ലോകകപ്പ് ജേതാവ് സൗദി ക്ലബില്‍, ക്രിസ്റ്റ്യാനോയ്ക്കും ബെന്‍സേമയ്ക്കും പിന്നാലെ, നേട്ടം ഇങ്ങനെ
റിയാദ്: ഫുട്ബോള്‍ ട്രാന്‍സ്ഫറില്‍ വീണ്ടും ഞെട്ടിച്ച് സൗദി അറേബ്യ. ഫ്രാന്‍സിന്റെ ലോകകപ്പ് ജേതാവ് എന്‍ഗോളോ കാന്റെയാണ് സൗദി ക്ലബ്ബിലെത്തിയത്. ചാമ്പ്യന്‍ ടീമായ അല്‍ ഇത്തിഹാദാണ് താരത്തെ സ്വന്തമാക്കിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തിളങ്ങി നില്ക്കുന്ന താരം കൂടിയാണ് കാന്റെ. മൂന്ന് വര്‍ഷത്തെ കരാറിലാണ് താരത്തെ ഇത്തിഹാദ് സ്വന്തമാക്കിയത്.
ചെല്‍സിയില്‍ നിന്നാണ് താരം സൗദി ക്ലബിലെത്തിയത്. ഫീല്‍ഡിലെ മികച്ച റണ്ണിംഗ് പ്ലേയ്ക്ക് പേരുകേട്ട താരമാണ് കാന്റെ. അതാണ് താരത്തെ സ്വന്തമാക്കാന്‍ നിരവധി ക്ലബ്ബുകള്‍ മുന്നോട്ട് വരാന്‍ കാരണം. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, കരീം ബെന്‍സേമ എന്നീ വമ്പന്‍ താരങ്ങളെ സ്വന്തമാക്കിയതിന് പിന്നാലെയാണ് കാന്റെയും സൗദി ലീഗിലെത്തുന്നത്.

അല്‍ ഇത്തിഹാദ് പുതിയ സീസണില്‍ വലിയ നേട്ടങ്ങളാണ് സ്വപ്നം കാണുന്നത്. അതിന് കാന്റെ കരുത്തേക്കും. മധ്യനിരയില്‍ കരുത്തേകാന്‍ താരത്തിന് സാധിക്കും. കാന്റെക്കായി വമ്പന്‍ തുക തന്നെയാണ് സൗദി ക്ലബ് വാഗ്ദാനം ചെയ്തത്. നൂറ് മില്യണില്‍ അധികം വരുന്നതാണ് ഈ ഡീല്‍. ക്ലബില്‍ നിന്ന് മികച്ച പല ഓഫറുകളും താരത്തിനായി നല്‍കിയിട്ടുണ്ട്.
മുന്‍ ടോട്ടനം കോച്ച് ന്യൂനോ എസ്പിരിറ്റോ സാന്റോയാണ് ഇത്തിഹാദിനെ പരിശീലിപ്പിക്കുന്നത്. നേരത്തെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസറിനെ മറികടന്ന് സൗദി ലീഗില്‍ കിരീടം ചൂടാനും ഇത്തിഹാദിന് സാധിച്ചിരുന്നു. കാന്റെയുടെ വരവോടെ ടീം കൂടുതല്‍ ശക്തമാകുമെന്ന് ഉറപ്പാണ്.
2018ലെ ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമിന്റെ ഭാഗമായിരുന്നു കാന്റെ. 2021ല്‍ ചെല്‍സിക്കൊപ്പം യുവേഫ ചാമ്പ്യന്‍സ് ലീഗും താരം സ്വന്തമാക്കിയിരുന്നു. പ്രീമിയര്‍ ഏറ്റവും മികച്ച പ്രകടനം നടത്തുമ്പോഴാണ് താരത്തെ നേടി പരിക്കെത്തിയത്. കാന്റെ അടുത്തിടെ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊന്നാണ് എന്ന് വരെ പ്രശംസ ലഭിച്ചിരുന്നു.
ചെല്‍സിക്ക് വേണ്ടി മാത്രമല്ല, ലെസ്റ്ററിന് വേണ്ടി താരം പ്രീമിയര്‍ ലീഗില്‍ കിരീടം നേടിയിരുന്നു.. എന്നാല്‍ കഴിഞ്ഞ സീസണിലായി താരം പരിക്കിന്റെ പിടിയിലാണ്. എന്നാല്‍ അതുകൊണ്ടൊന്നും സൗദി ക്ലബ് താരത്തിന്റെ മൂല്യം കുറച്ച് കണ്ടിട്ടില്ല. ഏറ്റവും മികച്ച തുക തന്നെയാണ് കാന്റെക്കായി നല്കാന് ഇത്തിഹാദ് തീരുമാനിച്ചത്.
ലോകോത്തര താരങ്ങളെ സൗദി പ്രൊഫഷണല്‍ ലീഗിലേക്ക് എത്തിക്കാന്‍ പണം നോക്കേണ്ടെന്നാണ് സൗദിയുടെ നിലപാട്. നേരത്തെ ലയണല്‍ മെസ്സിയെയും ക്ലബുകള്‍ നോട്ടമിട്ടിരുന്നു. പക്ഷേ സൗദിയിലേക്ക് ഇല്ലെന്ന് തീരുമാനിക്കുകയായിരുന്നു മെസ്സി. പക്ഷേ സൗദിയുടെ ടൂറിസം വകുപ്പുമായി കോടികളുടെ കരാറുണ്ടാക്കി താരം ക്ഷീണം തീര്‍ത്തിരുന്നു.
സൗദിയുടെ നാഷണലൈസേഷന്‍ പ്രൊജക്ടിന്റെ ഭാഗമാണ് ഫുട്ബോള്‍ ക്ലബുകള്‍. സൗദി പുതിയൊരു വികസന പാതയിലേക്ക് മുന്നേറുമ്പോള്‍, അതില്‍ നിര്‍ണായക സ്ഥാനം ഫുട്ബോള്‍ ക്ലബ്ബുകള്ക്കുണ്ടാവും. നേരത്തെ ഇവയെ സ്വകാര്യവത്കരിക്കാനുള്ള നടപടികളും ആരംഭിച്ചിരുന്നു. സൗദി കിരീടാവകാശിയുടെ വിഷന്‍ 2030 എന്ന പദ്ധതി പ്രകാരം ഫുട്ബോളിനെയും, മറ്റ് കായിക മത്സരങ്ങളെയും പരമാവധി പിന്തുണയ്ക്കാനും തീരുമാനിച്ചിരുന്നു.
-
ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
ഖത്തറിന് മറ്റൊരു വമ്പന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം











Click it and Unblock the Notifications