Get Updates
Get notified of breaking news, exclusive insights, and must-see stories!

"ആക്രമിക്കപ്പെട്ടവൾക്കെതിരെ നിന്നവർ കർമ്മഫലം അനുഭവിക്കുന്നു, ക്രിമിനൽ സ്വഭാവമുള്ള ഒരാളാണ് എല്ലാത്തിനും കാരണം"

അമ്മ സംഘടനയിലെ വിഷയങ്ങളിൽ വീണ്ടും പ്രതികരണവുമായി സംവിധായകൻ ആലപ്പി അഷ്‌റഫ് രംഗത്ത്. അമ്മയിലെ പ്രശ്‌നങ്ങൾക്ക് കാരണം ഒരു നടിയാണെന്നും അവർ ഒരു ക്രിമിനൽ സ്വഭാവക്കാരിയാണെന്നും ആലപ്പി അഷ്‌റഫ് പറയുന്നു. അതുകൊണ്ട് ഒരു വർഷം പോലും തികയാതെ ഭരണസമിതി രാജിവയ്‌ക്കേണ്ടി വന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ

അമ്മ എന്ന താരസംഘടനയെക്കുറിച്ച് പല എപ്പിസോഡുകളും ഞാൻ ചെയ്‌തിരുന്നു. അതിലെല്ലാം ഞാൻ ഒരു കാര്യം അടിവരയിട്ട് പറഞ്ഞിരുന്നു: അക്രമിക്കപ്പെട്ട നടിയൊഴുക്കിയ കണ്ണുനീരിന്റെയും വേദനയുടെയും ആഴത്തെക്കുറിച്ച്. അവളുടെ കണ്ണുനീരിനെ കാണാതെ പോയവർ, അവൾ അനുഭവിച്ച വേദനയെ തള്ളിപ്പറഞ്ഞവർ, അവളെ പരിഹസിച്ചവർ- അവരെല്ലാം ഇന്ന് സമൂഹത്തിന്റെ മുൻപിൽ പരിഹാസ കഥാപാത്രങ്ങളായി നിൽക്കുകയാണ്.

alleppey ashraf

കർമ്മഫലം എന്നൊന്നുണ്ട്; അത് അനുഭവിച്ചു തീർക്കാതെ ആർക്കും ഇവിടെ നിന്ന് കടന്നുപോകാനാവില്ല. ആ പെൺകുട്ടിയെ സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനലുകളിലൂടെയും എന്തിനധികം? താൻ സ്നേഹിച്ച, തനിക്ക് വേണ്ടി നിലകൊള്ളുമെന്ന് കരുതിയിരുന്ന, തനിക്ക് വേണ്ടി സംസാരിക്കുമെന്ന് കരുതിയിരുന്ന സംഘടനയിൽ നിന്ന് പോലും അപമാനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

അവരൊക്കെ ഇന്ന് പലവിധത്തിലുള്ള ചെയ്‌തികൾ മൂലം തലതാഴ്ത്തി നിൽക്കുന്നതും അനുഭവിക്കുന്നതും നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. ഞാൻ അതിൽ വ്യക്തിപരമായി ആരുടെയും പേരെടുത്ത് പറയുന്നില്ല, കാരണം അവർ ഓരോരുത്തരും അനുഭവിക്കുന്നത് പൊതുസമൂഹം കാണുകയല്ലേ. നടി അക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം അമ്മയുടെ നേതൃത്വം 2 പ്രാവശ്യമാണ് രാജിവെച്ചൊഴിഞ്ഞത്. രണ്ടും കാലാവധി പൂർത്തിയാക്കാൻ കഴിയാതെയാണ് രാജിവെച്ചത്.

ഇവിടെ ഇപ്പോഴത്തെ ഭരണസമിതിക്ക് ഒരു വർഷം പോലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. ഒറ്റയടിക്ക് 17 പേരാണ് അപ്രതീക്ഷിതമായി ഉണ്ടായ കുത്തൊഴുക്കിൽ കടപുഴകി വീണത്. പാലക്കാട് എംഎൽഎ പിഷാരടി കൺവീനറായ 9 അംഗ അഡ്‌ഹോക് കമ്മിറ്റിയാണ് താൽക്കാലിക ചുമതല ഏറ്റെടുക്കുന്നത്. ആ കമ്മിറ്റിയിൽ ഉള്ളവർ എല്ലാം തന്നെ മാന്യന്മാരും മര്യാദക്കാരുമാണ്. എന്ത് സംസാരിക്കണം, എങ്ങനെ സംസാരിക്കണം, എവിടെ സംസാരിക്കണം എന്ന് ബോധവും വിവേകവും തിരിച്ചറിവും ഉള്ളവരാണ്.

