വിരാട് കോലിയെ കോലിയെ ചിത്രീകരിച്ച പെയിന്റിങ്ങിനു ലഭിച്ച വില..?

Subscribe to Oneindia Malayalam

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയെ ചിത്രീകരിച്ച പെയിന്റിങ്ങിനു ലഭിച്ചത് മോഹവില. കോലിയുടെ ഐപിഎല്‍ വിജയം ചിത്രീകരിക്കുന്ന പെയിന്റിങ്ങിന് ലഭിച്ചത് 23 കോടി 78 ലക്ഷം രൂപയാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുക എന്ന ഉദ്ദേശ്യത്തോടെ വിരാട് കോലി ഫൗണ്ടേഷനാണ് ലേലം നടത്തിയത്. സംഘടന നടത്തിയ വിരുന്നിനിടെയായിരുന്നു ലേലം.

കലാരംഗത്ത് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള ബ്രിട്ടീഷ് കലാകാരിയായ സാഷ ജാഫ്രി ആണ് ചിത്രം വരച്ചത്. കോലിയുടെ കയ്യൊപ്പും ചിത്രത്തില്‍ പതിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ വ്യവസായി പൂനം ഗുപ്തയാണ് പെയിന്റിങ് സ്വന്തമാക്കിയത്. സ്‌കോട്ട്‌ലന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പിജി പേപ്പേഴ്‌സ് കമ്പനിയുടെ സിഇഒ ആണ് പൂനം ഗുപ്ത. ഉത്തരവാദിത്വമുള്ളവരും കളിക്കളത്തിനകത്തും പുറത്തും വ്യത്യസ്തത കാത്തു സൂക്ഷിക്കുന്നവരുമാണ് പുതുതലമുറയിലെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെന്ന് പൂനം ഗുപ്ത പറഞ്ഞു.

virat-kohli

നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള ചിത്രകാരിയാണ് സാഷ ജഫ്രി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഡേവിഡ് ബെക്കാം, എംഎസ് ധോണി, യുവരാജ് സിങ് തുടങ്ങിയവരുടെ പെയിന്റുകളും ഇത്തരത്തില്‍ സാഷ വരച്ചിട്ടുണ്ട്.

English summary
Virat Kohli painting goes for impressive 23.7 crore rupees in charity auction
Please Wait while comments are loading...