Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യേഷ്യയിൽ ഇനി റഷ്യൻ യുഗം; വിശ്വസിക്കാം എന്നതാണ് ഉറപ്പ്, അമേരിക്കയ്ക്ക് ഇല്ലാത്തതും അതുതന്നെ

അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുക്കാൻ അതിർത്തിയിൽ അധികം ദൂരെയല്ലാതെ റഷ്യൻ സൈന്യമുണ്ടായിരുന്നു. താലിബാൻ മുന്നേറ്റം ഒരു വിജയത്തിലേക്ക് നീങ്ങിയേക്കും എന്ന് ലോകം കരുതാൻ തുടങ്ങിയ ഘട്ടം മുതൽ റഷ്യയുടെ നിരീക്ഷണം ശക്തമാക്കിയിരുന്നു.

അമേരിക്കയും നാറ്റോപടയും പിൻവാങ്ങുന്നതോടെ മധ്യേഷ്യയിൽ ഇനി വീണ്ടും റഷ്യൻ യുഗമാകും എന്നാണ് പല നിരീക്ഷകരും വിലയിരുത്തുന്നത്. അതിന് ചരിത്രപരമായി തന്നെ ചില കാരണങ്ങളും ഉണ്ട്. അമേരിക്ക് ഭയപ്പെട്ട് പിൻമാറിയതോ അതോ മടുത്ത് പിൻമാറിയതോ എന്നൊക്കെ ചർച്ച ചെയ്യുന്നതിനൊപ്പം പുതിയതായി ഉയർന്നുവരുന്ന അധികാര കേന്ദ്രങ്ങളെ കുറിച്ചും ചർച്ച ചെയ്യണം.

ഓണത്തിന് പുതിയ ലുക്കുമായി പ്രേക്ഷകരുടെ സ്വന്തം ലച്ചു; വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

1

അഫ്ഗാനിസ്ഥാന്റെ അതിർത്തി രാജ്യങ്ങളിൽ പെട്ടവയാണ് താജിക്കിസ്ഥാനും ഉസ്‌ബെക്കിസ്ഥാനും. ഒരുകാലത്ത് യുഎസ്എസ്ആറിന്റെ ഭാഗമായിരുന്ന ഈ രാജ്യങ്ങൾ ഇപ്പോൾ റഷ്യയുമായി അടുത്ത ബന്ധം പുലർത്തുന്നവയാണ്. സൈനിക സഹകരണവും ഉണ്ട്. അഫ്ഗാനിസ്ഥാനിൽ താലിബാൻ മുന്നേറ്റം നടത്തുമ്പോൾ ആയിരുന്നു തജിക്കിസ്ഥാന്റെ അഫ്ഗാൻ അതിർത്തിയിൽ മൂന്ന് രാജ്യങ്ങളും സംയുക്ത സൈനിക പരിശീലനം നടത്തിയത്. വലിയ സൈനിക സന്നാഹങ്ങൾ തന്നെ റഷ്യ ഇവിടെ എത്തിച്ചിരുന്നു.

2

താലിബാൻ അധികാരത്തിൽ വരുമ്പോൾ, അത് അയൽ രാജ്യങ്ങളുടെ സുരക്ഷയെ എങ്ങനെ ബാധിക്കും എന്ന ആശങ്ക ഒരു ഘട്ടത്തിൽ റഷ്യ ഉന്നയിച്ചിരുന്നു . തജിക്കിസ്ഥാൻ അതിർത്തിയിലെ സംയുക്ത സൈനിക പരിശീലനം പോലും ഇതിന്റെ പേരിൽ ആയിരുന്നു. അമേരിക്കൻ സൈന്യം പിൻവാങ്ങുന്ന ഘട്ടത്തിൽ അഷ്‌റഫ് ഗാനി സർക്കാർ റഷ്യയുടെ സഹായം തേടുമോ എന്ന രീതിയിലും അന്ന് വാർത്തകൾ വന്നിരുന്നു. അന്ന് അഷ്‌റഫ് ഗാനി സഹായം തേടിയിരുന്നെങ്കിൽ, റഷ്യ സഹായിക്കുമായിരുന്നോ? സാധ്യത വളരെ കുറവാണ് .

