'സിപിഎമ്മുകാർ ശത്രുതയോടെ പെരുമാറി', ആര്യ രാജേന്ദ്രന് ശേഷം ചരിത്രം കുറിച്ച് 21കാരി എംഎസ് പാർവ്വതി
തലസ്ഥാനത്ത് ചരിത്രം സൃഷ്ടിക്കാൻ വീണ്ടുമൊരു 21കാരി. ആര്യാ രാജേന്ദ്രനെ തിരുവനന്തപുരം നഗരസഭയുടെ മേയറാക്കിയ സിപിഎം തീരുമാനം വലിയ രാഷ്ട്രീയ ചർച്ചയായിരുന്നു. അതിനിടെയാണ് 21കാരി പാർവതി എം എസ് സംസ്ഥാനത്തെ സഹകരണ മേഖലയിലെ പ്രായം കുറഞ്ഞ ബാങ്ക് പ്രസിഡണ്ടായി ചുമതലയേൽക്കുന്നത്. ഒരു പക്ഷേ രാജ്യത്ത് തന്നെ ഏറ്റവും പ്രായം കുറഞ്ഞ സഹകരണ ബാങ്ക് പ്രസിഡന്റ് പാര്‍വതിയാകാനാണ് സാധ്യതയെന്നാണ് ബാങ്കിംഗ് രംഗത്തെ വിദഗ്ധർ പറയുന്നത്. പാർവ്വതിയുമായി അഭിജിത്ത് ജയൻ നടത്തിയ അഭിമുഖം വായിക്കാം:
ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

ആരാണ് പാർവതി?
തിരുവനന്തപുരം മാരായമുട്ടം സര്‍വിസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡൻ്റും കിസാൻ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റുമായ എം.എസ്. അനിലിന്റെ മകളാണ് 21 കാരിയായ പാര്‍വതി. തലസ്ഥാനത്തെ ലോ അക്കാദമിയില്‍ മൂന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിനി. ബാങ്കിന്റെ അമരത്ത് എത്താനായതില്‍ വലിയ സന്തോഷമുണ്ടെന്ന് പാര്‍വതി വൺ ഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നിരവധി പദ്ധതികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. പ്രായം ഒന്നിനും ഒരു തടസ്സമാകില്ലെന്നും പാര്‍വതി പറഞ്ഞു.

അഡ്മിനിസ്ട്രേഷൻ ഭരണം
ഫെബ്രുവരി 7ന് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലപ്രഖ്യാപനത്തിനുശേഷം സഹകരണ നിയമപ്രകാരം വിജയിച്ച സ്ഥാനാര്‍ഥികള്‍ ബാങ്കിന്റെ പ്രസിഡന്റായി പാര്‍വതിയെ തെരഞ്ഞെടുത്തെങ്കിലും പ്രസിഡന്റ് പ്രഖ്യാപനവും അധികാര കൈമാറ്റവും നടന്നിരുന്നില്ല. ഇതിനെ തുടര്‍ന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ റിട്ടേണിങ് ഓഫിസറുടെ നേതൃത്വത്തില്‍ എല്ലാ അംഗങ്ങളെയും നോട്ടീസ് നല്‍കി വിളിച്ചു വരുത്തിയായിരുന്നു കഴിഞ്ഞദിവസം പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. ആരോപണങ്ങളെത്തുടര്‍ന്ന് ബാങ്കിന്റെ ഭരണം 29 മാസമായി അഡ്മിനിസ്ട്രേറ്ററാണ് നിര്‍വഹിച്ചിരുന്നത്.

''അച്ഛനെ താറടിച്ച് കാണിക്കാൻ ശ്രമിച്ചു ''
സിപിഎമ്മുകാർ ശത്രുത മനോഭാവത്തോടെയാണ് പെരുമാറുന്നത് എന്ന് പാർവ്വതി ആരോപിക്കുന്നു. ''അച്ഛനെയും തന്നെയും നശിപ്പിക്കാൻ പലക്കുറി ശ്രമം നടത്തി. ജനങ്ങളുടെ മുന്നിൽ താറടിച്ച് കാണിക്കാർ ശ്രമിച്ചു. അമ്മയുടെ വാലിൽ തൂങ്ങി നടക്കുന്ന കുട്ടിയാണെന്ന് പറഞ്ഞ് കളിയാക്കി. ഡമ്മി ഭരണമാണ് നടക്കുന്നതെന്ന് സിപിഎമ്മുകാർ പറയുന്നു. മകളെ മുന്നിൽ നിർത്തി അച്ഛൻ രാഷ്ട്രീയം കളിക്കാൻ ശ്രമിക്കുന്നതായും സി പി എമ്മുകാർ ആരോപിക്കുന്നു. ഞങ്ങളിൽ നിന്നും ബാങ്ക് ഭരണം പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും ശ്രമം നടത്തി'' - പാർവതി എം എസ് പറയുന്നു.

ആയിരത്തി അഞ്ഞൂറ് വോട്ടിൻ്റെ ഭൂരിപക്ഷം
മാരായമുട്ടം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഓരോ സ്ഥാനാർഥികൾക്കും 1500 വോട്ടിൻ്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. എന്നാൽ, സി പി എമ്മിനാകട്ടെ 800 ഓളം വോട്ടുകൾ മാത്രമാണ് നേടാനായത്. കള്ളവോട്ടിന് സിപിഎം ശ്രമിക്കുമെന്ന് നേരത്തെ തങ്ങൾ പ്രതീക്ഷിച്ചിരുന്നുവെന്നും അത് നേരിടാൻ തയ്യാറായിരുന്നുവെന്നും പാർവ്വതി പറയുന്നു.

കള്ളവോട്ട്: നാല് പേർ കസ്റ്റഡിയിൽ
മാരായമുട്ടം സർവീസ് സഹകരണ ബാങ്കിൻ്റെ ഇക്കൊല്ലത്തെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ വ്യാപക കള്ളവോട്ട് നടന്നതായി ആക്ഷേപം ഉയർന്നിരുന്നു. ബാങ്ക് സഹകാരികളോ അംഗങ്ങളോ അല്ലാതെ പുറത്തു നിന്നെത്തിയവരാണ് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ മാരായമുട്ടം പൊലീസ് കസ്റ്റഡിയിലെടുക്കുകയുമുണ്ടായി. പാറശാല സ്വദേശികളായ ബിപിൻ അഖിൽ രഞ്ജു രാഹുൽ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് വോട്ട് ചെയ്യാനെത്തിയവരെ സ്ഥാനാർത്ഥികൾ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
മനം മയക്കും പ്രയാഗ; പുതിയ ചിത്രങ്ങള്‍ കാണാം