ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ 60 ഒഴിവ്
ബംഗളൂരു; ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ സ്‌റ്റൈപ്പന്‍ഡറി ട്രയിനി, ടെക്‌നീഷ്യന്‍, വര്‍ക്ക് അസിസ്റ്റന്റ് തസ്‌തികകളിലേക്കായി 60 ഒഴിവ് . കര്‍ണാടകയിലാണ് അവസരം. ജനുവരി 22 വരെ അപേക്ഷിക്കാം. വിഭാഗങ്ങളും യോഗ്യതയും ചുവടെ.
സ്‌റ്റൈപ്പന്‍ഡറി ട്രയിനി:-
കെമിസ്‌ട്രി: ബിഎസ്‌സി കെമിസ്‌ട്രി.
കെമിക്കല്‍,മെക്കാനിക്കല്‍,ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്‌ട്രുമെന്റേഷന്‍: ബന്ധപ്പെട്ട വിഭാഗത്തില്‍ എന്‍ജിനീയറിങ് ഡിപ്ലോമ.
പത്താം ക്ലാസിന് ശേഷം 3 വര്‍ഷത്തെ ഡിപ്ലോമയും പ്ലസ്‌ടു/ ബിഎസ്‌സിക്കു ശേഷം 2 വര്‍ഷത്തെ ഡിപ്ലോമയുമായിരിക്കണം.
പ്രായം:18-24 വയസ്.
കെമിക്കല്‍ പ്ലാന്റ് ഓപ്പറേറ്റര്‍: ഫിസിക്‌സ്, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ് പഠിച്ച് പ്ലസ്‌ടു അല്ലെങ്കില്‍ സയന്‍സ്, മാത്തമാറ്റിക്‌സ് പഠിച്ച് പത്താം ക്ലാസും ഒരു വര്‍ഷത്തില്‍ കുറയാത്ത കെമിക്കല്‍ പ്ലാന്റ് ഓപ്പറേറ്റര്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്.
ഫിറ്റര്‍, ഇലക്ട്രോണിക്‌സ്, മെക്കാനിക്, ഇലക്ടിക്കല്‍, കാര്‍പ്പന്റര്‍, ഡ്രാഫ്‌റ്റ്‌സ് മാന്‍ (സിവില്‍,മെക്കാനിക്കല്‍), മേസണ്‍: സയന്‍സ്, മാത്തമാറ്റിക്‌സ് പഠിച്ച് പത്താം ക്ലാസും ബന്ധപ്പെട്ട വിഭാഗത്തില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത ഐടിഐയും. പ്രായം: 18-22 വയസ്.
ടെക്‌നീഷ്യന്‍( ബോയിലര്‍ അറ്റന്‍ഡന്‍സ്): പത്താം ക്ലാസും രണ്ടാം ക്ലാസ് ബോയിലര്‍ അറ്റന്‍ഡന്‍സ് സര്‍ട്ടിഫിക്കറ്റും.പ്രായം: 18-25 വയസ്
വര്‍ക്ക് അസിസ്റ്റന്റ്: പത്താം ക്ലാസ്, പ്രായം: 18-27 വയസ്
സ്റ്റൈപ്പന്‍ഡറി ട്രയിനി അപേക്ഷകര്‍ 60 % മാര്‍ക്ക് നേടിയിരിക്കണം.
WWW.recruit.barc.gov.in