3

അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുക്കുമെന്ന് താലിബാന് ഉറപ്പുണ്ടായിരുന്നു. അത് മുൻകൂട്ടി കണ്ട് മാസങ്ങൾക്ക് മുമ്പേ അവർ ചരടുവലികളും നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി താലിബാൻ പ്രതിനിധിസംഘം റഷ്യ സന്ദർശിക്കുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇത് രഹസ്യമായ ഒന്നായിരുന്നില്ല , ഇതിന്റെ ചിത്രങ്ങൾ അടക്കം അന്ന് പുറത്ത് വരികയും ചെയ്തിരുന്നു . റഷ്യയ്‌ക്കോ, റഷ്യയുടെ സുഹൃത്തുക്കളായ അയൽ രാജ്യങ്ങൾേെക്കാ തങ്ങൾ ഒരിക്കലും ഭീഷണിയാവില്ലെന്ന് അന്ന് തന്നെ താലിബാൻ ഉറപ്പ് നൽകിയിരുന്നു.

4

ചരിത്രപരമായി തന്നെ റഷ്യയ്ക്ക് അഫ്ഗാനിസ്ഥാനുമായി വലിയ അടുപ്പമുണ്ട്. അഫ്ഗാനിൽ ആദ്യ കമ്യൂണിസ്റ്റ് സർക്കാർ അധികാരമേറുന്നത് 1978 ൽ ആയിരുന്നു . തൊട്ടടുത്ത വർഷം പാർട്ടിയ്ക്കുള്ളിലെ അന്ത:ഛിദ്രം കൊലപാതകങ്ങളിലേക്ക് കൂടി നയിച്ചപ്പോൾ ആയിരുന്നു സോവിയററ് സൈന്യം കാബൂളിലെത്തിയത് . പിന്നീട് 1989 വരെ സോവിയറ്റ് അധിനിവേശത്തിന് കീഴിൽ ആയിരുന്നു അഫ്ഗാനിസ്ഥാനില കമ്യൂണിസ്റ്റ് പാർട്ടിയായ പിഡിപിഎ ഭരിച്ചത് . 1989 ൽ സോവിയറ്റ് യൂണിയൻ സൈന്യത്തെ പിൻവലിച്ചുവെങ്കിലും പിഡിപിഎ സർക്കാരിന് സാമ്പത്തികവും സൈനികവും ആയ സഹായങ്ങൾ തുടർന്നും ചെയ്തുകൊണ്ടിരുന്നു.

5

അഫ്ഗാനിസ്ഥാന്റെ ശിഥിലീകരണം രൂക്ഷമാകുന്നത് സോവിയറ്റ് യൂണിയന്റെ തകർച്ചയോട് കൂടിയാണ്. കമ്യൂണിസ്റ്റുകളിൽ നിന്ന് ആദ്യം മുജാഹിദ്ദീനുകളും പിന്നീട് താലിബാനും അധികാരം പിടിച്ചെടുത്തു . അവസാനത്തെ കമ്യൂണിസ്റ്റ് പ്രസിഡന്റ് നജീബുള്ളയെ താലിബാൻ അതിക്രൂരമായി കൊലപ്പെടുത്തി . കമ്യൂണിസ്റ്റുകൾക്കുള്ള ശക്തമായ സന്ദേശവും ഭീഷണിയും ആയിരുന്നു അത് . നജീബുള്ള കൊലചെയ്യപ്പെടുമ്പോൾ സോവിയറ്റ് യൂണിയൻ ഇല്ല. റഷ്യ ഈ ഘട്ടത്തിൽ പ്രതിസന്ധികളോട് പടവെട്ടി തിരിച്ചുവരാൻ ആകുമോ എന്ന് പോലും സംശയിച്ച് നിൽക്കുന്ന കാലമായിരുന്നു അത്. എന്നാൽ ഇന്ന് അങ്ങനെയല്ല റഷ്യയുടെ സ്ഥിതി.

6

അമേരിക്കയുടെ അഭാവത്തിൽ മധ്യേഷ്യയിൽ സ്വാധീനമുറപ്പിക്കാൻ ഇപ്പോഴത്തെ സംഭവ വികാസങ്ങൾ കൊണ്ട് സാധിക്കുമെന്നാണ് റഷ്യയുടെ വിലയിരുത്തൽ. താലിബാനും ഇക്കാര്യം മുൻകൂട്ടി കണ്ടിരുന്നു എന്ന് വേണം കരുതാൻ . റഷ്യയുമായി സമവായത്തിൽ പോകാനാണ് അവരുടെ പദ്ധതി. സോവിയറ്റ് യൂണിയനെ അഫ്ഗാനിസ്ഥാനിൽ നിന്ന് തുരത്താൻ എതിർപക്ഷത്തുള്ളവർക്ക് പണവും ആയുധങ്ങളും നൽകി സഹായിച്ചു പോന്നത് അമേരിക്ക ആയിരുന്നു . മറ്റൊരു വിധത്തിൽ പറഞ്ഞാൽ താലിബാനെ പോലെ വെള്ളവും വളവും നൽകി വളർത്തിയെടുത്തത് അമേരിക്കയായിരുന്നു . അതേ അമേരിക്ക പിൻവാങ്ങുന്ന ഘട്ടത്തിൽ മേഖലയുടെ നിയന്ത്രണം കൈയ്യാളുമ്പോൾ റഷ്യയെ സംബന്ധിച്ച് പഴയ സോവിയറ്റ് ദിനങ്ങളുടെ ഓർമകളിലേക്കുള്ള തിരിച്ചുപോക്ക് കൂടിയാണ്.

