• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്‍ഫോസിസിന്റെ വിജയഭാരം ചുമന്ന് നന്ദന്‍...

  • By Staff

വെല്ലുവിളികളും കഴുത്തറുപ്പന്‍ മത്സരങ്ങളും നിലനില്ക്കുന്ന സോഫ്റ്റ്വെയര്‍ വ്യവസായ രംഗത്ത് ഇന്‍ഫോസിസിനെപ്പോലെ ഒരു വന്‍കമ്പനിയുടെ സിഇഒ സ്ഥാനം തന്നെ വലിയ ചുമതലാഭാരമാണ് . പക്ഷെ ഇന്‍ഫോസിസിന്റെ സിഇഒ, പ്രസിഡന്റ്, മാനേജിംഗ് ഡയറക്ടര്‍ എന്നീ മൂന്ന് സ്ഥാനങ്ങള്‍ ശിരസ്സാവഹിക്കുമ്പോഴും നന്ദന്‍ നിലേകനിയ്ക്ക് കുലുക്കമില്ല.

കടുത്ത സമ്മര്‍ദ്ദങ്ങളില്‍ ജോലിചെയ്യുമ്പോഴും നന്ദന്‍ നിലകേനി ശാന്തനാണ്. വളര്‍ച്ചയുടെ പടവുകള്‍ താണ്ടുമ്പോഴും നന്ദന്‍ നിലേകനി കൂടുതല്‍ വിനീതനാവുന്നു.

സാമ്പത്തികമാന്ദ്യത്തിന്റെ നീര്‍ച്ചുഴികളില്‍ മുങ്ങിപ്പൊങ്ങുമ്പോഴും 2002 ലെ ആദ്യ രണ്ട് സാമ്പത്തിക പാദങ്ങളില്‍ ഇന്‍ഫോസിസ് പ്രതീക്ഷിച്ച നേട്ടങ്ങളുണ്ടാക്കി. എന്താണ് ഇന്‍ഫോസിസിന്റെ വിജയരഹസ്യം?-


Nandan Nilekani, Narayana Murthyഈ വര്‍ഷത്തെ ആദ്യ രണ്ട് പാദങ്ങളിലും ഇന്‍ഫോസിസ് മികച്ച നേട്ടമുണ്ടാക്കി. ഇത് സോഫ്റ്റ്വെയര്‍ വ്യവസായം വീണ്ടും നല്ലകാലത്തേക്ക് തിരിച്ചുവരുന്നതിന്റെ സൂചനാണോ?

സോഫ്റ്റ്വെയര്‍ രംഗത്ത് ഓഫ്ഷോര്‍ മാതൃകയ്ക്ക് നല്ല വിദേശക്കമ്പനികള്‍ അമിതതാല്പര്യം കാണിക്കുന്നുണ്ട്. ഇത് ഇന്‍ഫോസിസിനെപ്പോലുള്ള കമ്പനികള്‍ക്ക് നല്ല വാര്‍ത്തയാണ്. ഇന്ത്യയിലെ വിവരസാങ്കേതികവിദ്യാ വ്യവസായരംഗം നേരത്തെ കാണിച്ച കുതിച്ചുചാട്ടം ഈ വ്യവസായം വളര്‍ച്ചപ്രാപിക്കുന്നതിന്റെ ലക്ഷണമായി ഞങ്ങള്‍ വിശ്വസിച്ചിട്ടില്ല.

സോഫ്റ്റ്വെയര്‍ മേഖലയിലെ തളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഭാവിയെ എങ്ങിനെ നോക്കിക്കാണുന്നു?

Nandan Nilekani, Narayana Murthyഐടി രംഗത്തെ ബജറ്റിന്റെ കാര്യത്തിലും പണം നിക്ഷേപിക്കുന്ന കാര്യത്തിലും കമ്പനികള്‍ ഇപ്പോഴും കടുത്ത പിശുക്കുകാണിക്കുന്നു. ആഗോളകമ്പനികള്‍ ഐടി ജോലികള്‍ ഔട്ട് സോഴ്സ് ചെയ്യുന്നതിനോട് അമിതതാല്പര്യം കാട്ടുന്നതിന്റെ കാരണവും ഇതാണ്. ശരിയായ കമ്പനിക്ക് ജോലികള്‍ ഔട്ട്സോഴ്സ് ചെയ്ത് നല്കിയാല്‍ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്യാതെതന്നെ ചെലവ് കാര്യമായി കുറയ്ക്കാമെന്നത് വാസ്തവമാണ്. ഇത് വഴി ഉടനടിയും ഒരു ഇടക്കാലത്തേക്കും നേട്ടങ്ങളുണ്ടാക്കമെന്നാണ് ഇന്ത്യയിലെ വന്‍ഐടി കമ്പനികള്‍ കണക്കുകൂട്ടുന്നത്.

