Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രൂഡ് ഓയില്‍ വിലയിടിയുന്നു; പെട്രോള്‍ വില യുദ്ധത്തിന് മുമ്പുള്ള നിലവാരത്തിന് മുകളിലെന്ന് റിപ്പോര്‍ട്ട്

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറയുന്നത് ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് വലിയ സാമ്പത്തിക ആശ്വാസമാകുന്നു. ഇന്ധന വിപണനത്തില്‍ നിന്നുള്ള ലാഭവിഹിതം മെച്ചപ്പെടുന്നത് കമ്പനികളുടെ സാമ്പത്തിക ഉണര്‍വിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍.

ഇന്ന് മുതല്‍ ശുക്രദശ ആരംഭിച്ചു... ഈ രാശിക്കാര്‍ക്കിനി വെറുതെയിരുന്നാലും പണം പോക്കറ്റിലെത്തും
ഇന്ന് മുതല്‍ ശുക്രദശ ആരംഭിച്ചു... ഈ രാശിക്കാര്‍ക്കിനി വെറുതെയിരുന്നാലും പണം പോക്കറ്റിലെത്തും

എങ്കിലും, സമീപകാലത്തുണ്ടായ കനത്ത കടബാധ്യതയും കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധന നികുതി സംബന്ധിച്ച അനിശ്ചിതത്വവും കമ്പനികളുടെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് പ്രതിബന്ധം സൃഷ്ടിച്ചേക്കാമെന്ന് വ്യക്തമാക്കുന്നതാണ് പ്രമുഖ ആഗോള സാമ്പത്തിക സേവന ഗ്രൂപ്പായ ജെപി മോര്‍ഗന്റെ ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട്. പശ്ചിമേഷ്യന്‍ മേഖലയില്‍ അടുത്ത കാലത്തുണ്ടായ സംഘര്‍ഷങ്ങള്‍ ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരാന്‍ കാരണമായിരുന്നു.

Petrol Rate

എന്നാല്‍ ഈ യുദ്ധ പശ്ചാത്തലത്തിലും ഇന്ത്യന്‍ വിപണിയിലെ റീട്ടെയില്‍ ഇന്ധന നിരക്കുകള്‍ വലിയ തോതില്‍ വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് കഴിഞ്ഞിരുന്നില്ല. മേയ് മാസത്തില്‍ നാല് തവണയായി 7.60 രൂപ വര്‍ധിപ്പിച്ചതോടെ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ക്ക് രാജ്യത്ത് ചെറിയ രീതിയിലുള്ള ക്രമീകരണം വന്നു. എന്നാല്‍ യഥാര്‍ത്ഥ ചെലവിനെ അപേക്ഷിച്ച് ഇത് തികച്ചും അപൂര്‍ണ്ണമായിരുന്നു.

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്താതിരിക്കാന്‍ എണ്ണക്കമ്പനികള്‍ ഈ കനത്ത നഷ്ടം സ്വയം ഏറ്റെടുക്കുകയാണുണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടായ നിലവിലെ കുറവും ഇതോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി കുറച്ചതും മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികളുടെയും പ്രവര്‍ത്തന ലാഭം വീണ്ടെടുക്കാന്‍ സാഹചര്യം ഒരുക്കിയിട്ടുണ്ട്.

കര്‍ണാടകയില്‍ വീണ്ടും സ്വര്‍ണ 'ഖനി'? ഒപ്പം വന്‍ ധാതു നിക്ഷേപവും, കണ്ടെത്തിയത് ഓസ്ട്രേലിയന്‍ കമ്പനി
കര്‍ണാടകയില്‍ വീണ്ടും സ്വര്‍ണ 'ഖനി'? ഒപ്പം വന്‍ ധാതു നിക്ഷേപവും, കണ്ടെത്തിയത് ഓസ്ട്രേലിയന്‍ കമ്പനി

ഈ കമ്പനികളുടെ പെട്രോള്‍, ഡീസല്‍ വില്‍പനയിലെ സംയുക്ത മാര്‍ജിന്‍ നിലവില്‍ പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് മുന്‍പുള്ളതിനേക്കാള്‍ ഉയര്‍ന്ന നിലയിലാണുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരം ഇളവുകള്‍ കമ്പനികളുടെ സമീപകാല വിപണിയിലെ സാന്നിധ്യം ശക്തമാക്കാന്‍ സഹായിക്കുന്നതാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവ്) വിപണിയില്‍ എണ്ണവിലയിലുണ്ടായ വലിയ കുതിച്ചുചാട്ടവും പിന്നീട് ഉണ്ടായ ഇടിവും കാരണം ഇന്‍വെന്ററി നഷ്ടം നേരിടാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായേക്കും.