7

മധ്യേഷ്യയിൽ റഷ്യ കണ്ണുവയ്ക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. നേരത്തേ, സിറിയയിൽ ഐസിസ് ഭീകരർ വലിയ ശക്തിമായി മാറിയപ്പോൾ അതിനെ പ്രതിരോധിക്കാൻ മുന്നിലുണ്ടായിരുന്നത് റഷ്യ ആയിരുന്നു. സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിനെ അമേരിക്കയും മറ്റ് രാജ്യങ്ങളും ഒറ്റപ്പെടുത്തിയപ്പോൾ റഷ്യ സഹായവുമായി ഓടിയെത്തുകയും കൂടെ നിൽക്കുകയും ചെയ്തു . സിറിയയിൽ ഐസിസിനെ ഇല്ലാതാക്കിതയിൽ മുഖ്യപങ്കുവഹിച്ചത് റഷ്യ തന്നെ ആയിരുന്നു . ഇതേഘട്ടത്തിൽ ഐസിസ് ഏറെ ശക്തിപ്രാപിച്ച ഇറാഖിൽ അമേരിക്കൻ സൈന്യം തുടർച്ചയായി പരാജയപ്പെട്ടുകൊണ്ടിരുന്ന സമയംകൂടി ആയിരുന്നു അത്.

7

യുഎസ്എസ്ആർ ഇല്ലാതായതോടെ ലോക ക്രമത്തിൽ അമേരിക്ക മാത്രമായി ശക്തർ. എന്നാൽ ലോകശക്തി എന്ന നിലയിൽ യുഎസ്എസ്ആറിന്റെ സ്ഥാനം തികിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ റഷ്യ. ലാറ്റിൻ അമേരിക്ക മുതൽ കിഴക്കൻ യൂറോപ്പ് വരെ റഷ്യൻ ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. അമേരിക്കയെ വിശ്വസിക്കാൻ ആവില്ലെന്നാണ് റഷ്യ പല രാജ്യങ്ങളേയും ബോധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഉക്രെയ്നിനോടായിരുന്നു ഇത് റഷ്യ ഒടുവിൽ പറഞ്ഞത്.

9

ലോകനേതൃത്വത്തിലേക്കുള്ള റഷ്യയുടെ പ്ലാൻ നടപ്പിലാകാൻ അഫ്ഗാനിസ്ഥാൻ തുണക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത് . എന്തായാലും താലിബാന്റെ അഫ്ഗാൻ വിജയം മധ്യേഷ്യയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ് . റഷ്യയും ചൈനയും പാകിസ്താനും ആയിരിക്കും അതിൽ ലാഭമുണ്ടാക്കുക എന്നാണ് വിവരം . ഇന്ത്യയ്ക്ക് വലിയ നിക്ഷേപങ്ങളുള്ള രാജ്യമാണ് അഫ്ഗാനിസ്ഥാൻ. താലിബാന്റെ വരവ് ഇന്ത്യയ്ക്ക് നഷ്ടമായിരിക്കും സമ്മാനിക്കുക എന്നും വിലയിരുത്തലുണ്ട് . അമേരിക്കയുമായുള്ള ഇന്ത്യയുടെ അടുപ്പമാണ് ഇതിന് കാരണമായി പറയുന്നത്. എല്ലാ രാജ്യങ്ങളുമായും അടുത്ത ബന്ധവും സൗഹൃദവും സൂക്ഷിക്കുമെന്നാണ് താലിബാന്റെ നേതൃത്വം പറയുന്നത് . എന്നാൽ നേതൃത്വം പറയുന്നത് പോലെ അല്ല യുദ്ധത്തിനിറങ്ങിയ താലിബാന്റെ ചെയ്തികൾ എന്നത് ഇതിനകം തന്നെ വെളിവാക്കപ്പെട്ടിട്ടുണ്ട്. എന്ത് സംഭവിക്കുമെന്ന് വഴിയേ കാണാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+