പരീക്ഷണകാലങ്ങളെ അതിജീവിക്കുന്നതിന് ഇന്‍ഫോസിസിനെ സഹായിച്ച ഘടകം എന്താണ്?

മികച്ച കഴിവുകളുള്ളവരെ ജോലിക്കെടുക്കുകയും ജോലിയില്‍ നിലനിര്‍ത്തുകയും ചെയ്യുക, ഗവേഷണത്തിനും വികസനത്തിനും വേണ്ടി തുക നീക്കിവയ്ക്കുക, വില്പനയുടെ കാര്യത്തില്‍ കഴിവുള്ള ടീമിനെ വളര്‍ത്തിയെടുക്കുക, വിട്ടുവീഴ്ചയില്ലാതെ ലക്ഷ്യങ്ങള്‍ നടപ്പാക്കുക, ഓഫ് ഷോര്‍ മോഡലിനെ തുടര്‍ച്ചായായി ആശ്രയിക്കുക- ഇതെല്ലാമാണ് ഇന്‍ഫോസിസിനെ പരീക്ഷണഘട്ടങ്ങളെ നീന്തിക്കടക്കാന്‍ സഹായിച്ച ഘടകങ്ങള്‍.

സാമ്പത്തികമാന്ദ്യത്തിന്റെ ഈ ഘട്ടത്തില്‍ ഏതെല്ലാം കാര്യങ്ങളില്‍ കമ്പനികള്‍ ജാഗ്രത പുലര്‍ത്തണം? തുടക്കക്കാരായ കമ്പനികള്‍ക്കും ചെറുപ്പക്കാരായ പ്രൊഫഷണലുകള്‍ക്കും ഉപകാരപ്രദമായ ഉപദേശങ്ങള്‍?

പിഎസ്പിഡി എന്ന മോഡലാണ് ഇന്‍ഫോസിസ് പിന്തുടരുന്നത്. - ഭാവിയിലെ മാറ്റങ്ങള്‍ കൃത്യമായി പ്രവചിക്കുക, ലാഭം നേടുക, വീഴ്ചകള്‍ കുറയ്ക്കുക, നേട്ടങ്ങളും മികവുകളും നിലനിര്‍ത്തുക എന്നീ നാല് കാര്യങ്ങളില്‍ പിഎസ്പിഡി മോഡല്‍ ശ്രദ്ധ പുലര്‍ത്തുന്നു. പിന്നിട്ട വര്‍ഷങ്ങളില്‍ കൃത്യമായ വളര്‍ച്ച നേടാന്‍ ഈ മോഡലാണ് ഇന്‍ഫോസിസിനെ പ്രാപ്തമാക്കിയത്.

സാമ്പത്തിക മാന്ദ്യം ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍സ് ടെക്നോളജി വ്യവസായത്തില്‍ ഒട്ടേറെ വെല്ലുവിളികള്‍ സൃഷ്ടിച്ചിട്ടുണ്ട്. വെല്ലുവിളികള്‍ നേരിടാന്‍ സഹായകരമായ ഏതാനും നിര്‍ദേശങ്ങള്‍ ഇതാണ്.

1. ഡോട്ട് കോം വ്യവസായം, വെന്‍ച്വര്‍ ഫണ്ടിനെ ആസ്പദമാക്കിയുള്ള സംരംഭം എന്നിവയില്‍ നിന്ന് മാറി നില്ക്കുക.
2. സേവനം തേടി വരുന്ന കമ്പനികള്‍ക്ക് മികച്ചനേട്ടമുണ്ടാക്കിക്കൊടുക്കുന്ന സേവനം നല്കുക
3. പുതിയ മേഖലകളില്‍ പ്രസക്തമായ പദ്ധതികളും സേവനസാധ്യതകളും കണ്ടെത്തുക.
4. പുത്തന്‍ സാങ്കേതിക വിദ്യകളുടെ കാര്യത്തിലും ഗവേഷണങ്ങളുടെ കാര്യത്തിലും ശ്രദ്ധ പുലര്‍ത്തുക.


1

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more