളിയെ കണ്ടെത്തുക എന്നതായിരുന്നു പ്രധാന ലക്ഷ്യം എന്ന് മുംബൈ പരിശീലകന്‍ മഹേല വര്‍ധനെ ലേലത്തിന് ശേഷം സമ്മതിക്കുകയും ചെയ്തു. മുംബൈ ടീമിനെ കുറിച്ച് നന്നായി അറിയാം എന്നതും ബോള്‍ട്ടിലേക്കെത്താന്‍ കാരണമായി എന്നും അദ്ദേഹം പറഞ്ഞു.
12.5 കോടി രൂപയ്ക്കാണ് ബോള്‍ട്ടിനെ മുംബൈ ടീമിലെത്തിച്ചത്. ബോള്‍ട്ട് വന്നതോടെ ബൗളിംഗിനെ ശക്തിപ്പെടുത്തുക മാത്രമല്ല വരാനിരിക്കുന്ന സീസണിലേക്കുള്ള മുംബൈയുടെ ഉദ്ദേശ്യത്തെക്കുറിച്ച് എതിരാളികള്‍ക്ക് ഒരു മുന്നറിയിപ്പും നല്‍കുന്നു. ബോള്‍ട്ടും ബുംറയും മുംബൈയുടെ പ്രതിരോധത്തിന്റെ ആണിക്കല്ലായി മാറും. മാത്രമല്ല ഇത് അവരുടെ ബാറ്റിംഗ് ഓര്‍ഡറില്‍ പരീക്ഷണം നടത്താനുള്ള സൗകര്യവും നല്‍കുന്നു.
ലേലത്തിന്റെ രണ്ടാം ദിനമായ ഇന്ന് എല്ലാ കണ്ണുകളും മുംബൈ ഇന്ത്യന്‍സിന്റെ തുടര്‍ നീക്കങ്ങളിലായിരിക്കും. വിവിധ സാഹചര്യങ്ങളോടും എതിരാളികളോടും പൊരുത്തപ്പെടാന്‍ കഴിവുള്ള മികച്ച ടീമിനെ സൃഷ്ടിക്കുന്നതിലേക്കാണ് മാനേജ്‌മെന്റ് ശ്രദ്ധയൂന്നുന്നത് എന്ന് വ്യക്തം.












Click it and Unblock the Notifications