Get Updates
Get notified of breaking news, exclusive insights, and must-see stories!

'സാധാരണക്കാരുടെ ആവശ്യങ്ങൾ പറയാൻ യുവജനങ്ങൾക്കിടയിൽ നിന്ന് ഒരാൾ'; മനസ്സുതുറന്ന് മരീന മോൻസ്

കേരള കോൺ​ഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം എൽ എയുടെ മകൾ മരീന മോൻസ് കെ എസ് സി സംസ്ഥാന സെക്രട്ടറിയേറ്റ് അം​ഗമായിരിക്കുകയാണ്. ഇതിന് പിന്നാലെ മരീനയുടെ രാഷ്ട്രീയ പ്രവേശനം, മരീന സജീവ രാഷ്ട്രീയത്തിലേക്ക് എന്നിങ്ങനെയുള്ള ചർച്ചകൾക്ക് തുടക്കമാവുകയും ചെയ്തിരുന്നു. എന്നാൽ ചെറുപ്പത്തിൽ തന്നെ കൃത്യമായ രാഷ്ട്രീയ ബോധമുള്ള, ചുവടുവെപ്പ് നടത്തിയിട്ടുള്ള വ്യക്തിയാണ് മരീന.

നിർമല കോളേജിൽ എം എസ് സിക്ക് പഠിക്കുമ്പോൾ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ‌ കെ എസ് സിക്ക് വേണ്ടി മത്സരിച്ച് വിജയിച്ച ചരിത്രമുണ്ട് മരീനയ്ക്ക്. കടതുരുത്തി മണ്ഡലത്തിൽ നിന്ന് കോട്ടയത്തേക്ക് നടന്ന പദയാത്ര റബ്ബർ ലോം​ഗ് മാർച്ചിൽ മുഴുവൻ സമയവും മരീന മോൻ ജോസഫിനൊപ്പം ഉണ്ടായിരുന്നു. ഇപ്പോൾ പാർട്ടിയിൽ പ്രധാനപ്പെട്ട സ്ഥാനം തന്നെ തേടിവരുമ്പോൾ തന്റെ ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളുമൊക്കെ തുറന്നുപറയുകയാണ് മരീന. വൺഇന്ത്യ മലയാളത്തോടാണ് മരീന മനസ്സുതുറന്നത്.

mareena

നേരത്തെ താൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചതാണ്

ഞാൻ നേരത്തെ താൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചതാണ്. നിർമ്മല കോളേജിൽ മത്സരിച്ചു. ലോംഗ് മാർച്ചിൽ പങ്കെടുത്തു. പല ഘട്ടങ്ങളിലായിട്ട് രാഷ്ട്രീയമല്ലെങ്കിൽ പോലും സ്‌കൂളിലെ ലീഡർ ആയിരുന്നു, അങ്ങനെയൊക്കെ മുന്നോട്ട് വന്നിട്ടുണ്ട്. ഞാൻ രാഷ്ട്രീയം ഫോക്കസ് ചെയ്ത് വന്ന ആളല്ല. ഇതാെന്നും ഞാൻ അതിന് വേണ്ടി ചെയ്ത കാര്യങ്ങളുമല്ല. ലൈം ലൈറ്റിൽ വരുമെന്ന് ഞാൻ കരുതിയിരുന്നില്ല. എല്ലാവർക്കും അറിയാവുന്നത് പോലെ ഞാനൊരു ബി എഡ് വിദ്യാർത്ഥിനി ആണ്.

ബി എഡിനാണ് ഞാൻ കൂടുതൽ പ്രാധാന്യം കൊടുക്കുക. ടീച്ചിംഗ് പ്രൊഫഷൺ ആണ് ഞാൻ ആഗ്രഹിക്കുന്നതും ഇഷ്ടപ്പെടുന്നതും. രാഷ്ട്രീയത്തിൽ അച്ചാച്ചനെ പിന്തുണയ്ക്കുക. അതുപോലെ ഒരു സമൂഹത്തിന് നമുക്ക് ചെയ്ത് കൊടുക്കാവുന്ന ഒരു ടീച്ചർ വിദ്യാർത്ഥിനിയായിക്കൊണ്ട് സമൂഹത്തിന് നന്മ വരുത്താൻ സാധിക്കുന്ന എന്നാൽ കഴിയുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കും.

