കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമികുലുക്കം എന്ന പേരില്‍ ചൈനീസ് കുട്ടികള്‍

  • By Meera Balan
Google Oneindia Malayalam News

China Baby Girl
ബെയ്ജിങ്: ചൈനയില്‍ ഉണ്ടായ ഭൂമികുലുക്കത്തിന്റെ ഓര്‍മ്മയ്ക്കായി ആ സമയങ്ങളില്‍ ജനിച്ച കുട്ടികള്‍ക്ക് അമ്മമാര്‍ ഭൂമികുലുക്കം എന്ന പദവുമായി ബന്ധമുളള പേരുകള്‍ ഇടുന്നു. രാജ്യത്തെ നടുക്കിയ ഭൂമി കുലുക്കം 200 പേരുടെ ജീവനാണ് കവര്‍ന്നത്. അതിനാല്‍ ചൈനക്കാരാരും ഈ ദുരന്തം ഒരിയ്ക്കലും മറക്കില്ല.

ഭൂകന്പസമയത്ത് യാനിലും ലുഷാനിലും ജനിച്ച രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്ക് മാതാപിതാക്കള്‍ ഇട്ട പേര് 'സെഷെന്‍ങ്' എന്നാണ്. ചൈനീസ് ഭാഷയില്‍ ഈ വാക്കിനര്‍ത്ഥം 'ഭൂമികുലുക്കത്തില്‍ ജനിച്ചത് ' എന്നാണ്. മാത്രമല്ല 'ഭാഗ്യം' , 'കുലുക്കം' എന്നീ അര്‍ത്ഥങ്ങള്‍ ലഭിയ്ക്കുന്ന പേരുകളും പലരും കുഞ്ഞുങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു.

റിക്ടര്‍ സ്‌കെയിലില്‍ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂകന്പം ഉണ്ടായ യാന്‍ സിറ്റിയിലെ ആശുപത്രിയില്‍ ഈ സമയത്ത് പന്ത്രണ്ടോളം കുട്ടികളാണ് ജനിച്ചത്.

ആശുപത്രിയും ഭൂകന്പത്തില്‍ തകര്‍ന്നിരുന്നതിനാല്‍ ഗര്‍ഭിണികളായ രോഗികളെ പുറത്ത് തുറസ്സായ സ്ഥലങ്ങളില്‍ എത്തിക്കുകയും പ്രസവത്തിനായി തുണി കൊണ്ടുളള ചെറിയ കുടിലുകള്‍ ഒരുക്കുകയും ചെയ്തിരുന്നു. ഇങ്ങനെ ലുഷാനില്‍ ആശുപത്രിക്ക് പുറത്ത് ജനിച്ച കുഞ്ഞിന് വിളിപ്പേരായി നല്‍കിയത് 'ലൂഷിയാന്‍ ' എന്നാണ്. ഈ പേരിനര്‍ത്ഥം 'തുറസ്സായ' സ്ഥലത്ത് ജനിച്ചവള്‍ എന്നാണ്.

പിന്നേയും രസകരങ്ങളായ ഒട്ടേറെ പേരുകളാണ് പലകുട്ടികള്‍ക്കും നല്‍കിയിരിക്കുന്നത്. സമാധാനം സുരക്ഷിത്വം എന്ന അര്‍ത്ഥങ്ങള്‍ ലഭിക്കുന്ന പേരുകള്‍, 'വിധി' അല്ലെങ്കില്‍ 'ഭാഗ്യം' എന്നര്‍ത്ഥം വരുന്ന യ്വാന്‍ യ്വാന്‍ എന്ന പേരുകള്‍ ഇവയൊക്കെ കുട്ടികള്‍ക്ക് നല്‍കിയിട്ടുണ്ട്.

English summary
Mothers in quake-hit areas in southwest China named their newborns with characters such as "luck" and "quake" to mark their births after the devastating earthquake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X