ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ തകർക്കുന്നവർ കേരളത്തിലുണ്ട്: ശ്രീശാന്ത് വൺ ഇന്ത്യയോട്
ജയിക്കുന്ന പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന ചിന്താഗതിയുള്ളവരാണ് കേരളത്തിലുള്ളതെന്ന് മുൻ ബിജെപി സ്ഥാനാർത്ഥിയും പ്രശസ്ത ക്രിക്കറ്റ് താരവുമായ ശ്രീശാന്ത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് പലകാര്യങ്ങൾ കൊണ്ടും വെല്ലുവിളി നിറഞ്ഞതാണ്. കേരളത്തിൽ ബിജെപിയുടെ വളർച്ച മികച്ച രീതിയിലാണ് മുന്നേറുന്നത്. ബിജെപി കേരള രാഷ്ട്രീയത്തിൽ പടിപടിയായി ഉയർന്നുവരണമെന്നും ശ്രീശാന്ത് പ്രത്യാശ പ്രകടിപ്പിച്ചു.തിരുവനന്തപുരത്ത് 'വൺ ഇന്ത്യ മലയാള'ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ അവസാന ലാപ്പിൽ ബിജെപിക്കായി തലസ്ഥാനത്തെത്തിയ ശ്രീശാന്തുമായി 'വൺ ഇന്ത്യ മലയാളം' പ്രതിനിധി അഭിജിത്ത് ജയൻ സംസാരിച്ചപ്പോൾ.
ഖുഷ്ബുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അമിത് ഷായും; റോഡ് ഷോ ചിത്രങ്ങൾ

എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ച്?
ഏറെ സന്തോഷമാണുള്ളത്. ഏതായാലും തെരഞ്ഞെടുപ്പു രംഗത്ത് മത്സരിക്കാനില്ല. നേമത്ത് മത്സരിക്കുന്ന കുമ്മനം രാജശേഖരൻ ബിജെപി സ്ഥാനാർഥികളിൽ പ്രമുഖനാണ്. ക്രിക്കറ്റുമായി ബന്ധപ്പെട്ട തിരക്കിലായതിനാൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് ആദ്യമായിട്ടാണ് എത്താൻ കഴിഞ്ഞത്. ആരു ഭരിക്കുന്നു എന്നതിലുപരി ജയിക്കുന്ന പാർട്ടിക്ക് വോട്ട് ചെയ്യണം എന്നുള്ള ചിന്താഗതിക്കാരാണ് കേരളത്തിലുള്ളത്. ജനങ്ങൾ കൃത്യമായി ചിന്തിച്ച ശേഷം ആർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് തീരുമാനിക്കട്ടെ.

തെരഞ്ഞെടുപ്പ് ട്രെൻഡ് എങ്ങനെ?
നിയമസഭാ തെരഞ്ഞെടുപ്പ് ഏറെ വെല്ലുവിളികൾ നിറഞ്ഞത് തന്നെ. ഇത്തവണത്തെ തിരഞ്ഞെടുപ്പ് ആകാംഷ നിറഞ്ഞതാണ്. ബിജെപി കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ മികച്ച മുന്നേറ്റം നേടും. കേരളത്തിൽ ഭരിക്കുന്ന ഭരണപക്ഷത്തെ കുറിച്ചും പ്രതിപക്ഷത്തെ കുറിച്ചും ജനങ്ങൾക്ക് കൃത്യമായ ധാരണയുണ്ട്. 2016 ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരു സീറ്റിൽ മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്.ഇക്കുറി അത് നാലോ അഞ്ചോ ആയി ഉയരട്ടെ.

ബിജെപിയുടെ വളർച്ചയും വോട്ട് വിഹിതവും ഗുണമുണ്ടാക്കുമോ?
കേരളത്തിൽ വോട്ട് ചെയ്യുന്ന വോട്ടർമാരുടെ ശതമാനം കുറവാണ്. ആർക്ക് വോട്ട് ചെയ്താലും ജനങ്ങൾ, നിങ്ങൾക്ക് വേണ്ടവർക്കായി താല്പര്യം പ്രകടിപ്പിക്കുക. കേരളത്തിൽ ആരു ഭരിക്കണമെന്ന് ജനങ്ങൾ തീരുമാനിക്കണം.

ബിജെപിയിൽ നിരവധി സെലിബ്രിറ്റികളോ?
2016 നെക്കാൾ മികച്ച പ്രവർത്തനം ബിജെപി കാഴ്ച വയ്ക്കുന്നുണ്ട്. സംഘടനാപ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. സ്ഥാനാർത്ഥിക്കാണ് തെരഞ്ഞെടുപ്പിൽ പ്രാധാന്യം. സെലിബ്രിറ്റികളായ നിരവധിപേർ പാർട്ടിക്കൊപ്പമുണ്ട്. ഇതും പാർട്ടിക്ക് ഗുണം ചെയ്യും.

പ്രധാനമന്ത്രിയുടെ ശരണംവിളിയെക്കുറിച്ച്?
2019ലെ തെരഞ്ഞെടുപ്പിൽ ശബരിമല സജീവ ചർച്ചാവിഷയമായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല ചർച്ചകളിൽ നിറയുന്നു. താൻ ഒരു വിശ്വാസി തന്നെയാണ്. ശബരിമല പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങൾ എല്ലാവർക്കും ഓർമ്മയുണ്ട്.വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ ശബരിമല അടക്കമുള്ള വിഷയങ്ങൾ മനസ്സിലുണ്ടാകണം. അയ്യപ്പപ്രക്ഷോഭസമരങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന സംഭവങ്ങളെക്കുറിച്ച് ജനം മറക്കരുത്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ എതിർക്കുന്നവരും കേരളത്തിലുണ്ട്. അവരെ ജനങ്ങൾ ഓർമ്മിച്ചു വയ്ക്കണം - ക്രിക്കറ്റ് ഇതിഹാസം ശ്രീശാന്ത് പറയുന്നു.
സ്റ്റൈലിഷായി പായൽ രാജ്പുത്, പുതിയ ചിത്രങ്ങൾ കാണാം