കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗസ്റ്റ് ലക്ചറര്‍ , കാത്ത് ലാബ് ടെക്നിഷ്യന്‍, സൈനിക ക്ഷേമ വകുപ്പില്‍ ഡ്രൈവര്‍: തൊഴിൽ അവസരങ്ങൾ

Google Oneindia Malayalam News

കൊച്ചി: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയിലെ വിവിധ ഓഫീസുകളില്‍ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 35 വയസ് കവിയാത്തവരുമായിരിക്കണം. ബിരുദധാരികള്‍ക്ക് അഞ്ച് മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും.

ഉദ്യോഗാര്‍ഥികളുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 10,000 രൂപ ഓണറേറിയം നല്‍കും. നിയമനം അപ്രന്റീസ്ഷിപ്പ് ആക്ട് അനുസരിച്ചുളള നിയമനങ്ങള്‍ക്ക് വിധേയവും തികച്ചും താത്കാലികവും പരമാവധി ഒരു വര്‍ഷത്തേക്ക് മാത്രമായിരിക്കുന്നതുമാണ്.

സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുളള കോവിഡ്-19 മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് നടത്തുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും പരിശീലനത്തിന് തെരഞ്ഞെടുക്കുന്നത്. അപേക്ഷാ ഫോറങ്ങള്‍ മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, ആലുവ ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകള്‍ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 30. ഒരു തവണ പരിശീലനം നേടിയവര്‍ വീണ്ടും അപേക്ഷിക്കാന്‍ പാടുളളതല്ല.

job

എന്‍.സി.സി/സൈനിക ക്ഷേമ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് 2 ; പ്രായോഗിക പരീക്ഷ 14-ന്

കൊച്ചി: എന്‍.സി.സി/സൈനിക ക്ഷേമ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എച്ച്ഡിവി) (കാറ്റഗറി നമ്പര്‍-531/20) (വിമുക്തഭടന്മാര്‍ക്ക് മാത്രം) തസ്തികയുടെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ചിട്ടുളള ഉദ്യോഗാര്‍ഥികള്‍ക്കായുളള പ്രായോഗിക പരീക്ഷ സപ്തംബര്‍ 14-ന് രാവിലെ ആറിന് കളമശേരി ഗവ:ഐ.റ്റി.ഐ ഗ്രൗണ്ടില്‍ നടത്തുന്നു.
പ്രായോഗിക പരീക്ഷയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പിന്റെ എല്ലാഘട്ടത്തിലും (അതായത് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി, പ്രായോഗിക പരീക്ഷ, വെരിഫിക്കേഷന്‍ തുടങ്ങിയ തീയതികളിലും) സാധുവായ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം.
അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ https://thulasi.psc.kerala.gov.in വെബ്‌സൈറ്റില്‍ നിന്നും പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാക്കേണ്ട അഡ്മിഷന്‍ ടിക്കറ്റ്, മറ്റ് നിര്‍ദ്ദേശങ്ങള്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് കൃത്യസമയത്ത് എത്തിച്ചേരണം. ഉദ്യോഗാര്‍ഥികള്‍ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുളള കോവിഡ്-19 മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്.

ഗസ്റ്റ് ലക്ചറര്‍ അഭിമുഖം

തിരുവനന്തപുരം: 2021-22 അധ്യയന വര്‍ഷത്തില്‍ കാഞ്ഞിരംകുളം ഗവണ്‍മെന്റ് കോളേജില്‍ മാത്തമാറ്റിക്സ് വിഷയത്തില്‍ നിലവിലുള്ള രണ്ട് ഒഴിവില്‍ ഗസ്റ്റ് ലക്ചററെ താത്കാലികമായി നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകര്‍പ്പുമായി 17ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് എത്തണം.

കാത്ത് ലാബ് ടെക്നിഷ്യന്‍

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കാത്ത് ലാബ് ടെക്നിഷ്യനെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരു ഒഴിവുണ്ട്. കാര്‍ഡിയോ വാസ്‌ക്കുലാര്‍ ടെക്നോളജിയിലെ ബിരുദമാണ് യോഗ്യത. ഈ മേഖലയിലെ പ്രവൃത്തി പരിചയം ഉണ്ടാവണം.

Recommended Video

cmsvideo
What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

താത്പര്യമുള്ളവര്‍ ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, മേല്‍ വിലാസം ( ഇ- മെയില്‍, മൊബൈല്‍ നമ്പര്‍ ) എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപക്ഷകള്‍ 22ന് വൈകുന്നേരം മൂന്നിനകം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ നല്‍കണം. അപേക്ഷകള്‍ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്റര്‍വ്യൂ നടത്തും. ഇന്റര്‍വ്യൂവിന് യോഗ്യരായവര്‍ക്ക് മെമ്മോ അയയ്ക്കുന്നതാണ്.

English summary
Guest Lecturer, Cath Lab Technician, Driver in Military Welfare Department: Job Opportunities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X