• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ നിയമനം, ഐഎൽഡിഎമ്മിൽ ഇന്റേൺഷിപ്പ്; തൊഴിൽ അവസരം

Google Oneindia Malayalam News

വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ ഫീൽഡ് വർക്കർ കം കേസ് വർക്കർ, സെക്യൂരിറ്റി, കുക്ക് തസ്തികകളിൽ നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സെപ്തംബർ 17ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ലഭിക്കത്തക്ക വിധത്തിൽ അയയ്ക്കണം.

അപേക്ഷ അയയ്ക്കുന്ന ജില്ലയുടെ പേര്, തസ്തികയുടെ പേര് എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഇ-മെയിൽ: spdkeralamss@gmail.com. വിശദവിവരങ്ങൾക്ക്: 0471-2348666.

ഐ.എൽ.ഡി.എമ്മിൽ ഇന്റേൺഷിപ്പ്

റവന്യൂ ദുരന്തനിവാരണ വകുപ്പ് സ്വയംഭരണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ്, നദീസംരക്ഷണം സംബന്ധിച്ച് കൈപുസ്തകം (മലയാളം) തയ്യാറാക്കുന്ന പദ്ധതിയിൽ ആറ് മാസത്തേക്ക് പ്രതിമാസം 12,000 രൂപ സ്റ്റൈപ്പന്റോടെ ജ്യോഗ്രഫി/ജിയോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് ഇന്റേൺഷിപ്പിന് അവസരം. ഓൺലൈനിൽ ബയോഡേറ്റ സഹിതം 15നകം അപേക്ഷിക്കണം. ഇ-മെയിൽ: ildm.revenue@gmail.com. കൂടുതൽ വിവരങ്ങൾക്ക്: https://ildm.kerala.gov.in/en/ , 9605869073.

പദ്ധതികളിൽ താത്ക്കാലിക നിയമനം

തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് & ക്ലിനിക്കൽ ലബോറട്ടറിയിൽ എൻ.സി.ഡി.സി.യുടെ കീഴിൽ ആരംഭിക്കുന്ന രണ്ടു പദ്ധതികളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ലബോറട്ടറി ടെക്‌നിഷ്യൻ തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. മൈക്രോബയോളജിയിൽ എം.എസ്‌സി എം.എൽ.ടിയാണ് യോഗ്യത.

ആറ് മാസത്തെ ലബോറട്ടറി പ്രവൃത്തി പരിചയം വേണം. 25000 രൂപയാണ് വേതനം. അപേക്ഷകൾ 15നകം ഡയറക്ടർ, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആന്റ് ക്ലിനിക്കൽ ലബോറട്ടറി, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം-695035 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0471-2472225.

പ്യൂൺ തസ്തികയിലെ ഫലം പ്രസിദ്ധീകരിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്യൂൺ (കാറ്റഗറി നമ്പർ- 1/2019) തസ്തികയിൽ ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. ലിസ്റ്റിന്റെ കോപ്പി കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഓഫീസിലും വെബ്‌സൈറ്റിലും പരിശോധിക്കാം.

സാദ്ധ്യതാപട്ടികയിൽ ഉൾപ്പെട്ടിട്ടുളള ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സെപ്റ്റംബർ 27 മുതൽ 30 വരെ തിരുവനന്തപുരത്ത കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ നടത്തും. സാദ്ധ്യതാ പട്ടികയിലെ ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പറുകളുടെ അതേ ക്രമത്തിലായിരിക്കും വേരിഫിക്കേഷൻ നടത്തുക.

ഓരോ രജിസ്റ്റർ നമ്പറിനും നിശ്ചയിക്കപ്പെട്ട തീയതിയിലും സമയത്തും ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസ്സലും കോപ്പിയും സഹിതം നേരിട്ട് ഹാജരാകാത്ത ഉദ്യോഗാർത്ഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല.

വേരിഫിക്കേഷൻ തീയതി, സമയം, സ്ഥലം എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ www.kdrb.kerala.gov.in ൽ ഉടൻ പ്രസിദ്ധീകരിക്കും. സാദ്ധ്യതാപട്ടികയിൽ ഉൾപ്പെട്ടിട്ടുളള എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇത് സംബന്ധിച്ച കത്തും എസ്.എം.എസും അയയ്ക്കും. സെപ്റ്റംബർ 22 വരെ അറിയിപ്പ് ലഭിക്കാത്ത സാദ്ധ്യതാപട്ടികയിൽ ഉൾപ്പെട്ടവർ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഓഫീസുമായി ബന്ധപ്പെടണം.

ലക്ചറര്‍ നിയമനം

cmsvideo
  What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam
  കെ സി വേണുഗോപാൽ
  Know all about
  കെ സി വേണുഗോപാൽ

  തിരുവനന്തപുരം കൈമനം സര്‍ക്കാര്‍ വനിതാ പോളിടെക്നിക് കോളേജിലെ കൊമേഴ്സ്യല്‍ പ്രാക്ടീസ് വിഭാഗത്തില്‍ ദിവസ വേതനടിസ്ഥാനത്തില്‍ ലക്ചറര്‍ ഇന്‍ കൊമേഴ്സ്, ലക്ചറര്‍ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ്, ഇന്‍സ്ട്രക്ടര്‍ ഇന്‍ ഷോര്‍ട് ഹാന്‍ഡ്, ഇന്‍സ്ട്രക്ടര്‍ ഇന്‍ എസ്.പി ആന്റ് ബി.സി എന്നീ തസ്തികകളില്‍ താത്കാലിക നിയമനം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 14ന് രാവിലെ 10 മണിക്ക് സര്‍ക്കാര്‍ വനിതാ പോളിടെക്നിക് കോളേജ് പ്രിന്‍സിപ്പല്‍ മുന്‍പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്: www.gwptctvpm.org.

  English summary
  Appointment for Women and Children Home , Internship at ILDM; Job Opportunity
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X