കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യൻ തപാൽ വകുപ്പിൽ അവസരം: 188 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Google Oneindia Malayalam News

പോസ്റ്റൽ അസിസ്റ്റന്റ്/സോർട്ടിംഗ് അസിസ്റ്റന്റ്, പോസ്റ്റ്മാൻ/മെയിൽ ഗാർഡ്, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തുടങ്ങി വിവിധ തസ്തികകളിലേക്ക് തപാൽ വകുപ്പ് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ഇന്ത്യാ പോസ്റ്റ് റിക്രൂട്ട്‌മെന്റ് 2022 നടപടിക്രമങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ-- dopsportsrecruitment.in-ൽ നടന്നുകൊണ്ടിരിക്കുകയാണ്. റിക്രൂട്ട്‌മെന്റ് 2022-ന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 22 ആണ്. 188 ഒഴിവുകളാണുള്ളത്. ഉദ്യോഗാർത്ഥികൾ 18 നും 27 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. അപേക്ഷകർ 100 രൂപ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതുണ്ട്. വനിതാ ഉദ്യോഗാർഥികൾ, ട്രാൻസ്‌ജെൻഡർ ഉദ്യോഗാർഥികൾ, എസ്‌സി/എസ്‌ടി, പിഡബ്ല്യുബിഡി, വിമുക്തഭടൻ ഉദ്യോഗാർഥികൾ എന്നിവരെ അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

തിരുവനന്തപുരം കരിക്കകം ഗവ ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപക ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക്‌ ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം നവംബർ ഒമ്പതിനു രാവിലെ പത്തു മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0471 2502444, 9947077445.

ഗസ്റ്റ് അധ്യാപക ഒഴിവ്

ഗസ്റ്റ് അധ്യാപക ഒഴിവ്

നെയ്യാർ ഡാം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) എം ബി എ കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. മാനേജ്മെന്റ് വിഷയത്തിൽ താൽക്കാലിക അടിസ്ഥാനത്തിലാണ് ഒഴിവ്. എ ഐ സി ടി ഇ നിഷ്കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട ഗൂഗിൾ ഫോം ലിങ്ക് https://tinyurl.com/yck/ev4h. അവസാന തീയതി നവംബർ പത്ത്‌. അഭിമുഖ തീയതി ഉദ്യോഗാർത്ഥികളെ നേരിട്ടും ഈമെയിൽ വഴിയും അറിയിക്കുമെന്ന് കിക്മ ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 8547618290.

അനലിസ്റ്റിനെ നിയമിക്കുന്നു

അനലിസ്റ്റിനെ നിയമിക്കുന്നു

ക്ഷീര വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ മൈക്രോ ബയോളജി വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അനലിസ്റ്റിന്റെ രണ്ടു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡയറി മൈക്രൊ ബയോളജിയിൽ എം.ടെക് ബിരുദവും രണ്ടു വർഷം ഏതെങ്കിലും എൻ.എ.ബി-ൽ അക്രഡിറ്റെഡ് ലാബിൽ പാൽ, പാലുൽപ്പന്നങ്ങൾ, വെള്ളം എന്നിവയുടെ പരിശോധനയിലുള്ള പ്രവർത്തി പരിചയവുമാണ് യോഗ്യത. എം.ടെക് ഡയറി മൈക്രോ ബയോളജി ബിരുദധാരികളുടെ അഭാവത്തിൽ മൈക്രോ ബയോളജിയിൽ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും. പ്രായം 18നും 40നും മദ്ധ്യേ. പ്രതിമാസം വേതനം 30,000 രൂപ. നിയമനം അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ. അപേക്ഷകൾ നവംബർ 17ന് അഞ്ചിന് മുമ്പായി ബയോഡാറ്റ, പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഇമെയിൽ വിലാസം, ഫോൺ നമ്പർ എന്നിവ ഉൾപ്പെടെ തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ എത്തിക്കണം. ഇന്റർവ്യൂ നവംബർ 23നു 11 മണിക്ക് തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡയറി ലാബിൽ വെച്ച് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.dairydevelopment.kerala.gov.in, 0471-2440074.

പ്രോജക്ട് ഫെല്ലോ

പ്രോജക്ട് ഫെല്ലോ

കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയുടെ ഒരു താത്കാലിക ഒഴിവുണ്ട്. കെമിസ്ട്രി / നാനോടെക്നോളജി/സോയിൽ സയൻസ്/എൻവയോൺമെന്റൽ സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, സി.എസ്.ഐ.ആർ-യു.ജി.സി നെറ്റ്/ഗേറ്റ് അല്ലെങ്കിൽ മറ്റ് തത്തുല്യ പരീക്ഷകൾ എന്നീ യോഗ്യതകൾ ഉണ്ടായിരിക്കണം. നാനോ മെറ്റീരിയൽ സിന്തസിസിലും സ്വഭാവരൂപീകരണത്തിലും ഗവേഷണ പരിചയം അഭികാമ്യം. ഒരു വർഷമാണ് നിയമന കാലാവധി. പ്രതിമാസം 31,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. ജനുവരി ഒന്ന്, 2022 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും ഇളവുണ്ട്. ഉദ്യോഗാർഥികൾ നവംബർ 22ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.

English summary
Indian Postal Department Vacancy: Applications are invited for 188 Vacancies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X