രാഷ്ട്രീയത്തിൽ അച്ചാച്ചനും പി ജെ ജോസഫ് സാറും ​റോൾ മോഡൽ, ടീച്ചിംഗിൽ അമ്മ

രാഷ്ട്രീയ ഗുരു എന്ന് പറയുമ്പോൾ അച്ചാച്ചനെ കണ്ടുവളർന്നു. അതുപോലെ തന്നെ പറയാൻ പറ്റുന്ന വലിയൊരു വ്യക്തിയാണ് പി ജെ ജോസഫ് സാർ, സാർ പാർട്ടി ചെയർമാൻ ആണ്. സാറും വലിയ പങ്കുവഹിക്കുന്നുണ്ട്. ഞാൻ കൊച്ചിലെ തൊട്ട് കാണുന്നുണ്ട് സാറിനെ. സാറും സ്വാധീനിച്ചിട്ടുണ്ട്. സാറും അച്ചാച്ചയുമൊക്കെ വളരെ ആക്ടീവ് ആയി നിൽക്കൊന്നൊരു പാർട്ടി. സാറും ഒരു റോൾ മോഡലാണ്. കൂടുതൽ കണ്ട് വളർന്നത് അച്ചാച്ചയെ ആണ്. രാഷ്ട്രീയത്തിൽ ഇവരെല്ലാവരുമാണ് എന്റെ റോൾ മോഡൽ. ടീച്ചിംഗിൽ അമ്മയാണ് എന്റെ റോൾ മോഡൽ. അമ്മ നല്ലൊരു അധ്യാപികയാണ്. അമ്മ ഹയർ സെക്കന്ററിയിൽ ആണ് പഠിപ്പിക്കുന്നത്.

ലോംഗ് മാർച്ചിലേക്ക് വരുമ്പോൾ..

ലോംഗ് മാർച്ചിൽ ഇറങ്ങുന്നതിൽ അമ്മയ്ക്ക് കുഴപ്പിമില്ലായിരുന്നു. സത്യം പറഞ്ഞാൽ അച്ചാച്ചൻ നടക്കുന്നു ബാക്കിയെല്ലാവരും നടക്കുവല്ലേ, ഇതിന്റെ എൻഡിൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ എനിക്ക് ആകാംഷ ഉണ്ടായിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു ഇത്രയും നടക്കുവല്ലേ ഞാനും വരുവാ എന്ന് പറഞ്ഞു. അപ്പോഴും ആരും പ്രതീക്ഷിച്ചില്ല അത്രയും നടന്ന് പൂർത്തിയാക്കാൻ പറ്റുമെന്ന്. പല ഘട്ടത്തിലും പലരും പറഞ്ഞു മോളെ വണ്ടിയിൽ കയറിക്കോ ഒരു കുഴപ്പവുമില്ല. പക്ഷേ നമ്മുടെ ചുറ്റിലും എല്ലാവരും നടക്കുകയാണ്. അച്ചാച്ചനും എല്ലാവരും നടക്കുകയാണ്. അപ്പോൾ നമ്മൾ ഒരു വണ്ടിയിൽ കയറി അങ്ങോട്ട് പോകുന്നത് ശരിയായ പ്രവർത്തനമല്ലോ എന്നും മരീന പറയുന്നു.

ആവശ്യങ്ങൾ പറയാൻ യുവജനങ്ങൾക്കിടയിൽ നിന്ന് ഒരാൾ

ഞാൻ ഇത് രാഷ്ട്രീയ പ്രവർത്തനത്തിലോട്ട് വരാനായിട്ടോ സജീവ രാഷ്ട്രീയത്തിലേക്ക് വരാനായിട്ട് ഉദ്ദേശിച്ച് ചെയ്യുന്നതല്ല, ചെയ്തതുമല്ല. ഞാൻ ബി എഡ് പഠിക്കുന്ന വിദ്യാർത്ഥിനി. നമുക്ക് എല്ലാവർക്കും അറിയാം നമ്മൾ എന്തൊക്കെയാണ് ചെയ്യേണ്ടത്, നമ്മൾക്ക് എന്തൊക്കെയാണ് ആവശ്യം, ഓരോ വ്യക്തികളുടെയും ആവശ്യം മുന്നോട്ട് കൊണ്ടുവരാൻ യുവജനങ്ങൾക്കിടയിൽ നിന്ന് ഒരാൾ അത്രയെ ഉദ്ദേശിച്ചുള്ളൂ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+