ഈ കമ്മിറ്റിയിൽ തറകൾ ആരും ഇല്ല എന്നുള്ളതാണ് വലിയൊരു ആശ്വാസം. ഇവരെല്ലാം തന്നെ ബാഹ്യ ഇടപെടലുകൾ ഇല്ലാതെ കാര്യങ്ങൾക്ക് തീരുമാനമെടുക്കാൻ പ്രാപ്‌തിയുള്ളവരുമാണ്. അങ്ങനെ സുതാര്യത ഇല്ലാത്ത അമ്മ സംഘടനയിൽ സുതാര്യത ഉറപ്പുവരുത്തി. അടിച്ചമർത്തലുകൾക്ക് അറുതി വരുത്തി. പറയേണ്ടത് പറയാനും കേൾക്കാനുമുള്ള ഒരു വേദി ഒരുങ്ങി എന്നത് വലിയൊരു ആശ്വാസമാണെന്ന് പലരും പറയുകയുണ്ടായി. ഒരു വർഷം പോലും തികയാതെ ഈ ഭരണസമിതി രാജിവെച്ച് ഒഴിയാനുള്ള കാരണങ്ങളെക്കുറിച്ച് സത്യസന്ധമായി നമുക്കൊന്ന് വിശകലനം ചെയ്യാം.

അമ്മ എന്ന പരിശുദ്ധമായ പാലിൽ ഒരു തുള്ളി വിഷം വീണതാണ് ഇതിനെല്ലാം കാരണം. വേണ്ടിടത്തും വേണ്ടാത്തയിടത്തും കയറി യാതൊരു വിവരവുമില്ലാതെ വാചകക്കസർത്ത് നടത്തുന്ന കഴുത്തിൽ മുഴുവൻ നാവുള്ള നടി എന്ന് സ്വയം അവകാശപ്പെടുന്ന ഒരു സ്ത്രീ സംഘടനയിൽ കടന്നുകൂടിയതാണ് ഈ ഭരണസമിതിയുടെ സർവ്വനാശത്തിന് വഴിവെച്ചത്. ഒരു നടി എന്ന് വിശേഷിപ്പിക്കത്തക്ക രീതിയിൽ മലയാള സിനിമയിൽ യാതൊരു അടയാളപ്പെടുത്തലുകളും അവർ നടത്തിയിട്ടില്ല.

വർഷങ്ങളായി സിനിമയിലൊന്നും മുഖം കാണിക്കാൻ കൂടി കഴിഞ്ഞിട്ടില്ല. ഏതെങ്കിലും സംവിധായകനെ വിളിച്ച് സിനിമയിലൊന്നും മുഖം കാണിക്കാൻ അവസരം കൊടുത്താൽ ആ സംവിധായകനെ പിന്നെ അവരുടെ ശത്രുവായി കാണും. ഇനി ഏതെങ്കിലും ഒരു പ്രോഗ്രാമിന് വിളിച്ചാൽ ആ പ്രോഗ്രാം സംഘടിപ്പിച്ച ആളും അവരുടെ ശത്രുവായി മാറും. പിന്നീട് അവരെക്കുറിച്ചില്ലാ കഥയും പൊല്ലാ കഥയും കെട്ടുകഥകളും ചമച്ച് അയാളെ ഇല്ലാതാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്‌തു വിടും.

ക്ലോസറ്റ് പോലും നാണിച്ചു പോകും അവരുടെ നാവിന് മുൻപിൽ. ഇനി അമ്മയുടെ പ്രസിഡന്റ് ആയിരുന്ന നടി ശ്വേതാ മേനോനെ കുറിച്ച് പറയുകയാണെങ്കിൽ, അവർ മലയാള സിനിമയ്ക്ക് ഒരുപാട് നല്ല കഥാപാത്രങ്ങളെ സംഭാവന ചെയ്‌ത നടിയാണ്. പാലേരി മാണിക്യവും രതിനിർവേദവും മാത്രം മതിയല്ലോ, മലയാള സിനിമയിൽ ഒരു അടയാളപ്പെടുത്താൻ. ഇത് കൂടാതെ എത്രയെത്ര വലിയ ചിത്രങ്ങളുടെ ഭാഗമായി നായികയായും മറ്റ് കഥാപാത്രങ്ങൾക്കും ജീവൻ നൽകിയിട്ടുള്ള കഴിവുറ്റ ഒരു കലാകാരിയാണ് അവർ.

