Get Updates
Get notified of breaking news, exclusive insights, and must-see stories!

7-0 ഓര്‍ത്ത് ഭയമില്ല, എല്ലാ വിജയഗാഥയും ഒരിക്കല്‍ വീഴും, ഇന്ത്യയോട് ബാബറിന് പറയാനുള്ളത് ഇങ്ങനെ

അഹമ്മദാബാദ്: ഇന്ത്യയോട് ഇതുവരെ ഐസിസി ലോകകപ്പില്‍ വിജയിച്ചിട്ടില്ലെന്ന റെക്കോര്‍ഡില്‍ ഒരു കാര്യവുമില്ലെന്ന് പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ഓരോ ലോകകപ്പ് മത്സരവും വ്യത്യസ്തമാണെന്ന് അഹമ്മദാബാദില്‍ മാധ്യമങ്ങളെ കണ്ട് സംസാരിക്കവെ ബാബര്‍ പറഞ്ഞു. ലോകകപ്പില്‍ ഏഴ് മത്സരങ്ങള്‍ ഇതുവരെ ഇന്ത്യയോട് പാകിസ്താന്‍ തോറ്റിട്ടുണ്ട്. എന്നാല്‍ ഒരു കളിയിലും ഇന്ത്യയോട് ജയിച്ചിട്ടുമില്ല.മാധ്യമങ്ങള്‍ ഇക്കാര്യമാണ് ചൂണ്ടിക്കാണിച്ചത്.

മുമ്പ് എന്ത് നടന്നു എന്നതില്‍ കാര്യമില്ല. എന്താണ് വരാനിരിക്കുന്നത് എന്നാണ് നോക്കേണ്ടത്. എത്ര വലിയ റെക്കോര്‍ഡുകള്‍ ആയാലും വിജയത്തേരോട്ടമായാലും അതൊക്കെ ഒരു നാള്‍ അവസാനിക്കുമെന്നും ബാബര്‍ പറഞ്ഞു. ഇന്ത്യക്കുള്ള മുന്നറിയിപ്പ് കൂടിയാണിത്. പാകിസ്താന്‍ ടീം ഏറ്റവും മികച്ച പോരാട്ടം തന്നെ ഇന്ത്യക്കെതിരെ നടത്തും. പാകിസ്താന്റെ ആദ്യ രണ്ട് മത്സരങ്ങളിലും ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്. ടീമെന്ന നിലയില്‍ മികച്ച് നിന്നു. വരുന്ന മത്സരങ്ങളിലും ഇത് തന്നെയാണ് പിന്തുടരുകയെന്നും ബാബര്‍ വ്യക്തമാക്കി.

babar-azam

ഒരിക്കലെങ്കിലും ജയിക്കാന്‍ കുടുംബത്തില്‍ നിന്ന് സമ്മര്‍ദമുണ്ടോ എന്നായിരുന്നു ബാബര്‍ നേരിട്ട മറ്റൊരു ചോദ്യം. ടീമിലെ ആര്‍ക്കെങ്കിലും അത്തരത്തിലുള്ള സമ്മര്‍ദമുണ്ടോ എന്ന് എനിക്ക് അറിയില്ല. പക്ഷേ പാകിസ്താന്‍ ടീമിലുള്ളവര്‍ക്കെല്ലാം വരുന്ന കോളുകള്‍ ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ ലഭിക്കുമോ എന്ന് ചോദിച്ച് കൊണ്ടുള്ളതാണെന്നും ബാബര്‍ മറുപടി നല്‍കി.

ഇന്ത്യ-പാകിസ്താന്‍ മത്സരം വമ്പനാണ്. വലിയ ആവേശം ആരാധകര്‍ക്ക് സമ്മാനിക്കുന്നതാണ്. ഏറ്റവും മികച്ച പ്രകടനം ജയിക്കാനായി പുറത്തെടുക്കുക. ഇത് മാത്രമാണ് ടീമംഗങ്ങളോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. എന്താണ് നിങ്ങള്‍ ചെയ്യുന്നത് അത് തുടരുക. കൃത്യമായ പ്ലാന്‍ ഉണ്ടാക്കുകയും, അത് കളിക്കളത്തില്‍ പ്രകടിപ്പിക്കുകയും ചെയ്യുക. അഹമ്മദാബാദ് വമ്പന്‍ സ്റ്റേഡിയമാണ്. ഒരുപാട് ആളുകള്‍ അവിടെ മത്സരം കാണാനായി എത്തും.

അവരുടെ മുന്നില്‍ ഏറ്റവും മികച്ച പ്രകടനം നടത്താനുള്ള അവസരമായി മത്സരത്തെ കാണുക. ഒരു മത്സരത്തില്‍ മാത്രം എനിക്ക് ക്യാപ്റ്റന്‍സി ലഭിച്ചാലോ, അതല്ലെങ്കില്‍ ഒരു തോല്‍വി കാരണം അത് നഷ്ടപ്പെട്ടാലോ പ്രശ്‌നമില്ല. കാര്യങ്ങള്‍ ഏറ്റവും ലളിതമായി ചെയ്യുകയാണ് പ്രധാനപ്പെട്ടതെന്നും ബാബര്‍ വ്യക്തമാക്കി.

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് പോലുള്ള വമ്പന്‍ കാണികള്‍ക്ക് മുമ്പില്‍ പാകിസ്താന്‍ ടീം കളിച്ചിട്ടുണ്ട്. അതുകൊണ്ട് സമ്മര്‍ദമുണ്ടെന്ന് പറയാനാവില്ല. അഹമ്മദാബാദ് സ്റ്റേഡിയം തീര്‍ച്ചയായും ഇന്ത്യന്‍ ടീമിന്റെ ആരാധകരാല്‍ നിറയും. ഹൈദരാബാദില്‍ പാക് ടീമിന് ലഭിച്ചത് പോലെയൊരു പിന്തുണ ലഭിക്കണമെന്നില്ല. പാകിസ്താന്‍ ആരാധകര്‍ക്ക് അനുമതി ലഭിച്ചിരുന്നെങ്കില്‍ അവര്‍ ഒരുപാട് പേര്‍ സ്റ്റേഡിയത്തിലെത്തുമായിരുന്നു.

എന്നാല്‍ ഹൈദരാബാദില്‍ പാകിസ്താന്‍ ടീമിനെ പിന്തുണയ്ക്കുന്ന നിരവധി പേരെ കണ്ടു. അഹമ്മദാബാദിലും അത്തരം ഫാന്‍സുണ്ടാവുമെന്നാണ് പ്രതീക്ഷ. നസീം ഷാ ഇല്ലാത്തത് നഷ്ടമാണ്. നസീം ഏഷ്യ കപ്പില്‍ നന്നായി പന്തെറിഞ്ഞിരുന്നു. ഷഹീന്‍ ടീമിലെ ബെസ്റ്റ് ബൗളറാണ്. ബിഗ് മാച്ച് പ്ലെയറാണ് താരം. ഇന്ത്യക്കെതിരെ മികച്ച പ്രകടനം താരം നടത്തുമെന്നും ബാബര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+