ആദ്യ പാദത്തില്‍ ഈ പ്രതിസന്ധി അനുഭവപ്പെടുമെങ്കിലും, രണ്ടാം പാദം മുതല്‍ ഇതില്‍ ഗണ്യമായ മാറ്റം ഉണ്ടാകും. വരും മാസങ്ങളില്‍ പ്രവര്‍ത്തന ലാഭക്ഷമത ഉയര്‍ന്ന തോതില്‍ തുടരാന്‍ ക്രൂഡ് ഓയില്‍ വില അന്താരാഷ്ട്ര വിപണിയില്‍ കുറഞ്ഞുനില്‍ക്കുന്നത് വളരെയധികം സഹായിക്കും. അസംസ്‌കൃത എണ്ണവില ബാരലിന് 80 ഡോളറില്‍ താഴെയായി തുടരുകയും റിഫൈനിംഗ് മാര്‍ജിനുകള്‍ ശക്തമായ നിലയില്‍ നിലനില്‍ക്കുകയും ചെയ്താല്‍ ഒഎംസികള്‍ക്ക് മികച്ച വരുമാന നേട്ടം കൈവരിക്കാന്‍ സാധിക്കും.

ഒറ്റയടിക്ക് കുറഞ്ഞത് 6500 രൂപ! സമീപകാലത്തെ ഏറ്റവും വലിയ ഇടിവില്‍ വെള്ളി, വില കുറയുന്നു
ഒറ്റയടിക്ക് കുറഞ്ഞത് 6500 രൂപ! സമീപകാലത്തെ ഏറ്റവും വലിയ ഇടിവില്‍ വെള്ളി, വില കുറയുന്നു

ഒപ്പം എല്‍പിജി അഥവാ പാചകവാതകം വിതരണം ചെയ്യുന്നതിലൂടെ നിലവില്‍ ഈ കമ്പനികള്‍ അനുഭവിക്കുന്ന കനത്ത സാമ്പത്തിക നഷ്ടത്തിന്റെ തോത് വലിയ രീതിയില്‍ കുറയ്ക്കാനും വരും ദിവസങ്ങളിലെ വിലക്കുറവ് സഹായിക്കും. വിപണിയില്‍ എണ്ണവില ക്രമാനുഗതമായി കുറയുന്നതോടെ എല്‍പിജി മേഖലയിലെ സാമ്പത്തിക നഷ്ടവും നിയന്ത്രണവിധേയമാകും.

പൊതുമേഖലാ എണ്ണ വിതരണ കമ്പനികളായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ , ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവയില്‍ ആദ്യത്തെ രണ്ട് കമ്പനികളായ ബിപിസിഎല്ലിനും ഐഒസിയിലുമാണ് ഈ അനുകൂല സാഹചര്യത്തില്‍ ഏറ്റവും വലിയ നേട്ടമുണ്ടാകാന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

എണ്ണവില ഇനിയും താഴേക്ക് പോവുകയാണെങ്കില്‍ വിപണിയില്‍ ഇവരുടെ വിഹിതവും വരുമാനവും വലിയ രീതിയില്‍ വര്‍ധിക്കും. എച്ച്പിസിഎല്ലിന്റെ കമ്പൈന്‍ഡ് മാര്‍ജിനും ഇപ്പോള്‍ പഴയ നിലയിലേക്ക് കയറിയിട്ടുണ്ട്. ഇന്ത്യയില്‍ ഇന്ധന വിപണന മേഖലയിലെ ലാഭം വലിയ തോതില്‍ വീണ്ടെടുക്കാന്‍ സാധിച്ചതിന് പിന്നിലെ പ്രധാന ഘടകം കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി കുറച്ചതാണ്.

മുന്‍പ് ഉണ്ടായ വില വര്‍ധനവിന്റെ ആഘാതം കുറയ്ക്കാന്‍ പെട്രോളിനും ഡീസലിനും എക്‌സൈസ് ഡ്യൂട്ടിയിന്‍മേല്‍ സര്‍ക്കാര്‍ പ്രത്യേക കിഴിവ് അനുവദിച്ചിരുന്നു. ഈ ഒരു തീരുമാനം വഴി ഇന്ധന വിലയുടെ വലിയൊരു വിഹിതം നേരിട്ട് എണ്ണക്കമ്പനികളുടെ പക്കലേക്ക് വരുമാനമായി എത്താന്‍ അവസരമൊരുങ്ങി. എന്നാല്‍ ഇത്തരത്തില്‍ എക്‌സൈസ് ഡ്യൂട്ടി വെട്ടിക്കുറച്ചതിലൂടെ കേന്ദ്ര സര്‍ക്കാരിന് പ്രതിവര്‍ഷം ഏകദേശം 1.8 ലക്ഷം കോടി രൂപയുടെ വലിയ സാമ്പത്തിക വരുമാന നഷ്ടം നേരിടേണ്ടി വന്നിട്ടുണ്ട്.

ഈ ഒരു വലിയ ബാധ്യത രാജ്യത്തിന്റെ പൊതുവായ സാമ്പത്തിക നയങ്ങള്‍ക്കും പദ്ധതികള്‍ക്കും വെല്ലുവിളിയാണ്. അതിനാല്‍ തന്നെ അസംസ്‌കൃത എണ്ണവില അന്താരാഷ്ട്ര വിപണിയില്‍ പഴയ തോതിലേക്ക് തിരിച്ചെത്തി പൂര്‍ണ്ണമായി സ്ഥിരത പ്രാപിക്കുമ്പോള്‍ മുന്‍പ് കുറച്ച എക്‌സൈസ് ഡ്യൂട്ടി നികുതികള്‍ പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+