അവരുടെ സംസാരത്തിലും പെരുമാറ്റത്തിലും ഒരു ഡിഗ്നിറ്റി ഉണ്ട്, കുടുംബമഹിമ ഉണ്ട്. അവരുടെ ഭാഗത്തുനിന്നും ഒരു നിലവാരവുമില്ലാത്ത മോശം വാക്കുകൾ നമ്മൾ ആരും കേട്ടിട്ടുമില്ല. ഇവിടെ കഴിവും തന്റേടവും വിദ്യാഭ്യാസവും സ്വന്തം അഭിപ്രായം രേഖപ്പെടുത്താൻ കഴിവുള്ള ശ്വേതയ്ക്ക് സംഭവിച്ചത് കൂടെ കൂടിയ ചില വിഷജന്തുക്കളുടെ അഭിപ്രായം ചെവിക്കൊണ്ടതാകാം. അതുപോലെ തന്നെ അൻസിബയെ കുറിച്ച് പറയുകയാണെങ്കിൽ, ദൃശ്യമെന്ന ഒരൊറ്റ ചിത്രം മാത്രം മതിയല്ലോ അവരെ മലയാള സിനിമയിൽ അടയാളപ്പെടുത്താൻ.

സംസാരത്തിൽ മാന്യതയും പക്വതയും ഉറപ്പുവരുത്തി കാര്യങ്ങൾ പഠിച്ച് സംസാരിക്കുവാനുള്ള അൻസിബയുടെ കഴിവ് ഒന്ന് വേറെ തന്നെയാണ്. പ്രായത്തിൽ കവിഞ്ഞ പക്വതയോടുകൂടിയാണ് അവർ കാര്യങ്ങൾ നോക്കിക്കാണുന്നതും സംസാരിക്കുന്നതും ഇടപെടുന്നതും. അമ്മയിലെ മറ്റൊരു അംഗമായ ഉഷയെ കുറിച്ച് പറയുകയാണെങ്കിൽ, കിരീടത്തിലെയും ചെങ്കോലിലെയും സേതു മാധവന്റെ പ്രിയപ്പെട്ട സഹോദരിയെ അനശ്വരയാക്കിയ ആ കഥാപാത്രത്തെ ആർക്കാണ് മറക്കാൻ കഴിയുക? ഉഷ സിനിമയിലും സീരിയലിലും മറ്റ് പ്രോഗ്രാമിലും ഒക്കെ ലൈവ് ആയി നിൽക്കുന്ന വലിയൊരു കലാകാരി തന്നെയാണ്.

അതുപോലെ തന്നെ സിനിമയിലും സീരിയലിലും ഒക്കെ അവരുടേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരികളാണ് പൊന്നയമ്മ ബാബുവും കാലടി ഓമനയും മായാവിശ്വനാഥും ഒക്കെ. ഇവരെയൊക്കെ കേരളത്തിൽ അറിയപ്പെടുന്നത് നല്ല കഴിവുറ്റ കലാകാരികളായിട്ടാണ്. ഇവരാരും ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുകയോ സംസാരിക്കുകയോ ചെയ്യുന്നവരുമല്ല.

മീനക്കുറുപ്പിനെ കുറിച്ച് പറയുകയാണെങ്കിൽ, മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന നിരവധി അനവധി കഥാപാത്രങ്ങൾക്ക് അവർ ജീവൻ പകർന്നിട്ടുണ്ട്. ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റിൽ തുടങ്ങി മമ്മൂട്ടിയുടെ നായികയായി ശ്രീധരന്റെ ഒന്നാം തിരുമുറിവിലും ദിലീപിന്റെ പഞ്ചാബി ഹൗസിലും ഒക്കെ അഭിനയം മികവ് കൊണ്ട് പേരുകെട്ട വ്യക്തിയാണ് മീനക്കുറുപ്പ്. ഇന്നും അവർ സിനിമയിലും സീരിയലിലും ഒക്കെ സജീവവുമാണ്. തന്നെ പൊതുമധ്യത്തിൽ അപകീർത്തിപ്പെടുത്തി തെറി അഭിഷേകം നടത്തിയവരോട് പോലും ക്ഷമിച്ച് മാപ്പ് നൽകിയ വ്യക്തിയാണ് മീനക്കുറുപ്പ്.

അതിൽ നിന്ന് തന്നെ അവരുടെ സ്വഭാവഗുണവും കുടുംബമഹിമയും മനസ്സിലാക്കാവുന്നതേയുള്ളൂ. തിരിച്ചറിയാവുന്നതേയുള്ളൂ. ഇവരുടെയൊക്കെ കൂടെ നിന്ന് പണി കൊടുത്ത വിഷവിത്തിനെ തിരിച്ചറിയാതെ പോയതാണ് ഇവർക്ക് പറ്റിയ വലിയ പരാജയം. വാക്കുകൾ കൊണ്ട് പാര പണിയുന്നതും ആക്ഷേപിക്കുന്നതും മാത്രമല്ല, അടിസ്ഥാനപരമായി ഒരു ക്രിമിനൽ സ്വഭാവക്കാരി കൂടിയാണ് ഇവർ. പണം തട്ടിപ്പ് കേസ് മാത്രമല്ല, സിനിമയിൽ അധികം ആർക്കും അറിയാത്ത, എന്നാൽ കോടതിയുമായി ബന്ധപ്പെട്ട പല വക്കീലന്മാർക്കും അറിയാവുന്ന കൽക്കട്ടയിൽ വെച്ച് നടന്ന ഒരു വലിയ സംഭവകഥയുണ്ട്.

ആ നീണ്ട കഥ പിന്നീട് ഒരു എപ്പിസോഡും ഞാൻ തെളിവ് സഹിതം നിങ്ങളുമായി പങ്കുവെക്കാം. അതുകൊണ്ട് കൂടിയാണ് നടി എന്ന് അവകാശപ്പെടുന്ന ഈ തള്ള ഒരു ബോൺ ക്രിമിനൽ കൂടിയാണെന്ന് ഞാൻ പറഞ്ഞത്. കാര്യസാധ്യത്തിന് വേണ്ടി എന്ത് ഉടായിപ്പും കാണിക്കുന്ന ഒരു മുതു തള്ളയാണ് ഇവർ. തള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാണ് ഈ അവതാരം. ആറാം തമ്പുരാനിലെ മോഹൻലാലിന്റെ ഡയലോഗ് കടമെടുത്താൽ നടി എന്ന് വിളിച്ച അതേ നാവുകൊണ്ട് തന്നെ ചെറ്റേ എന്ന് വിളിപ്പിക്കുന്നതിൽ മനസ്ഥാപമുണ്ട്.

ഇതിനിടെ അറിയാവുന്ന നാറിയ കളികളെല്ലാം കളിക്കുമെന്നും എനിക്കറിയാം. ഇതൊക്കെ ഇവരുടെ സ്വഭാവ മഹിമ കണ്ടും കേട്ടും പറഞ്ഞുപോയതാണ്. ഇത്രയും വലിയൊരു സംഘടനയെ വിഷവും വർഗീയതയും കള്ളക്കേസിലും ഒക്കെ കുടുക്കി തച്ചുടച്ച് കയ്യിൽ കൊടുത്ത ആ ക്രിമിനൽ ബുദ്ധിയുണ്ടല്ലോ, അതിന്റെ മുന്നിൽ ഒരു ദക്ഷിണ വെച്ച് നമസ്‌കരിച്ചോട്ടെ. എല്ലാ സ്ത്രീകൾക്കും നടിമാർക്കും കണ്ടുപഠിക്കാവുന്നതും അനുകരിക്കാവുന്നതുമായ ഒരു നടിയുണ്ട്. അമ്മ സംഘടനയിൽ. അത് മറ്റാരുമല്ല, നടിയും സംരംഭകയും ഒരു വലിയ സിനിമാ കമ്പനിയുടെ അമരക്കാരിയുമായ ഷീലു എബ്രഹാം ആണ്.

ഇപ്പോൾ രാജിവെച്ച് ഒഴിഞ്ഞ ഭരണസമിതിയിലേക്ക് അവരും നോമിനേഷൻ നൽകിയിരുന്നു. അവസാന നിമിഷം അവർ എങ്ങനെ ഒഴിവായി എന്ന് അവർക്ക് പോലും അറിയില്ല. ഷീലു ഒരു വ്യക്തിയല്ല, ഒരു വലിയ പ്രസ്ഥാനം തന്നെയാണ്. അവർക്ക് നയിക്കാനും ഭരിക്കാനും കഴിവുള്ളവരാണെന്ന് അറിയുന്നതുകൊണ്ടാണ് അവരെ ക്ലാസിക്കൽ ആയിട്ട് ഇതിൽ നിന്നും ഒഴിവാക്കിയത്.

മുൻപ് മാലാപാർവ്വതിയുടെ പല നിലപാടുകളോടും ഞാൻ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സ്ത്രീകൾ തലപ്പത്ത് വരാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും അതിനുവേണ്ടി തന്നെ കൊണ്ടാവുന്നതെല്ലാം ചെയ്‌ത വ്യക്തിയുമാണ് മാലാപാർവ്വതി. എന്നാൽ ഇന്നവർ തെറ്റ് മനസ്സിലാക്കി പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞിരിക്കുകയാണ്. അതിലൂടെ അവരുടെ മനസ്സിന്റെ വലിപ്പം തുറന്നുകാട്ടിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+